Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

ആരാണ് കള്ളന് കഞ്ഞിവച്ചത്... ദിലീപിന് ജാമ്യം കിട്ടാനുള്ള വഴികള്‍ തുറന്ന് കാട്ടി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പല്ലിശേരി

13 NOVEMBER 2017 10:34 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വീണ്ടും നിര്‍ണായകമായ വെളിപ്പെടുത്തലുകളുമായി പല്ലിശേരി. ദിലീപിന് ജാമ്യം ലഭിച്ചതെങ്ങനെ എന്ന ചോദ്യം തനിക്ക് വിവിധ കോണുകളില്‍ നിന്നും അഭിമുഖീകരിക്കേണ്ടി വന്നതിനെ കുറിച്ചാണ് പല്ലിശ്ശേരി വീണ്ടും എഴുതിയത്. മമ്മൂട്ടി, മഞ്ജു വാര്യര്‍, കെ ബി ഗണേശ് കുമാര്‍, സുരേഷ് ഗോപി എന്നിവരാണ് ദിലീപിന്റെ ജാമ്യത്തിന് വേണ്ടി ശ്രമിച്ചതെന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു പല്ലിശ്ശേരി.

ഇക്കാര്യത്തില്‍ വക്കീലിന്റെ മിടുക്കും തെളിവുകള്‍ നോക്കിയുള്ള കോടതിയുടെ ഇടപെടലുമാണ് ജാമ്യത്തിന് ഇടയാക്കിയതെന്ന് പല്ലിശ്ശേരി സമ്മതിക്കുന്നു. അല്ലാതെ മകള്‍ മീനാക്ഷി പറയുന്നത് കേട്ട് മഞ്ജു വാര്യര്‍ ഇടപെട്ടാണ് ജാമ്യം നേടിയതെന്ന വിധത്തിലുള്ള ആരോപണങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. ദിലീപ് പുറത്തിറങ്ങിയ ശേഷം ചില മാധ്യമപ്രവര്‍ത്തകര്‍ സ്തുതിഗീതം പാടുന്നതു കൊണ്ട് കേസിന് എന്തെങ്കിലും സംഭവിക്കുമോ എന്നിങ്ങനെയായിരുന്നു ചോദ്യങ്ങള്‍ എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മിടുക്കരാണെന്നു് അന്തിമ വിജയം പൊലീസിന് തന്നെയാകുമെന്നും പല്ലിശ്ശേരി പറഞ്ഞു വെക്കുന്നു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. സലിം ഇന്ത്യയെന്ന പേരില്‍ അറിയപ്പെടുന്ന സലിം കേച്ചേരിയാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ സലിം ഇന്ത്യയുടെ ഇടപെടല്‍ കൊണ്ടും ദിലീപ് കേസില്‍ നിന്നും രക്ഷപെടില്ലെന്നും. ഇക്കാര്യത്തില്‍ ഒരു നന്ദിവാക്ക് പോലും സലീമിനെ ലഭിക്കില്ലെന്നും സലിം അഭ്രലോകത്തില്‍ പറയുന്നു. പല്ലിശ്ശേരി എഴുതുന്നത് ഇങ്ങനെയാണ്:

ഇവര്‍ ദിലീപിനു ജാമ്യം കൊടുക്കാന്‍ സഹായിച്ചവരോ?

നവംബര്‍ 1. രാവിലെ 9 മണിക്ക് ഒരു കോള്‍ വന്നു. വളരെ വിനയത്തോടെയാണ് ഒരാള്‍. പക്ഷേ, അയാള്‍ പേരു പറഞ്ഞില്ല. അതേ സമയം എന്നെക്കുറിച്ച് എല്ലാ കാര്യങ്ങളും അയാള്‍ക്കറിയാമെന്നു മനസ്സിലായി.
'ആരാ'
'ഞാന്‍ സിനിമാം രംഗത്ത് പ്രവര്‍ത്തുന്ന ഒരാളാണ്. താങ്കളെ എനിക്ക് നന്നായി അറിയാം. ഞാന്‍ ദിലീപേട്ടനു വേണ്ടിയാണ് നിലകൊള്ളുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ താങ്കളുടെ ധീരമായ അഭിപ്രായങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ഒന്നു രണ്ടു സംശയം തീര്‍ക്കാനാണ് നേരില്‍ വിളിക്കുന്നത്. ബുദ്ധിമുട്ടില്ലല്ലോ അല്ലേ.
സംസാരിച്ചോളൂ.
എനിക്ക് ചില ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചാല്‍ കൊള്ളാം. ഞാനങ്ങയെ ഇഷ്ടപ്പെട്ടതു കൊണ്ടാണ് വിളിച്ചത്.
നമ്മള്‍ രണ്ടു പേരും രണ്ടു പക്ഷത്തുമാണ്.
ഞാന്‍ ഇടയ്ക്കു കയറി പറഞ്ഞു.
ഞാന്‍ സത്യത്തിന്റെ പക്ഷത്താണ്. ഓക്കെ സാര്‍... അങ്ങനെ വിചാരിച്ചോളൂ... എന്നാല്‍ അങ്ങയുടെ എഴുത്തില്‍ പ്രതിപക്ഷ ബഹുമാനം പോലും ഇല്ലെന്നു തോന്നുന്നു.
വായിക്കാറില്ലെ.

ഉവ്വ്, ഞാന്‍ വിലകൊടുത്തു വാങ്ങുന്ന ഒരേയൊരു സിനിമ പ്രസിദ്ധീകരണം. സിനിമാ മംഗളമാണ് ഏറ്റവും പുതിയ ലേഖനവും വായിക്കുകയുണ്ടായി. അതിന്റെയൊക്കെ അടിസ്ഥാനത്തില്‍ എനിക്കുണ്ടായ സംശയമാണ് ചോദിക്കാന്‍ ആഗ്രഹിക്കുന്നത്.
എന്താണറിയേണ്ടത്?
ദിലീപേട്ടന് ജാമ്യം കിട്ടിയപ്പോള്‍ എവിടെയോ കളി നടന്നിട്ടുണ്ട്. എന്ന് അങ്ങ് പറയുകയും എഴുതുകയുമുണ്ടായി.
ഞാന്‍ അങ്ങനെയല്ല പറഞ്ഞതും എഴുതിയതും. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും ബോധപൂര്‍വ്വമായ ഒരു നീക്കം ദിലീപിനു ജാമ്യം കിട്ടാന്‍ സഹായിച്ചു എന്നും ഇക്കാര്യം അന്വേഷണ ഉദ്യോഗ്‌സഥര്‍ക്ക് അറിയാമായിരുന്നില്ലെന്നും അതറിഞ്ഞ നിമഷം അവര്‍ വല്ലാതെ അസ്വസ്ഥരായെന്നുമാണ് പറഞ്ഞത്. ഞാന്‍ പറഞ്ഞതു ശരിയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു.

പക്ഷം സിനിമാ വൃത്തങ്ങളില്‍ അതല്ലല്ലോ പറഞ്ഞു കേള്‍ക്കുന്നത്.
നിങ്ങളെന്താണ് കേട്ടത്?

മമ്മൂട്ടി, മഞ്ജു വാര്യര്‍, കെ. ബി. ഗണേഷ് കുമാര്‍, സുരേഷ് ഗോപി എന്നിവരാണ് ദിലീപിന്റെ ജാമ്യത്തിനു വേണ്ടി ശ്രമിച്ചതെന്നും അതിന്‍ പ്രകരമാണ് ജാമ്യം ലഭിച്ചതെന്നും രഹസ്യമായ പരസ്യമാണ്.
ഈ രഹസ്യമായ അറിവ് നിങ്ങള്‍ക്ക് എവിടെ നിന്നു കിട്ടി.

മഞ്ചേരി ശ്രീധരന്‍ നമ്പ്യാര്‍ മമ്മൂട്ടിയുടെ വക്കീല്‍ ഗുമസ്തനായിരുന്നെന്നും ആ ബന്ധവും പാര്‍ട്ടി ബന്ധവും ഉപയോഗപ്പെടുത്തി ദിലീപിന്റെ ജാമ്യത്തിനു വഴിയൊരുക്കിയത് മമ്മൂട്ടിയാണെന്നും സിനിമാ വൃത്തങ്ങളില്‍ പാട്ടാണ്.

മഞ്ജു വാര്യര്‍ തന്റെ അച്ഛനു വേണ്ടി മുഖ്യ മന്ത്രിയമായി സംസാരിച്ചത് മകള്‍ അമ്മയെ വിളിച്ചു കരഞ്ഞതു കൊണ്ടാണെന്നും എത്രയായാലും മകളുടെ ഭാവി തകരാന്‍ ഒരമ്മയും ആഗ്രഹിക്കില്ലെന്നും അതുകൊണ്ട് കേസിനെ ബാധിക്കാത്ത ഒരു കാര്യമായതു കൊണ്ട് മനുഖ്യ മന്ത്രിയെ സ്വാധീനിച്ചെന്നും വാര്‍ത്തകളാണ്.

സുരേഷ് ഗോപി എങ്ങനെ ഈ നാടകത്തില്‍ കഥാപാത്രമായി.

സുരേഷ് ഗോപി പ്രധാനമന്ത്രിയുമായി അടുപ്പത്തിലാണല്ലോ. ആ സ്വാധീനം ഉപയോഗിച്ച് പ്രധാനമന്ത്രി ഇടപെട്ടാണ് ജാമ്യം തരപ്പെടിതതിയത് പോലും.
അപ്പോള്‍ ഗണേശ് കുമാറാണെന്ന് പ്രചാരണമോ?

ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ഗണേശിന്റെ പാര്‍ട്ടി ഘടക കക്ഷിയല്ലെങ്കിലും ആ മുന്നണിയിലെ കാന്റിഡേറ്റ് മെമ്പറാണ് ഗണേശിന്റെ പാര്‍ട്ടി. തെരഞ്ഞടുപ്പില്‍ എല്‍ഡിഎഫ് മുന്നണി സ്ഥാനാര്‍ത്ഥയായാണ് മത്സരിച്ചു ജയിച്ചത്. അതുകൊണ്ടു തന്നെ മുഖ്യ മന്ത്രിയുമായും മുഖ്യ മന്ത്രി അല്ലാതിരുന്നപ്പോഴും പിണറായി വിജയനുമായി ഗണേശ് കുമാറിനു ബന്ധമുണ്ട്. ആ ബന്ധം ഉപയോഗപ്പെടുത്തുകയും വൈകാതെ സിപിഎമ്മില്‍ ചേരാമെന്ന് സമ്മതിക്കുകയും ചെയ്തതു പോലും. 85 ദിവസം ജയിലില്‍ കിടന്നതല്ലെ. അതുകൊണ്ട് ജാമ്യം കൊടുത്താലും ആരും ഒന്നും പറയില്ല. ഒടുവില്‍ മുഖ്യമന്ത്രി പച്ചക്കൊടി കാണിച്ചു. ഒന്നു നിര്‍ത്തി അയാള്‍ വീണ്ടും ചോദിച്ചു.
ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ?

എനിക്ക് ചിരി വന്നു. നല്ല തമാശ എന്താ ചിരിക്കുന്നത്.

പിന്നല്ലാതെ ദിലീപ് ജാമ്യം കിട്ടി ഇറങ്ങിയപ്പോള്‍ ഇങ്ങനെയൊക്കെ അവകാശപ്പെടുന്നത് കേട്ടാല്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ. ഒരു കാര്യം മനസിലാക്കണം. ജാമ്യാപേക്ഷ സമയത്ത് ജാമ്യം കൊടുക്കുന്നതിനു വിരോധേമില്ലാത്ത തെളിവുകള്‍ കോടതിക്കു മുന്നില്‍ എത്തി. അതില്‍ കളികള്‍ നടന്നിട്ടുണ്ടെന്ന ഞാന്‍ പറയുകയും എഴുതുകയും ചെയ്തിരുന്നു. എന്തു കളി നടന്നാലും അതില്‍ കോടതിക്ക് ഒരു പങ്കുമില്ല. തെളിവുകള്‍ മാത്രമേ കോടതി ശ്രദ്ധിക്കാറുള്ളൂ. ശ്രദ്ധിച്ചിട്ടുള്ളൂ.
പിന്നെ താങ്കള്‍ പറഞ്ഞത് സത്യമാണ് മമ്മൂട്ടിയും പ്രോസിക്യൂട്ടര്‍ മഞ്ചേരി ശ്രീധരന്‍ നമ്പ്യാരം പരിചയക്കാരും ഗുരു ശിഷ്യ ബന്ധമുള്ളവരുമാണ്. അതിന്റെ പേരില്‍ എന്തെങ്കലും നടന്നിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കില്ല. അങ്ങനെ സ്വാധിച്ചിരുന്നെങ്കില്‍ വളരെ മുന്‍പ് തന്നെ ദിലീപിന് ജാമ്യം ലഭിക്കുമായിരുന്നില്ലേ? അതുകൊണ്ട് അങ്ങനെ ഒരു റെക്കമന്റേഷന്‍ നടന്നതായി ഞാന്‍ വിശ്വസിക്കില്ല. മാത്രമല്ല മമ്മൂട്ടിയും ദിലീപും തമ്മില്‍ അത്ര നല്ല ബന്ധത്തിലുമല്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നു വിചാരിച്ച് അവര്‍ തമ്മില്‍ ശത്രുതയിലുമല്ല. ദിലീപിന്റെ ജാമ്യത്തിനു കാരണക്കാരന്‍ മമ്മൂട്ടിയാണെന്ന പുറം പറച്ചില്‍ ആസ്വദിക്കുകയാണ് മമ്മൂട്ടി. അതിന്റെ പേരില്‍ നിഷേധിക്കാനോ സമ്മതിക്കാനോ തയ്യാറായില്ലെങ്കിലും വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രത്തെപ്പോലെ അത് ഞമ്മളാ എന്നു പറയുന്നതിലും ഒരു സുഖമുണ്ട്. മമ്മൂട്ടി നിഷേധിക്കാത്ത സമയം വരെ നമുക്കങ്ങനെ കാണാം.

മഞ്ജു വാര്യര്‍ ആ രീതിയില്‍ ഒരിക്കലും സംസാരിക്കാന്‍ ഇടയില്ല. അങ്ങനെ സംസാരിച്ചാല്‍ തന്നെ മുഖ്യ മന്ത്രി അതില്‍ ഇടപെടുമെന്ന് ഞാന്‍ വിശ്വസിക്കില്ല. ദിലീപ് അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുന്‍പ് സത്യം മനസ്സിലാക്കാതെ പറഞ്ഞ ചില കാര്യങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്ന നാണക്കേട് ഇപ്പോഴും ബാക്കിയാണ്. അതുകൊണ്ട് അങ്ങനെ സംഭവിക്കാനും സാധ്യതയില്ല.

മറ്റൊരു വാര്‍ത്ത സുരേഷ് ഗോപി എംപി നേരിട്ട് പ്രധാനമന്ത്രിയെ കണ്ട് കൈയോടെ വിളിച്ചു പറിപ്പിച്ച ദിലീപിന് ജാമ്യം കൊടുപ്പിച്ചു പോലും. വൈകി വേളയില്‍ സുരേഷ് ഗോപിയെ താഴ്ത്തിക്കെട്ടാന്‍ ആരോ ഇറക്കിയ ഒരു കഥ. അല്ലെങ്കില്‍ സുരേഷ് ഗോപി ഇക്കാര്യം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യേണ്ടതല്ലെ?

ഗണേശ് കുമാറും ദിലീപും തമ്മില്‍ മാനസികമായ അടുപ്പമുള്ള ബന്ധമാണ്. അതില്‍ എല്ലാമുണ്ട്. ഗണേശ് ദിലീപുനു വേണ്ടി ചില കാര്യങ്ങളില്‍ ഇടപെട്ടതു സത്യം. ജാമ്യത്തിനും ശ്രമിച്ചിരിക്കാം. മുഖ്യമന്ത്രിയെ സ്വാധീനിക്കാനും ശ്രമിച്ചിട്ടുണ്ടാകാം. എന്നാല്‍ ആ നമ്പറൊന്നും മുഖ്യിമന്ത്രിയുടെ അടുത്ത് ചെലവാകില്ല. തനിക്ക് ദോഷമുണ്ടാക്കുന്ന ഒന്നും മുഖ്യ മന്ത്രി ഇനി ചെയ്യില്ല. 5 വര്‍ഷക്കാലം കഴിഞ്ഞ് ക്ലീന്‍ ഇമേജുമായി ഇറങ്ങിപ്പോരണം എന്നു മാത്രമേ ആഗ്രഹമുള്ളൂ.

എന്നാല്‍ ദിലീപിന് ജാമ്യം കൊടുക്കുന്നതിനു വേണ്ടി ചില കളികള്‍ നടന്നിട്ടുണ്ട്. അതില്‍ കോടതിക്കു പങ്കില്ല. മറ്റു പലര്‍ക്കും പങ്കുണ്ട്. പണ സ്വാധീനം വരെ അതെല്ലാം അന്വേഷണ വിധേയമാക്കേണ്ടതാണ്. ആ ജോലി ഞാനല്ല ചെയ്യേണ്ടത്. അന്വേഷണം ഉദ്യോഗ്‌സഥരാണ്. ജാമ്യം കിട്ടിയപ്പോള്‍ ദിലീപ് പല രീതിയില്‍ ശക്തനായി. ദിലീപിന്റെ ശക്തി തിരിച്ചറിഞ്ഞതു കൊണ്ടാണല്ലോ ലക്കിം സംവിധായകന്‍ അടക്കം പലരും ദിലീപ് വിരുദ്ധനാകാതെ ചാനുലുകളില്‍ പോലും സോഫ്റ്റായി ദിലീപ് എതിര് പറഞ്ഞത്. പൂര്‍ണ്ണമായും അനുകൂലമായി സംസാരിക്കാന്‍ ഇപ്പോള്‍ ആളെ കിട്ടാതായിരിക്കുന്നു.

താങ്കളും ദിലീപ് പക്ഷത്ത് ചേര്‍ന്നോ? ഞാന്‍ ഒരു നിലാപാട് സ്വീകരിച്ചിട്ടുണ്ട്. അത് എന്റെ സ്ഥാപനത്തിന്റെ മാനേജ്‌മെന്റ് തീരുമാനിച്ച നയമാണ് എഴുത്ത് സത്യസന്ധമായിരിക്കണം. വ്യക്തിപരമാകാന്‍ പാടില്ല. ആ നിലപാട് തന്നെയാണ് ഇപ്പോഴും. പലരും മുഖ സ്തുതി പറഞ്ഞു കൊണ്ടിരിക്കുമ്പോഴും സിനിമാം മംഗളം സത്യത്തിന്റെ ഭാഗത്ത് നില്‍ക്കുന്നതും എവുതുന്നതും കൈകള്‍ ശുദ്ധമായതു കൊണ്ടാണ്.

ദിലീപിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതെല്ലാം അന്വേഷിക്കണമെന്നു പറഞ്ഞ് എഴുത്തുകാരും സഹ സംവിധായകനുമായ സലിം ഇന്ത്യ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എഴുതിയിരന്നു. ഇപ്പോഴിതാ സലിം ഇന്ത്യ നല്‍കിയ പരാതിയുടെ പേരില്‍ നടപടിയെക്കാന്‍ ചീഫ് സെക്രട്ടറി ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം താങ്കള്‍ക്ക് അറിവുള്ളതല്ലെ. ഇതുകൊണ്ടു എന്തെങ്കിലും ഗുണം നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനുണ്ടാകുമോ?
ഒരിക്കലും ഒരു ഗുണവും ഇതുകൊണ്ട് ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ സലിം ഇന്ത്യയുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നുമില്ല. കാരണം സലിം ഇന്ത്യയുടെ യഥാര്‍ത്ഥ പേര് സലിം കേച്ചേരി എന്നാണ്. സംവിധാന സഹായിയും നല്ല കഥാകാരനുമാണ് ദിപീപുമായി അടുത്ത ബന്ധമൊന്നും ഇല്ലാതിരുന്നിട്ടും ആദ്യമായി സഹായിക്കാന്‍ മുന്നോട്ടു വന്നു. സഹായിക്കുന്നത് ഡേറ്റ് കിട്ടാനാണെങ്കില്‍ തെറ്റി. അത്തരമൊരു സെന്റിമെന്റ്‌സും ദിലീപിനില്ല. ഉണ്ടെങ്കില്‍ തന്നെ ചിലരോട് മാത്രം ആ ചിലരില്‍ തീര്‍ച്ചയായും സലിം ഇന്ത്യ പെടില്ല. സലിം ഇപ്പോള്‍ അതു സമ്മതിച്ചു തരില്ലെങ്കിലും എന്റെ വാക്കും എഴുത്തും തല്‍ക്കാലം മനസ്സില്‍ സൂക്ഷിച്ചോളൂ. എന്നെങ്കിലും ഒരു തുറന്നു പറച്ചില്‍, കുമ്പസാരം സലിം ഇന്ത്യക്ക് നടത്തേണ്ടി വരും. അത് ദിലീപ് വിരുദ്ധവും നടിയോടുള്ള അനുകൂല ഭാഗവും ആയിരിക്കും.

അതൊരു മണ്ടന്‍ ചിന്താഗതിയല്ല. വൈകുന്നേരം വരെ വെള്ളം കോരിയ അനുഭവമാണ് സലിം ഇന്ത്യയുടേത്. ദിലീപിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു. അങ്ങനെയുള്ള സലിം ദിലീപിന് എതിരാകുമെന്ന് പറയുന്നത് മണ്ടത്തരമല്ലേ?

'ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ പറഞ്ഞത് എന്നെങ്കിലും സത്യമാകും. ഈ കളിയില്‍ സലിം ഇന്ത്യ ദിലീപിന്റെ കളക്കളത്തില്‍ ഉണ്ടാകില്ല. എത്ര കണ്ട് ആത്മാര്‍ത്ഥതയോടെ സലിം കളിച്ചാലും ദിലീപില്‍ നിന്നും ഒരു നന്ദി വാക്കു പോലും ലഭിക്കാന്‍ സാധ്യതയില്ല. അതിമനോഹരമായി ജീവിതത്തില്‍ അഭിനയിക്കുന്ന നടനാണ് ദിലീപ്. ഇതിന്റെ പകുതി അഭിനയം സിനിമയില്‍ ചെയ്തിരുന്നെങ്കില്‍ അവാര്‍ഡ് ലഭിക്കുമായിരുന്നു.

ദിലീപ് പുറത്തിറങ്ങിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥന്‍ വെള്ളം കുടിക്കുകയാണല്ലോ?
'ഓഹോ... എത്ര ലിറ്റര്‍ കുടിച്ചൂ? കണക്കെടുക്കാമായിരുന്നില്ലേ''
പരിഹസിക്കണ്ട. കേസിലെ നിര്‍ണ്ണായക സാക്ഷികള്‍ കൂറുമാറിയില്ലെ. ഇനിയും പലരും മാറും. മാത്രമല്ല. കാവ്യാമാധവനും സിദ്ദിഖും നാദിര്‍ഷായും റിമി ടോമിയും വിചാരണ വേളയില്‍ മൊഴിമാറ്റി പറയുമെന്നും കേള്‍ക്കുന്നു. ഈ കേസ് അങ്ങനെ ഇല്ലാതാകുകയും അല്ലെ.
ആരൊക്കെ കൂറുമാറിയാലും മൊഴി മാറ്റി പറഞ്ഞാലും അന്വേഷണ ഉദ്യോഗ്‌സഥന്‍ ആത്മ വിശ്വാസമുള്ളവരാണ്. പ്രധാനപ്പെട്ട തെളിവുകളും സാക്ഷികളും അവരുടെ കയ്യില്‍ ഇപ്പോഴുമുണ്ട്. അതാര്‍ക്കു മുന്നിലും വെളിപ്പെടുത്തിയിട്ടില്ല. ഒരു കാര്യം ഓര്‍ക്കുക സുഹൃത്തെ, മൈതാനം നിറഞ്ഞു കളിച്ചാലും ദിലീപിന് ഗോളടിക്കാനറിയില്ല. അവസാന നിമിഷം തുടരെ തുടരെ ഗോളടിച്ച് ജയിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥരായിരിക്കും.

മഞ്ജു വാര്യര്‍ സാക്ഷിയാകാന്‍ ഇല്ലെന്നു പറഞ്ഞത് കേസിന്റെ ശക്തി കുറയിക്കില്ലെ.
മഞ്ജു വാര്യര്‍ പറയേണ്ട കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. സാക്ഷിയായില്ലെങ്കിലും ആവശ്യമെങ്കില്‍ കോടതി വിളിതച്ചാല്‍ പോകാതിരിക്കാന്‍ പറ്റുമോ? അതൊക്കെ കുറ്റപത്രം സമര്‍പ്പിച്ച ശേഷമുള്ള കാര്യങ്ങള്‍
മഞ്ജു വാര്യരുടെ മനം മാറ്റത്തിനുള്ള കാരണമെന്താണ്
എന്റെ അറിവില്‍ അങ്ങനെയൊന്നും ഇല്ല. സംശയുണ്ടെങ്കില്‍ നേരിട്ട് ചോദിച്ചേക്ക്.
അതെന്തൊരു വര്‍ത്തമാനാണ്, സാറെന്തിനാ ചൂടാകുന്നത്? മഞ്ജു വാര്യര്‍ സാക്ഷി പറയാന്‍ വന്നാല്‍ ദിലീപിന്റെ വക്കീല്‍ കോടതിയില്‍ വച്ച് ചോദ്യങ്ങള്‍ ചോദിച്ച് കരയിക്കുമത്രെ.
ഇത്രയും കൃത്യമായ വിവരം എങ്ങനെ കിട്ടി.
സാറിനു കിട്ടുന്നത് പോലെ ഇതൊക്കെ അരിയാന്‍ ഞങ്ങള്‍ക്കു സോഴ്‌സുകളുണ്ട്. ശരിയാണോ സാറേ. മഞ്ജു വാര്യരെക്കുറിച്ചുള്ള ഒരു ബോംബ് ദിലീപിന്റെ വശം ഉണ്ടു പോലും.
ഉവ്വ് ഒരു കടലാസ് ബോംബ് അതു പൊട്ടിയാല്‍ ലോകം തന്നെ നശിക്കും.
സാറ് കളിയാക്കി കൊണ്ടിരുന്നോ... ഞാന്‍ പറഞ്ഞില്ലാന്നു വേണ്ട ആമയും മുയലും ഓടിയതു പോലെ ഇവിടെ ദീലിപെന്ന ആമ ജയിച്ചേക്കും.

ഒരു തെറ്റിദ്ധാരണയുടെ കഥയാണത്. മുയല്‍ തന്നെയാണ് അന്നും ജയിച്ചത്. ഇവിടെയും മുയല്‍ തന്നെ ജയിക്കും. നമുക്കു കാത്തിരിക്കാം. എന്താ?
ഒരു ചോദ്യം കൂടി
ഇപ്പോള്‍ മിക്ക മാധ്യമ പ്രവര്‍ത്തകരും ചാനലുകാരും ദിലീപ് പുറത്തിറങ്ങിയ ശേഷം സ്തുതിഗീതം പാടുകയാണെന്നറിഞ്ഞില്ലെ.
അവരുടെ കാര്യം എന്നോടു ചോദിക്കണ്ട.. എന്റെ കാര്യം ചോദിക്കൂ പറാം.
എന്നാണ് സാറും ദിലീപും മുഖാമുഖം കാണുന്നതും അഭിമുഖം ചെയ്യുന്നതും.
ഇന്റര്‍വ്യൂ എടുത്ത ശേഷം പറയാം. ഇപ്പോള്‍ ഡേറ്റ് പറഞ്ഞാല്‍ സസ്‌പെന്‍ഡ് പോകും.
ഒരു സംശയം ദിലീപിന്റെ സിനിമകളെക്കുറിച്ച് ഇനി എഴുതില്ലെ.

തീര്‍ച്ചയായും എഴുതും രാമലീലയെക്കുറിച്ച് ഈ കേസിനിടയില്‍ തന്നെയാണ് പ്രസിദ്ധീകരിച്ചത്. കേസും സിനിമാ ഷൂട്ടിംഗും തമ്മില്‍ ബന്ധമില്ല. സംശയമുണ്ടെങ്കില്‍ സിനിമം മംഗളം വരും ലക്കങ്ങള്‍ ശ്രദ്ധിച്ചോളൂ.
മറു തലയ്ക്കല്‍ നിന്നും ചിരി, പിന്നെ സ്വയമെന്നപോലെ പയുന്നതു കേട്ടു. ഇതുവരെ ഞാന്‍ വിചാരിച്ചത് ദിലീപാണ് കുള്ളനു കഞ്ഞിവെച്ചവന്‍ എന്നായിരുന്നു എന്നാല്‍ ആ സ്ഥാനം ഇപ്പോള്‍ ദിലീപിന്റെ എതിരാളിക്കാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്    (7 minutes ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (13 minutes ago)

  ഇന്ധന പ്രതിസന്ധി തുടരുന്നതിനിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്... ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കർ  (21 minutes ago)

വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി... സംഭവത്തിൽ 12 പേർ അറസ്റ്റിൽ  (29 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (39 minutes ago)

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (59 minutes ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (1 hour ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (1 hour ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (2 hours ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (2 hours ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (8 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (8 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (8 hours ago)

Malayali Vartha Recommends