മഞ്‌ജുവാര്യര്‍ ഐശ്വര്യാ റായിയെക്കൊണ്ട് മലയാളം പറയിപ്പിച്ചു
മഞ്‌ജു വാര്യരുടെ ഓരോ ചലനവും വാര്‍ത്തയാകാറുണ്ട്. ദീര്‍ഘനാളത്തെ ഇടവേളയ്‌ക്ക് ശേഷം മഞ്‌ജുവാര്യര്‍ വീണ്ടും അഭിനയിക്കുന്നു എന്നറിഞ്ഞപ്പോള്‍ ആരാധകര്‍ക്ക് അതൊരു ഉത്സാഹമായി. കല്യാണ്‍ സില്‍ക്ക്‌സിന്റെ പരസ്യ ചിത്രം പരാജയപ്പെട്ടെങ്കിലും മഞ്‌ജുവിന് നല്ല പരസ്യം കിട്ടി. തുടര്‍ന്നാണ് മഞ്‌ജുവിനെ ഒഴിവാക്കി ഐശ്വര്യ റായിയെക്കൊണ്ട് കല്യാണ്‍ വീണ്ടും പരസ്യം ചിത്രീകരിക്കുന്നു എന്ന വാര്‍ത്ത വന്നത്. എന്നാല്‍ പിന്നീടാണറിയുന്നത് ആ പരസ്യ ചിത്രത്തില്‍ മഞ്‌ജുവും ഐശ്വര്യയും ഉണ്ടെന്ന്.
കല്യാണ്‍ ജുവലേഴ്‌സിന്റെ പുതിയ പരസ്യ ചിത്രമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. തിരുവനന്തപുരത്തെ കല്യാണിന്റെ പുതിയ ഷോറൂം ഉദ്‌ഘാടനം വിളമ്പരം ചെയ്‌തുകൊണ്ടുള്ള പരസ്യം. ഈ പരസ്യത്തില്‍ മഞ്‌ജുവാര്യര്‍ ഐശ്വരയെക്കൊണ്ട് മലയാളം പറയിപ്പിക്കുന്നു.
നാലുകെട്ടിനകത്ത് കുട്ടികളെ നൃത്തം പഠിപ്പിക്കുകയാണ് മഞ്‌ജുവാര്യര്‍.
അപ്പോള്‍ ഫോണ്‍ വരുന്നു.
മറുതലയ്‌ക്കല്‍ ഐശ്വര്യ റായ്.
അത്ഭുതം കൊണ്ട് മഞ്‌ജു പതറുന്നു. ഇംഗ്ലീഷില്‍ സംസാരിക്കുന്ന ഐശ്വര്യ. ഇതിനിടയ്‌ക്ക് അറിയാതെ മലയാളം പറയുന്ന മഞ്‌ജു.
ഐശ്വര്യക്ക് മഞ്‌ജു പറഞ്ഞത് മനസിലാകാതെ വരുമ്പോള്‍ മഞ്‌ജു അത് ഇംഗ്ലീഷിലാക്കി പറയുന്നു.
മലയാളത്തില്‍ അതെങ്ങനെ പറയുമെന്ന് ചോദിക്കുന്ന ഐശ്വര്യയെ മഞ്‌ജു പഠിപ്പിക്കുന്നു. അങ്ങനെ ഐശ്വര്യ റായി പറഞ്ഞു കല്യാണ്‍ ജുവലറിയാണ് തിരുവനന്തപുരത്തെ ഏറ്റവും വലിയ ജുവലറി ഷോറൂം.
വളരെ രസകരമായാണ് ഈ പരസ്യ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ലോക സുന്ദരിയും മലയാളി സുന്ദരിയും മാറിമാറി വരുന്ന ഈ പരസ്യചിത്രം ഇപ്പോള്‍തന്നെ ഹിറ്റാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha