ഇതെന്റെ കഥ, സരിതയെന്ന സുന്ദരി മുഖ്യമന്ത്രിയുടെ പിഎ ജോപ്പനോടൊപ്പം ചേര്‍ന്ന് 40 ലക്ഷം കവര്‍ന്ന തട്ടിപ്പിന്റെ കഥ, ശ്രീധരന്‍ നായര്‍ മനസു തുറക്കുന്നു മലയാളി വാര്‍ത്തയോടു മാത്രം

കോന്നി സ്വദേശിയായ ശ്രീധരന്‍ നായര്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെ പിഎ ടെനി ജോപ്പന്‍ അറസ്റ്റിലാകുന്നത് ഈ ശ്രീധരന്‍ നായരുടെ പരാതിയെ തുടര്‍ന്നാണ്. കേവലം ഒരു ഫോണ്‍ വിളിയുടെ പേരില്‍ ഞാനെന്തിന് രാജിവയ്‌ക്കണം എന്ന ചോദ്യം ചോദിച്ച മുഖ്യമന്ത്രി കൂടി ഈ ശ്രീധരന്‍ നായരുടെ കഥ കേള്‍ക്കണം.
കോന്നിക്കാര്‍ക്ക് സുപരിചിതനാണ് ശ്രീധരന്‍നായര്‍. അറിയപ്പെടുന്ന വ്യവസായിയും, നാട്ടുപ്രമാണിയും ഒക്കെയാണ് ശ്രീധരന്‍ നായര്‍. എല്ല് വെള്ളമാക്കി നാലു കാശുണ്ടാക്കിയതോടെ നാട്ടിലൊക്കെ ബഹുമാന്യനുമായി. വിവധ ജനക്ഷേമ സംഘടനകളുടെ പ്രസിഡന്റും സെക്രട്ടിയുമൊക്കയായി. അങ്ങനെ പ്രതാപത്തോടെ നാട്ടില്‍ സ്വസ്ഥ ജീവിതം നയിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ഒരു പത്ര പരസ്യം കണ്ടത്. സോളാര്‍ പാനലിനെ പറ്റിയുള്ളതായിരുന്നു പരസ്യം. ഒരു കൗതുകത്തിനായാണ് ആ പരസ്യത്തില്‍ കണ്ട നമ്പരിലേക്ക് വെറുതേ ഒന്നു വിളിച്ചു നോക്കിയത്. ടീം സോളാറിലെ ആരോ ഫോണെടുത്തു. ചില സംശയങ്ങള്‍ ചോദിച്ചു, അത്രതന്നെ.
പിറ്റന്നതാ ശ്രീധരന്‍ നായരെ തിരക്കി ഒരു സുന്ദരി എത്തിയിരിക്കുന്നു. അവള്‍ വന്നിറങ്ങിയത് തന്നെ ഒരു ഗെറ്റപ്പിലായിരുന്നു. വിലകൂടിയ കാറില്‍ സര്‍വ്വാഭരണ വിഭൂഷിതയായി വശ്യമായ ചിരിയോടെ അവള്‍ വന്നിറങ്ങി, സരിത എസ് നായര്‍.
സംഗതി ശ്രീധരന്‍ നായര്‍ക്കും പിടികിട്ടിയില്ല. വന്ന മഹാലക്ഷ്‌മി വലതുകാല്‍ വച്ച് അകത്തുകയറി. പിന്നീടെപ്പോഴോ ആണ് ശ്രീധരന്‍നായര്‍ക്ക് അവള്‍ ഇടതുകാല്‍ വച്ചാണോ അകത്തു കേറിയോന്ന് തോന്നിത്തുടങ്ങിയത്. ഒരു ചൂടു ചായ നുകരുന്നതിനൊപ്പം സോളാറിന്റെ സാധ്യതകള്‍ സരിത വിവരിച്ചു. ഇനിയുള്ളത് സോളാറിന്റ കാലമാണ്. വൈദ്യുതിയില്‍ നട്ടം തിരിയുന്ന സര്‍ക്കാരും സോളാറിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതും. പോരാത്തതിന് ഒന്നു രണ്ട് മന്ത്രിമാരെ തല്‍ക്ഷണം വിളിച്ച് സംഗതികള്‍ ശ്രീധരന്‍ നായര്‍ക്ക് ബോധ്യപ്പെടുത്തി കൊടുത്തു. സരിതയുടെ സംസാരവും പ്രവര്‍ത്തികളും ഒക്കെ ശ്രീധരന്‍ നായരെ വിശ്വസിപ്പിക്കാന്‍ പോന്നതായിരുന്നു. കുറച്ച് ലക്ഷങ്ങള്‍ മുടക്കിയാല്‍ കിട്ടുന്നത് കോടിയാണ്. പാലക്കാട്ടെ കിന്‍ഫ്രയില്‍ സോളാര്‍ പാനല്‍ തുടങ്ങുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ടീം സോളാര്‍ കമ്പനി ഒരുക്കിക്കൊടുക്കും. ഒരു നിമിഷം ശ്രീധരന്‍ നായര്‍ മനക്കോട്ട കെട്ടിയെന്നത് സത്യമാണ്. കൂടുതല്‍ സംസാരിക്കാന്‍ ഡോക്‌ടര്‍ ബിജു എത്തുമെന്ന ഉറപ്പോടെ സരിത പടിയിറങ്ങി.
പിറ്റേദിവസം ഡോക്‌ടര്‍ ബിജുവെന്ന ബിജു രാധാകൃഷ്‌ണന്‍ വന്നു. സര്‍ക്കാരിന്റെ പങ്കാളിത്തമുള്ള സോളാര്‍ പ്രപഞ്ചത്തിലേക്ക് ശ്രീധരന്‍ നായരെ ബിജു സ്വാഗതം ചെയ്‌തു.
ഇതിനിടയ്‌ക്ക് ബിസിനസ് ഉറപ്പിക്കാന്‍ ആദ്യഘട്ടമെന്ന നിലയില്‍ 40 ലക്ഷം നല്‍കാന്‍ ശ്രീധരന്‍ നായര്‍ തയ്യാറായി. പക്ഷെ വളരെ കഷ്‌ടപ്പെട്ടുണ്ടാക്കിയ 40 ലക്ഷം രൂപയെങ്ങനെ ഒരു ഉറപ്പുമില്ലാതെ നല്‍കും? ഉടന്‍ സരിത ഫോണില്‍ പറഞ്ഞു. ശരിതന്നെ ഈ ലോകത്ത് ആരെയും വിശ്വസിക്കാന്‍ പറ്റുകേല. പക്ഷേ ചേട്ടന് മുഖ്യമന്ത്രിയെ വിശ്വാസമില്ലേ. അവിടെവച്ച് തന്നാല്‍ മതിയെന്നേ. പാവം ഒരു സുന്ദരിയെ തെറ്റിദ്ധരിച്ചതില്‍ എവിടയോ ഒരു വിഷമം പോലെ. ശ്രീധരന്‍ നായര്‍ നേരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തി. മുഖ്യമന്ത്രിയുടെ പിഎ ആയ ടെനി ജോപ്പന്റെ മുറിയില്‍ സരിത ശ്രീധരന്‍ നായരെ കൂട്ടിക്കൊണ്ടു പോയി.
സരിത ജോപ്പനുമായി ചിരിച്ചു കളിച്ചതോടെ, ഇവള്‍ പറയുന്നതൊന്നും കള്ളമല്ലെന്നു മനസിലായി. ഇവള്‍ക്ക് നല്ല സ്വാധീനമുണ്ട്. ജോപ്പനും സരിതയും സോളാറിനെ പറ്റി സംസാരിച്ചു. മുഖ്യമന്ത്രിയെ കാണാനാണ് ശ്രീധരന്‍ നായര്‍ വന്നതെന്ന് സരിത പറഞ്ഞു. സിഎം തിരക്കിലാണ്. എല്ലാം സിംഎം പറഞ്ഞ് ഉറപ്പിച്ചതാണെന്നും ജോപ്പന്‍ പറഞ്ഞു. ഇതിനപ്പുറം എന്ത് വിശ്വാസം. പറയുന്നത് സംസ്ഥാനം ഭരിക്കുന്ന സുതാര്യ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ പിഎ. നൂറു സമ്മതം. 40 ലക്ഷത്തിന്റെ ചെക്ക് എഴുതിക്കൊടുത്തു.
വളരെ സന്തോഷത്തോടെ സരിത ശ്രീധരന്‍ നായരെ യാത്രയാക്കി. എന്നാല്‍ ആ സന്തോഷം മാസങ്ങള്‍ക്ക് ശേഷം ശ്രീധരന്‍ നായരില്‍ നിന്നും അകന്നു പോയി. പിന്നെപ്പിന്നെ സരിത ഫോണ്‍ പോലും എടുക്കുന്നില്ല. വീട്ടിലാകെ പ്രശ്‌നം. ഒന്നും രണ്ടുമല്ല, മക്കള്‍ അനുഭവിക്കേണ്ട 40 ലക്ഷമാണ് പോയത്. ഒരു സോളാറും വേണ്ട. കൊടുത്ത കാശ് തിരികെ കിട്ടിയാല്‍ മതി. എന്നാല്‍ ഭീഷണിയുടെ സ്വരമാണ് സരിതയില്‍ നിന്നും ബിജുവില്‍ നിന്നും ഉണ്ടായത്. അവസാനം സഹികെട്ട് പോലീസില്‍ ഒരു പരാതി നല്‍കി. ഇപ്പം ശരിയാക്കി തരാമെന്നു പറഞ്ഞ പോലീസുകാരുടെ വിവരമൊന്നുമില്ല. അവിടെയെല്ലാം ഇടപെടേണ്ടവര്‍ വേണ്ടവണ്ണം ഇടപെട്ടു. പാവം ശ്രീധരന്‍ നായര്‍ ആരോട് പറയാന്‍. ആത്മാഭിമാനം കാരണം മിണ്ടിയില്ല. സരിത പ്രശ്‌നം കത്തിയിരിക്കുന്ന ഈ അവസരത്തില്‍ ദൈവത്തിന്റെ കൃപ കൊണ്ട് ശ്രീധരന്‍ നായരുടെ കേസും പൊങ്ങി വന്നു. എല്ലാം ഒരുനിമിത്തമായിരുന്നു എന്നു ശ്രീധരന്‍ നായര്‍ വിശ്വസിക്കുന്നു, ഒപ്പം ലോകത്താര്‍ക്കും ഈ ഗതി വരരുതെന്ന പ്രാര്‍ത്ഥനയും...
https://www.facebook.com/Malayalivartha