ചക്കിനുവച്ചത് മുഖ്യനുകൊണ്ടു, സോളാര്‍ കുത്തിപ്പൊക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചേരിപ്പോരും ഗ്രൂപ്പുകളിയും, എതിര്‍ ഗ്രൂപ്പിനെ മലര്‍ത്തിയടിക്കാനായി അരങ്ങേറിയ പൊറാട്ടു നാടകത്തില്‍ കുഴഞ്ഞ് വീണത് മുഖ്യനും

മലയാളികള്‍ അധികമാരും അറിയാതെ പോകുമായിരുന്ന കേവലം ഒരു കോളം വാര്‍ത്തയായി തീരേണ്ട ഒന്നായിരുന്നു സരിതയും സോളാര്‍ തട്ടിപ്പു കേസും. ഈ കേസുകള്‍ മിക്കതുംതന്നെ അടുത്തകാലത്തൊന്നുമല്ല രജിസ്റ്റര്‍ ചെയ്‌തത്. ബഹുഭൂരുപക്ഷവും ഒരു വര്‍ഷത്തിനു മുമ്പാണ് പരാതി കൊടുത്തിരുന്നത്. പക്ഷേ പരാതിപെട്ടവര്‍ക്ക് മാനഹാനിയും ഭീഷണിയുമായിരുന്നു ഫലം. ശക്തമായി ഉറച്ചു നിന്നിരുന്ന പരാതിക്കാരെ മധ്യസ്ഥ ചര്‍ച്ചകളിലൂടെ ഒതുക്കുകയായിരുന്നു. ഇതിന് പല രാഷ്‌ട്രീയക്കാരുടേയും പോലീസ് ഉദ്യേഗസ്ഥരുടേയും മന്ത്രിമാരുടേയും ബാഹ്യ പിന്തുണ കൂടിയുണ്ടായിരുന്നു. ഈയൊരു പ്രബല ശക്തിക്കു മുമ്പിലൂടെയാണ് അടുത്തിടെ സരിത വിഷയം പൊങ്ങി വന്നത്.
എന്നാല്‍ ഇതൊക്കെ വെളിച്ചത്തു കൊണ്ടു വന്നത് പത്രക്കാരോ പ്രതിപക്ഷ പാര്‍ട്ടികളോ എന്തിന് മുഖ്യമന്ത്രിയുടെ എതിരാളികളായ ചെന്നിത്തലയോ ഐ ഗ്രൂപ്പോ അല്ല. മുഖ്യമന്ത്രിയുടെ ഉപ്പും ചോറും തിന്നു വളര്‍ന്ന പേഴ്‌സണ്‌ല്‍ സ്റ്റാഫ് അംഗങ്ങള്‍ തന്നെ. മുഖ്യമന്ത്രി ജനകീയനായി ഐക്യരാഷ്‌ട്ര സഭാ പുരസ്‌കാരത്തോളം വളര്‍ന്നപ്പോള്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫുകളും വളര്‍ന്നു.
മറ്റൊരു സമാന്തര ഭരണമായിരുന്നു 35 പേര്‍ വരുന്ന മുഖ്യമന്ത്രിയുടെ ഓഫീസ്. സംഗതി എല്ലാവരും കോണ്‍ഗ്രസുകാരാണെങ്കിലും ക്രമേണ മുഖ്യമന്ത്രിയുടെ പ്രീതി സമ്പാതിക്കാനായി പലരും ശ്രമിച്ചു. തങ്ങളറിയാതെ ഒരു ഫയല്‍ പോലും, എന്തിന് മറ്റു മന്ത്രിമാരുടെ ഫയല്‍ പോലും മുഖ്യമന്ത്രി കാണില്ലെന്നായപ്പോള്‍ ഇവരുടെ മഹിമയും കൂടി.
ഇതിനിടയ്‌ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെ ചേരിതിരിവുണ്ടായി. പ്രധാനമായും മുഖ്യമന്ത്രിയുമായി അടുപ്പമുള്ള ടെനി ജോപ്പന്‍, ജിക്കുമോന്‍, സലിംരാജ് എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പും, അവരുടെയത്ര സ്വാധീനമില്ലാത്ത മറ്റൊരു ഗ്രൂപ്പും. ഇടയ്‌ക്കിടയ്‌ക്ക് ഈ ഇരു ഗ്രൂപ്പുകളും രഹസ്യമായും പരസ്യമായും വരെ ഏറ്റുമുട്ടിയിരുന്നു. ഇവരെപ്പറ്റി പാര്‍ട്ടിക്കുള്ളില്‍ തന്നെ ചില പരാതികളുണ്ടായെങ്കിലും ആരും കാര്യമാക്കിയില്ല.
ജോപ്പനും കൂട്ടരും തങ്ങളെ മറികടന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്നു എന്നുള്ള സമയത്താണ് സരിതയെ പറ്റിയുള്ള പരാതിയുമായി ചിലര്‍ കറങ്ങുന്നത് കണ്ടത്. അവരെ തേടിപ്പിടിച്ച് എല്ലാപിന്തുണയും നല്‍കി കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കി. ഉടനെ അവര്‍ രഹസ്യ യോഗം ചേര്‍ന്നു. ബ്രേക്കിംഗ് ന്യൂസിനായി കാത്തിരുന്ന എതിരാളി പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും എല്ലാ തെളിവുകളും നല്‍കി. അങ്ങനെ കേരളത്തിന്റെ അരുമയായി സരിത മാറി. ഒപ്പം ജോപ്പനും സലിംരാജും ജിക്കുമോനും കുടുങ്ങി.
സത്യം പറയാമല്ലോ... ഇവര്‍ക്ക് മുഖ്യമന്ത്രിയോട് യാതൊരു എതിര്‍പ്പുമില്ല. എതിര്‍ ഗ്രൂപ്പിനെ പുകച്ച് പുറത്തു ചാടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. പക്ഷേ ചക്കിനു വച്ചത് മുഖ്യമന്ത്രിയായ കൊക്കിനു കൊണ്ടെന്നു മാത്രം.
https://www.facebook.com/Malayalivartha