മാനസികമായി ഞാന്‍ തളര്‍ന്നു; പൊതുവേദിയില്‍ അപമാനം നേരിടേണ്ടി വന്നതിനെ കുറിച്ച് ധൻസിക പറയുന്നു...

വിഴിത്തിരു സിനിമയുടെ വാര്‍ത്താ സമ്മേളന വേദിയില്‍ രാജേന്ദറിന്റെ പരുഷമായ പ്രകടനത്തെ തുടര്‍ന്ന് ധന്‍സിക കരഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍, ഇതേക്കുറിച്ച് ധന്‍സിക പിന്നീട് ഒരു അക്ഷരം പോലും പ്രതികരിച്ചില്ല. സംഭവം നടന്ന് ആഴ്ച്ചകള്‍ പിന്നിടുമ്പോള്‍ ധന്‍സികയ്ക്ക് പറയാനുള്ളത് ഇതാണ്.
‘താന്‍ മനപ്പൂര്‍വമായി ഇക്കാര്യത്തില്‍ ഒരു പ്രതികരണം നടത്തേണ്ട എന്ന തീരുമാനത്തില്‍ മൗനം തുടര്‍ന്നതാണ്. ആളുകള്‍ പറയുന്നത് രാജേന്ദര്‍ ആത്മീയനായ ഒരു മനുഷ്യനാണെന്നാണ്. എന്നാല്‍, ആത്മീയനായ ഒരാള്‍ക്ക് എങ്ങനെയാണ് ഇങ്ങനെ ഒരാളെ വേദനിപ്പിക്കാന്‍ കഴിയുക.
പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരിയാണ് ഞാന്‍. എന്നാല്‍ എന്റെ ആ സ്വഭാവം മാറ്റിയെടുത്തത് എന്റെ ആത്മീയതയാണ്. രാജേന്ദര്‍ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തില്‍നിന്ന് പുറത്തുകടക്കാന്‍ എനിക്ക് ഏഴു ദിവസത്തിലേറെ വേണ്ടി വന്നു. അത് എന്നെ മാനസികമായി പോലും ബാധിച്ചിരുന്നു.
എല്ലാ മേഖലകളിലുമുള്ള സ്ത്രീകള്‍ വിവിധ മേഖലകളില്‍ ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ഞാന്‍ എല്ലാ പുരുഷന്മാരെയും കുറ്റപ്പെടുത്തുന്നില്ല. പക്ഷെ, എനിക്കൊരു ദുരനുഭവമുണ്ടായപ്പോള്‍ എന്റെ ഒപ്പം നിന്ന പുരുഷന്മാര്‍ക്ക് നന്ദി പറയാനുള്ള അവസരമായി ഞാനീ സംഭവത്തെ നോക്കി കാണുകയാണ്.’
വിഴിത്തിരു എന്ന ചിത്രത്തിന്റെ വാര്‍ത്താ സമ്മേളനം നടക്കുമ്പോള്‍ നായികയായ സായി ധന്‍സിക തനിക്ക് നന്ദി പറഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അതിരൂക്ഷമായ ഭാഷയില്‍ രാജേന്ദര്‍ സംസാരിച്ചത്. ധന്‍സിക സോറി പറയാന്‍ ശ്രമിച്ചപ്പോള്‍ സാരി ഉടുക്കാതെ വന്നിട്ട് സോറി പറയുന്നോ എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയാണ് രാജേന്ദര്‍ ചെയ്തത്. ഈ സംഭവം തമിഴ് സിനിമാ മേഖലയില്‍ വലിയ ചര്‍ച്ചയായിരുന്നെങ്കിലും ധന്‍സിക പ്രതികരിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha


























