Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

ആദി തിയറ്ററുകൾ ഇളക്കി മറിക്കുമ്പോൾ ഹിമാലയത്തില്‍ ചുറ്റിയടിച്ച് പ്രണവ്

27 JANUARY 2018 12:17 PM IST
മലയാളി വാര്‍ത്ത

താരപുത്രൻ പ്രണവ് മോഹൻലാലിൻറെ കന്നിചിത്രം 'ആദി' തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ആക്ഷനുമായി ആരാധകരെ കൈയിലെടുത്ത ആദിയുടെ വിജയത്തിൽ അച്ഛനും അമ്മയും അണിയറപ്രവര്‍ത്തകരുമെല്ലാം അതീവ സന്തോഷത്തിലാണ്. നായകന്‍റെ മികച്ച പ്രകടനം കണ്ട് അഭിനന്ദനമറിയിക്കാന്‍ പ്രണവ് എവിടെയാണെന്നാണ് ആരാധകർ ചോദിക്കുന്നത്. പക്ഷെ നായകനാകട്ടെ സുഹൃത്തിനൊപ്പം ഹിമാലയന്‍ യാത്രയിലും. ആദി പൂര്‍ത്തിയാക്കിയതിന് ശേഷം താന്‍ ഹിമാലയന്‍ സന്ദര്‍ശനത്തിനായി പോവുമെന്ന് പ്രണവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

താരങ്ങളുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തുന്ന താരപുത്രന്‍മാര്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പ്രണവിന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. എന്നാല്‍ മോഹന്‍ലാലിന്റെ മകന്‍ എന്നതിനും അപ്പുറത്ത് അഭിനയത്തിലൂടെയാണ് ഈ താരപുത്രന്‍ പ്രേക്ഷകമനം കീഴടക്കിയത്. റിലീസിന് മുമ്പേ തന്നെ മികച്ച സ്വീകാര്യതയാണ് പ്രണവിന് ലഭിച്ചത്. പ്രണവിന്റെ ജീവിത രീതിയെക്കുറിച്ചും താല്‍പര്യങ്ങളെക്കുറിച്ചും ആരാധകര്‍ക്ക് അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ ആദിക്ക് ഗംഭീര സ്വീകരണമാണ് ആരാധകരും സിനിമാലോകവും നൽകിയത്.

ഇത് നാലാം തവണയാണ് പ്രണവ് ഹിമാലയത്തിലേക്ക് യാത്ര പോകുന്നത്. കാൽ നടയായാണ് യാത്ര. അപൂർവമായേ താരം വാഹനത്തില്‍ സഞ്ചരിക്കാറുള്ളൂ. മോഹൻലാലിന്റെ കുടുംബ സുഹൃത്തിനൊപ്പം ഹിമാലയത്തിൽ നിൽക്കുന്ന പ്രണവിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്. ഹിമാലയൻ മഞ്ഞിലൂടെ പ്രണവ് നടക്കുന്ന ചിത്രവും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അഭിനന്ദം അറിയിക്കാനായി ഒട്ടേറെ പേര്‍ വിളിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രണവിനെ ഫോണില്‍ കിട്ടിയിരുന്നില്ല. പിന്നീടാണ് വെക്കേഷൻ മൂഡിലുള്ള താരത്തിന്റെ യാത്രാവിവരങ്ങള്‍ പുറത്തു വന്നത്. യാത്രയ്ക്കിടയില്‍ പ്രേക്ഷകര്‍ക്കുള്ള തന്റെ നന്ദിയും പ്രണവ് അറിയിച്ചിട്ടുണ്ട്. തനിക്കിവിടെ ഫോണിന് റേഞ്ചില്ലെന്നും ആദിയുടെ പ്രതികരണങ്ങളെക്കുറച്ച് കേട്ടുവെന്നുമാണ് പ്രണവ് സുചിത്രയോട് പറഞ്ഞത്.

കേരളത്തില്‍ മാത്രം 200 തിയേറ്ററുകളിലായാണ് ആദി പ്രദര്‍ശനത്തിന് എത്തിയത്. മികച്ച ആക്ഷന്‍ രംഗങ്ങളാണ് ജീത്തു ജോസഫ് ചിത്രത്തില്‍ ഒരുക്കിയിട്ടുള്ളത്. പ്രണവിന്‍റെ ഓരോ ആക്ഷനും പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്ന തരത്തിലുള്ളതാണ്. പ്രണവിന്‍റെ അടുത്ത ചിത്രത്തെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (1 minute ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (12 minutes ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (19 minutes ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (29 minutes ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (37 minutes ago)

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...  (56 minutes ago)

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (1 hour ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (1 hour ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (8 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (9 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (9 hours ago)

Malayali Vartha Recommends