Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

നടി ആക്രമിക്കപ്പെട്ട വീഡിയോ ആവശ്യപ്പെട്ടത് മുന്‍കൂര്‍ കേട്ട് തഴമ്പിച്ച കച്ചിത്തുരുമ്പില്‍ പിടിച്ചെന്ന്... അതിന് കണ്ടെത്തിയ വഴി ദിലീപിനെ ഊരാക്കുടുക്കിലേക്കാക്കുന്നു 

23 JANUARY 2018 08:57 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ വീഡിയോയില്‍ സ്ത്രീശബ്ദമുണ്ടെന്ന തെറ്റിദ്ധാരണ പടര്‍ത്തുന്ന ദിലീപിനെതിരെ ശക്തമായ നിലപാടുമായി പോലിസ്. വിചാരണ എത്രയും വേഗം തുടങ്ങാനുള്ള സാധ്യതകള്‍ ആരാഞ്ഞ് രംഗത്തെത്തിയിരിക്കയാണ് പൊലീസ്. കടുത്ത അങ്കലാപ്പിലായ ദിലീപ് കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയതോടെയാണ് പൊലീസും നിലപാട് കടുപ്പിക്കുന്നത്. കേസിലെ പ്രഥമിക കാര്യങ്ങള്‍ ചോദ്യം ചെയ്യുന്ന വിധത്തില്‍ ഹര്‍ജി നല്‍കിയതോടെ ദിലീപിന്റെ പക്കല്‍ തന്നെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടെന്ന സംശയം പൊലീസിന് ശക്തമായിട്ടുണ്ട്. അടുത്തിടെ ദിലീപ് നടത്തിയ വിദേശ യാത്രയില്‍ അടക്കം സംശയം രേഖപ്പെടുത്തികൊണ്ടാണ് പൊലീസ് രംഗത്തുള്ളത്.

കേട്ട് തഴമ്പിച്ച കച്ചിത്തുരുമ്പ് ദിലീപിന് പുറത്തു പറയണമെങ്കില്‍ ആ വീഡിയോ കാണണമായിരുന്നു. എല്ലാവരോടുമൊപ്പം ദിലീപും കോടതിയുടെ നിര്‍ദേശപ്രകാരം ഒരു പ്രാവശ്യം ആ വീഡിയോ കണ്ടിരുന്നു. എന്നാല്‍ മറ്റാരും കാണാത്തതും കേള്‍ക്കാത്തതും ദിലീപ് കേട്ടതാണ് സ്വയം കുഴി തോണ്ടുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് വീഡിയോ ദിലീപിന്റെ പക്കലുണ്ടെന്ന് പോലീസ് തെളിയിക്കാന്‍ ശ്രമിക്കുന്നത്. 

ദൃശ്യങ്ങള്‍ ദിലീപിന് നല്‍കുന്നതില്‍ പ്രോസിക്യൂഷന്‍ ശക്തമായ എതിര്‍പ്പും പ്രകടിപ്പിച്ചു. ദൃശ്യങ്ങള്‍ കൈവശപ്പെടുത്തി നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണു പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ദൃശ്യങ്ങളിലെ സൂഷ്മവിവരങ്ങള്‍ പോലും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയ പ്രതിയുടെ കൈയില്‍ അവ ഉണ്ടാകാമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

ദൃശ്യങ്ങള്‍ അവശ്യപ്പെട്ടു ദിലീപ് അങ്കമാലി കോടതിയില്‍ നല്‍കിയ ഹര്‍ജിയിലുള്ള വാദത്തിനിടെയാണ് പ്രോസിക്യൂഷന്റെ ഗൗരവതരമായ ആരോപണം. യാതൊരു കാരണവശാലും ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിനു നല്‍കരുതെന്നു ആവശ്യപ്പെടുന്ന സത്യവാങ്മൂലം പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. വാദം 25ന് വീണ്ടും തുടരും. കേസിലെ ഒന്നാംപ്രതി പള്‍സര്‍സുനിയെന്ന സുനില്‍കുമാര്‍ നടിയെ തട്ടിക്കൊണ്ടുപോയി വാഹനത്തിനുള്ളില്‍വച്ചു പകര്‍ത്തിയ, കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങളാണു ദിലീപ് ആവശ്യപ്പെട്ടിട്ടുള്ളത്. നിയമപ്രകാരം ഈതെളിവുകള്‍ തനിക്കും ലഭിക്കണമെന്നാണു ദിലീപിന്റെ വാദം.

ദൃശ്യത്തിലെ സംഭാഷണ ശകലങ്ങള്‍ പ്രതിഭാഗം ചൂണ്ടിക്കാട്ടിയതാണ് പ്രോസിക്യൂഷന്‍ ആയുധമാക്കിയത്. ചില സംഭാഷണശകലങ്ങള്‍ മാത്രമെടുത്ത് എഡിറ്റ് ചെയ്തതാണെന്നണ് ദിലീപിന്റെ വാദം. ദൃശ്യങ്ങളില്‍നിന്ന് ഒരു സ്ത്രീയുടെ ശബ്ദം എഡിറ്റ് ചെയ്തു മാറ്റിയിട്ടുണ്ടെന്നും ഇടയ്ക്ക് ഈ ശബ്ദം ചില നിര്‍ദേശങ്ങള്‍ നല്‍കുന്നതു കേള്‍ക്കാമെന്നുമാണു ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. ഈ ചെറിയസംഭാഷണം പോലും ദിലീപ് കണ്ടുപിടിച്ചതില്‍നിന്നു ദൃശ്യങ്ങള്‍ പ്രതിക്കു ലഭ്യമായിട്ടുണ്ടെന്ന സംശയം ബലപ്പെടുത്തുന്നുവെന്നന്നും പൊലീസ് പറയുന്നു. ദിലീപിന്റെ അഭിഭാഷകന്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.

എന്നാല്‍, ഈ പരിശോധനയില്‍ നിന്നുമാത്രം ഇത്ര സൂക്ഷ്മമായ വിവരങ്ങള്‍ ലഭിക്കുകയില്ലെന്നാണു പൊലീസിന്റെ വാദം. എഡിറ്റ് ചെയ്തുവെന്ന വാദം തെറ്റിദ്ധാരണ പരത്താനും കേസ് ദുര്‍ബലമാക്കാനും കരുതിക്കൂട്ടി ചെയ്ുന്നതാണയെന്നും ചൂണ്ടിക്കാട്ടുന്നു. കുറ്റപത്രം ചോര്‍ത്തി മാധ്യമങ്ങള്‍ക്കു നല്‍കിയതു ദിലീപാണെന്നും പൊലീസ് ആരോപിക്കുന്നു.
അതിനിടെ ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചേക്കും. ഇക്കാര്യം സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായരുമായി ഇന്നലെ വൈകിട്ടു ചര്‍ച്ച ചെയ്തു. അങ്കമാലി കോടതിയില്‍ പ്രതി സമര്‍പ്പിച്ച ഹര്‍ജിയിലെ നടിക്കെതിരായ പരാമര്‍ശം ജാമ്യം റദ്ദാക്കാന്‍ മതിയായ കാരണമാണെന്നാണു പ്രോസിക്യൂഷന്റെ വാദം. വാക്കുകൊണ്ടോ പ്രവൃര്‍ത്തികൊണ്ടോ ഇരയ്‌ക്കെതിരായ പ്രവൃത്തിയുണ്ടാകരുതെന്ന ജാമ്യവ്യവസ്ഥയാണു ലംഘിക്കപ്പെട്ടത്. അതുകൊണ്ട് എത്രയും വേഗം ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം പൊലീസ് ഉന്നയിച്ചേക്കും.

ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഹൈക്കോടതിയിലെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കേസിന്റെ വിശദാംശങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. നേരത്തെ നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ശക്തമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്നും അത് നടിയുടെ സുരക്ഷയെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ദൃശ്യങ്ങളിലെ ചില സംഭാഷണങ്ങള്‍ അടര്‍ത്തിമാറ്റി വീണ്ടും നടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായും പ്രോസിക്യുഷന്‍ ആരോപിച്ചിരുന്നു.
നടി ആക്രമിക്കപ്പെട്ടതിന്റെ വീഡിയോയും രേഖകളും സഹിതം നൂറോളം രേഖകള്‍ ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. ദൃശ്യത്തിന്റെ പകര്‍പ്പും കുറ്റപത്രത്തോടൊപ്പം പൊലീസ് സമര്‍പ്പിച്ച അനുബന്ധ രേഖകളും ആവശ്യപ്പെട്ട് രണ്ട് ഹര്‍ജികളാണ് ദിലീപ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചത്. ഈ ഹര്‍ജികളില്‍ നടക്കുന്ന വാദത്തിലാണ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്. കേസ് വിധി പറയാനായി 25ലേക്ക് മാറ്റി.
മാധ്യമങ്ങള്‍ വഴിതെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് ദിലീപിന്റെ അടുപ്പക്കാരെ കുടുക്കാനും പൊലീസ് നീക്കമുണ്ട്. 

കഴിഞ്ഞ ഏതാനും ആഴ്ചകളായി അന്വേഷണ സംഘത്തെയും നടിയെയും പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ ദൃശ്യമാധ്യമങ്ങള്‍ വഴി വിവാദവെളിപ്പെടുത്തലുകള്‍ നടത്തിയവര്‍ക്കെതിരെ കേസെടുത്ത് നടപടികളുമായി മുന്നോട്ടുപോകുന്നകുന്നതിന് പൊലീസ് ഉന്നത തലത്തില്‍ തീരുമാനമടുത്തു.

കേസില്‍ പൊലീസിന്റെ പക്കലുള്ള ഫോണ്‍ സംഭാഷണത്തില്‍ ഒരു സ്ത്രീ ശബ്ദം ഉണ്ടെന്നും ആക്രമണം നാടകമായിരുന്നെന്നും ദിലീപിനെ കേസില്‍ കുടുക്കിയതില്‍ ഈ ശബ്ദത്തിന്റെ ഉടമായായ സ്ത്രീക്ക് പങ്കുണ്ടെന്നും ഇവരെ പൊലീസ് തന്ത്രപൂര്‍വ്വം കേസില്‍ നിന്നൊഴിവാക്കുകയായിരുന്നെന്നുമായിരുന്നു ദിലീപ് അനികൂലികളുടെ ചാനല്‍ ചര്‍ച്ചകളിലെ പ്രാധന ആരോപണം.

തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലാതെ ഇക്കൂട്ടര്‍ പൊലീസിനെയും നടിയെയും മോശക്കാരാക്കുന്ന തരത്തില്‍ വാര്‍ത്തമാധ്യമങ്ങളില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ സേനയ്ക്കും ബാധിക്കപ്പെട്ടവര്‍ക്കും പൊതുസമൂഹത്തില്‍ അവമതിപ്പിന് കാരണമായെന്നും ഇത് തുടര്‍ന്നാല്‍ കേസ് മറ്റൊരുവഴിക്ക് നീങ്ങുമെന്നും വിലിരുത്തിയാണ് പൊലീസ് ഇക്കാര്യത്തില്‍ നിയമമടപടിയിലേക്ക് കടക്കാന്‍ തീരുമാനിച്ചതെന്നാണ് അറിയുന്നത്.

നടിയെ ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളില്‍ നിന്നും ചില സംഭാഷണ ശകലങ്ങള്‍ അടര്‍ത്തിമാറ്റി നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്ന കര്‍ശന നിലപാടുമായി അന്വേഷണ സംഘം കോടതിയേയും സമീപിക്കും. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിന് നടിയുടെ ദൃശ്യങ്ങള്‍ നല്‍കരുതെന്ന് പൊലീസ് ആവശ്യപ്പെടും. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കേസ് പരിഗണിക്കാനിരിക്കെ പൊലീസ് ഇക്കാര്യം കാണിച്ച് എതിര്‍ സത്യവാങ്മൂലം നല്‍കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (20 minutes ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (36 minutes ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (44 minutes ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (1 hour ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (1 hour ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (1 hour ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (1 hour ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (1 hour ago)

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...  (1 hour ago)

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (2 hours ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (3 hours ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (9 hours ago)

Malayali Vartha Recommends