പിസി ജോര്‍ജ് വെറും വാക്കു പറയില്ല, സോളാര്‍ വിവാദം പുതിയ വഴിത്തിരിവിലേക്ക്, ശാലു മേനോനെ കൂടുതല്‍ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തും, അറസ്റ്റുണ്ടാകുമെന്നും അഭ്യൂഹം, പേടിയോടെ ഉന്നതന്മാര്‍

കേരളരാഷ്‌ട്രീയത്തില്‍ ഒരു പടിമുമ്പേ നടക്കുന്ന ആളാണ് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. അതുകൊണ്ടുതന്നെയാണ് വിവാദങ്ങളുടെ തോഴനായതും. പ്രശസ്‌ത സിനിമാ സീരിയല്‍ താരം ശാലു മേനോനെ സോളാര്‍ തട്ടിപ്പു കേസില്‍ അറസ്റ്റു ചെയ്യണമെന്നാണ് പിസി ജോര്‍ജ് പറയുന്നത്.
പിസി ജോര്‍ജിന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന വാര്‍ത്തകളാണ് തലസ്ഥാന നഗരത്തില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പിഎ ടെനി ജോപ്പന്റെ അറസ്റ്റോടെ സരിത എസ് നായരുടേയും ബിജു രാധാകൃഷ്‌ണന്റേയും കൂടുതല്‍ ബന്ധങ്ങള്‍ പുറത്താവാന്‍ പോകുകയാണ്. ഇതോടൊപ്പം ശാലു മേനോനും സോളാറുമായുള്ള ബന്ധവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞെന്നും പറയപ്പെടുന്നു. ശാലുവിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുക എന്നുള്ളതാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അടുത്ത നിലപാട്.
ഇടതു വലതു രാഷ്‌ട്രീയബന്ധമാണ് ഇതുവരെ ശാലുവിനെ രക്ഷിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ ഒരു ഇടപെടലും വേണ്ടെന്ന മുഖ്യമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും നിലപാട്. അതോടെ എല്ലാവരുടേയും കണ്ണുകള്‍ ഇനി ശാലു മേനോനിലാണ്. ഡാന്‍സ് സ്‌കൂളുകളും ഈവന്റ് മാനേജുമെന്റു പരിപാടികളും വിദേശയാത്രകളും എല്ലാം അന്വേഷിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇത് പല വമ്പന്മാരുടേയും ഉറക്കം നശിപ്പിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
https://www.facebook.com/Malayalivartha