മലയാളി വാര്‍ത്ത.
എഴുപതുകളില്‍ യുവാക്കളുടെ രതി സങ്കല്‍പ്പത്തിന്റെ മൂര്‍ത്തിമദ്‌ഭാവമായിരുന്നു ജയഭാരതി. മലയാള സിനിമയില്‍ ജയഭാരതി ഒരു തരംഗം തന്നെയായിരുന്നു. അന്ന് തൊണ്ണൂറിലേറെ ശതമാനം ചിത്രങ്ങളിലും നായികയായിരുന്നു. ദിവസത്തില്‍ നാലു മണിക്കൂര്‍ പോലും വിശ്രമിക്കാന്‍ അവസരം കിട്ടാത്ത തിരക്ക്. സ്‌റ്റുഡിയോയില്‍ നിന്ന് സ്‌റ്റുഡിയോയിലേക്ക്. ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്ക്. അങ്ങനെ സെലിബ്രിറ്റിയായി തിളങ്ങുമ്പോഴും ഞാനെന്ന ഭാവം ഇല്ലായിരുന്നു.
ന്യൂജനറേഷന്‍ നായികമാരെ പോലെയായിരുന്നില്ല. നല്ല പെരുമാറ്റം, വിനയം, അനാവശ്യമായി ദേഷ്യപ്പെടാറില്ല. കഥാപാത്രങ്ങള്‍ക്ക് വേണ്ടി മുഷിച്ചിലില്ലാതെ സഹകരിച്ചിരുന്നു. ഷീലയ്‌ക്കു ശേഷം ആരാണ് നായിക! എന്ന് സിനിമാലോകം ചിന്തിച്ചിരുന്ന കാലത്താണ് ജയഭാരതിയുടെ എന്‍ട്രി. `പെണ്‍മക്കള്‍' എന്ന ചിത്രത്തില്‍ അത്ര പ്രധാനമല്ലാത്ത ഒരു പാവാടക്കാരിയായാണ് വെള്ളിത്തിരയിലേക്ക് വന്നത്. തുടര്‍ന്ന് അതേപോലെയുള്ള വേറെയും ചില വേഷങ്ങള്‍. ഇതിനിടയില്‍ `നാടന്‍ പെണ്ണ്' എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടു.

`നിങ്ങളെന്നെ കമ്മ്യൂണിസ്‌റ്റാക്കി' എന്ന ചിത്രത്തിലെ നായികവേഷത്തിലാണ് ജയഭാരതി ആദ്യമായി തിളങ്ങിയത്. മുന്‍കാല നായികമാരോടൊപ്പം അഭിനയത്തില്‍ താനും മികവുറ്റവളാണെന്ന് ആ ചിത്രം തെളിയിച്ചു. അഭിനയം, സൗന്ദര്യം, വശ്യമായ ചിരി, നോട്ടം ജയഭാരതി പ്രേക്ഷകരുടെ ഹരമായി.

ഇതുവരെ മുന്നൂറിലധികം ചിത്രങ്ങളില്‍ ജയഭാരതി അഭിനയിച്ചിട്ടുണ്ട്.
ജെ.ശശികുമാര്‍ സംവിധാനം ചെയ്‌ത പെണ്‍മക്കള്‍ ആയിരുന്നു ആദ്യ ചിത്രം. 1972ലും 1973ലും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചു. മറുപക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് 1991ല്‍ പ്രത്യേക ദേശീയപുരസ്‌ക്കാരം ലഭിച്ചു. തമിഴ്‌നാട്ടിലെ ഈറോഡിലാണ് ജയഭാരതി ജനിച്ചത്. മാതാപിതാക്കള്‍ കൊല്ലത്തുകാരാണെങ്കിലും പിതാവിന് റെയില്‍വേഗാര്‍ഡായിരുന്നു. അഞ്ചാം വയസുമുതല്‍ കലാമണ്ഡലം നടരാജന്റെ കീഴില്‍ നൃത്തം അഭ്യസിച്ചു തുടങ്ങി. നിര്‍മാതാവ് ഹരിപോത്തനെയാണ് ആദ്യം വിവാഹം കഴിച്ചത്. പിന്നീട് വേര്‍ പിരിഞ്ഞു. നടന്‍ സത്താറിനെ കല്യാണം കഴിച്ചു. ഇവര്‍ക്ക് ഒരു മകനുമുണ്ട്. കൃഷ്‌ണ സത്താര്‍ .

ഇപ്പോള്‍ ചെന്നൈയില്‍ താമസിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha