സിനിമാ സംവിധായകൻ ഗിരീഷ് വെണ്ണല അന്തരിച്ചു... സംസ്‍കാരം രാവിലെ 11-ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ

സിനിമാ സംവിധായകൻ ഗിരീഷ് വെണ്ണല (69) അന്തരിച്ചു. ഭരതൻ, പി.ജി. വിശ്വംഭരൻ തുടങ്ങിയവർക്കൊപ്പം സഹസംവിധായകനായാണ് തുടക്കം. അമരം അടക്കമുള്ള ഭരതൻ സിനിമകളിൽ സഹസംവിധായകനായിരുന്നു.
ഏതാനും സിനിമകൾക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ രാജേശ്വരി. മകൾ: രാഗി. മൃതദേഹം ഞായറാഴ്ച രാവിലെ ഒൻപതിന് കാക്കനാടുള്ള വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്‍കാരം രാവിലെ 11-ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ നടക്കും.
"
https://www.facebook.com/Malayalivartha
























