ഉമ്മന്‍ചാണ്ടിക്ക് സംഭവിച്ചത് ആള്‍കൂട്ടങ്ങള്‍ക്കിടയിലെ പോക്കറ്റടി, ജനകീയ മുഖ്യമന്ത്രിക്ക് അടിപതറിയതെവിടെ?

ആള്‍ക്കൂട്ടത്തിനിടയില്‍ എഴുന്നേറ്റ് നില്‍ക്കുന്ന, സദാ ഓടിനടക്കുന്ന ഉമ്മന്‍ചാണ്ടിയെ അടുത്തിടെ കാലു നീരുവന്ന് വീര്‍ക്കുന്ന ഒരസുഖം പിടികൂടി. നീരുവന്ന് വീര്‍ത്ത് മന്തുകാല് പോലാകുമ്പോഴും വേദന കടിച്ചൊതുക്കി ബഹുദൂര പ്രവര്‍ത്തനം കൊണ്ട് മുന്‍പിലാകാന്‍ മുഖ്യന്‍ ശ്രമിക്കും. കൂടെ എപ്പോഴും കുറെ സഹായികളും ഉണ്ടാകണം. ഇത് പണ്ടേ ഉള്ള ശീലമാണ്. എം.എല്‍.എ ഹോസ്‌റ്റലില്‍ പണ്ട് അന്തിയുറങ്ങുമ്പോഴും തന്റെ കട്ടിലിനു കീഴെ കിടക്കുന്നവരാരൊക്കെയെന്ന് ഉമ്മന്‍ ചാണ്ടിക്ക് അറിയില്ല. തിരക്കാറുമില്ല. അത്രകണ്ടാണ് ജനകീയത.
പിന്നെ മുഖ്യമന്ത്രിയായപ്പോഴും ഇതുതന്നെ കഥ. കാര്യം സുതാര്യമാണെങ്കിലും കാര്യങ്ങള്‍ ക്യാമറയിലാണെങ്കിലും മുഖ്യന്റെ കസേരയില്‍ കിറുക്കന്‍വരെ കയറിയിരുന്നു. 'താനിരിക്കണ്ടേടത്ത് താനിരുന്നില്ലെങ്കില്‍ .....' ചുറ്റും കൂടിനില്‍ക്കുന്ന ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ജനകീയ മുഖ്യന്‍ എല്ലാ നിവേദനങ്ങള്‍ക്കും രോഗശാന്തി നേരുന്ന കാഴ്‌ച. അത്ഭുതങ്ങള്‍, ജനസമ്പര്‍ക്ക പരിപാടികള്‍,യു.എന്‍ അവാര്‍ഡ്-കെങ്കേമം.
മാധ്യമങ്ങള്‍ പൂര്‍ണ്ണ പിന്തുണ. ചെയ്യുന്ന കാര്യങ്ങളില്‍ വിമര്‍ശനങ്ങള്‍ ഏതുമില്ല. അതുകൊണ്ടുതന്നെ സ്‌പെഷല്‍ ഓര്‍ഡറുകളുടെ പ്രവാഹമായിരുന്നു. വികസന സാക്ഷാല്‍ക്കാരത്തിനായി, ജനക്ഷേമത്തിനായി മുഖ്യന്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കേരളത്തിന്റെ പൂര്‍ണ്ണ പിന്തുണ.
ഉമ്മന്‍ചാണ്ടി എന്നും ഇങ്ങനെയൊക്കെയായിരുന്നു. വിശ്വസ്‌തരുടെ ഒരനുചര വൃന്ദവും ചുറ്റുമുണ്ടാകും. ആള്‍ക്കൂട്ടത്തെപോലെ അവരേയും വിശ്വസിക്കും അവരാണ് കൈകാര്യ ചെയ്‌ത്ത്. പക്ഷെ പണിപാളി.
ചുറ്റും കൂടിനിന്ന വിശ്വസ്‌തരില്‍ ചിലര്‍ ആര്‍ത്തിപിടിച്ചു. പെണ്ണും, പണവും കൈയ്യെത്തുന്ന ദൂരത്തായപ്പോള്‍ അതില്‍ വീണുപോയി. ആള്‍കൂട്ടത്തിനിടയില്‍ പോക്കറ്റടിയും. ഉമ്മന്‍ചാണ്ടി അത് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു.
ഗൃഹനാഥനറിയാതെ വീട്ടുകാരൊക്കെ പോക്കറ്റടിച്ചത് അറിഞ്ഞില്ലെന്നെങ്ങനെ പറയാന്‍? വീണവനു നേര്‍ക്ക് കല്ലെറിയുന്ന മാധ്യമസംസ്‌കാരം കൂടിയായപ്പോള്‍ ശവമടക്കിനെക്കുറിച്ച് ചില 'ചെന്നി'കള്‍ ആലോചനയായി. അപ്പന്‍ ചത്താല്‍ കട്ടിലേല്‍ കേറിക്കിടക്കാമല്ലോ. പക്ഷെ അപ്പനാരാമോന്‍. കട്ടിലും മുതുകത്തു കെട്ടിയിട്ടല്ലേ അപ്പന്റെ നടപ്പ്.
ചെറിയ എലിപ്പൂട്ടില്‍ ഈ ഉമ്മന്‍ വീഴില്ല. അതറിഞ്ഞുകൊണ്ടു തന്നെ വലിയ എലിക്കൂടുവെച്ചു. ഒരുപാടെണ്ണം അകത്തായി. മുഖ്യന്‍ മാത്രം പുറത്ത്
https://www.facebook.com/Malayalivartha