സിനിമ ചിത്രീകരണത്തിനിടെ ഡാന്‍സര്‍ നദിയില്‍ മുങ്ങിമരിച്ചു..

സിനിമ ചിത്രീകരണത്തിനിടെ ഡാന്‍സര്‍ നദിയില്‍ മുങ്ങിമരിച്ചു. നടന്‍ റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്യുന്ന മറാത്തി ചിത്രം രാജ ശിവജിയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. 26കാരനായ സൗരഭ് ശര്‍മയാണ് മരിച്ചത്. ചൊവ്വ വൈകുന്നേരമാണ് സൗരഭിനെ ഒഴുക്കില്‍പ്പെട്ട് കാണാതായത്.
കൃഷ്ണ നദിക്കരയിലുള്ള സത്താര ജില്ലയിലെ സംഘം മഹൂലി വില്ലേജിലായിരുന്നു സംഭവം. ഇവിടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നിരുന്നത്. ഗാനരംഗത്തിന്റെ ചിത്രീകരണത്തിനു ശേഷം നിറം കഴുകിക്കളയാനായാണ് സൗരഭ് നദിയിലേക്കിറങ്ങിയതെന്നാണ് സൂചനകള്‍. എന്നാല്‍ നദിയില്‍ ഉള്ളിലേക്കിറങ്ങിയപ്പോഴേക്കും ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ സെറ്റിലുള്ളവര്‍ പൊലീസിനെ വിവരമറിയിച്ചു. ചൊവ്വ രാത്രി വരെയും ബുധന്‍ പകല്‍ മുഴുവനും തെരച്ചില്‍ തുടര്‍ന്നെങ്കിലും സൗരഭിനെ കണ്ടെത്താനായി കഴിഞ്ഞില്ല്. ഇന്ന് രാവിലെ 7.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha