ശിവകാര്‍ത്തികേയന്‍ ചിത്രം 'പരാശക്തി'ക്കും സെന്‍സര്‍ ബോര്‍ഡിന്റെ കട്ട്

'ജനനായകന്' പിന്നാലെ പൊങ്കല്‍ റിലീസായ സുധ കൊങ്കരയുടെ ശിവകാര്‍ത്തികേയന്‍ ചിത്രം 'പരാശക്തി'ക്കും സെന്‍സര്‍ ബോര്‍ഡിന്റെ കട്ട്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നേരത്തെ നിര്‍ദേശിച്ചിരുന്ന 23 കട്ടുകള്‍ക്ക് പുറമെയാണ് 15 കട്ടുകള്‍ കൂടി പുതിയതായി നിര്‍ദേശിച്ചത്. ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ അധിക്ഷേപസ്വഭാവമുള്ള രംഗങ്ങളും സംഭാഷണങ്ങളും ഉണ്ടെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിരീക്ഷണം.
സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം അസ്വീകാര്യമാണെന്നാണ് അണിയറ പ്രവര്‍ത്തകരുടെ നിലപാട്. 1960കളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണ് ചിത്രം. ശനിയാഴ്ചയാണ് ചിത്രം തിയറ്ററില്‍ എത്തേണ്ടിയിരുന്നത്. ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണാവകാശം ഉദയനിധിയുടെ റെഡ് ജയന്റ് മൂവീസിനാണ്. ഉദയനിധിയുടെ മകന്‍ ഇന്‍പനിധിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.
https://www.facebook.com/Malayalivartha

























