പരാതിയിലൊരിടത്തും മുഖ്യമന്ത്രിയെ നേരിട്ടു കണ്ടതായി പരാതിപ്പെട്ടിട്ടില്ലെന്ന് ശ്രീധരന്‍ നായര്‍, കേസിന്റെ ബലത്തിനായി വക്കീലിന്റെ ഓഫീസാണ് മുഖ്യമന്ത്രിയുടെ പേരു ചേര്‍ത്തത്, മലയാളി വാര്‍ത്ത എസ്‌ക്ലൂസീവ്

തന്റെ പരാതിയിലൊരിടത്തും മുഖ്യമന്ത്രിയെ നേരിട്ടു കണ്ടതായി പറഞ്ഞിട്ടില്ലെന്ന് സോളാര്‍ തട്ടിപ്പു കേസില്‍ പറ്റിക്കപ്പെട്ട ശ്രീധരന്‍ നായര്‍ പറഞ്ഞു. കോടതിയില്‍ സമര്‍പ്പിക്കാനുള്ള പരാതിയോടൊപ്പം സരിത എസ് നായര്‍ 2012 ജൂലയ് 9ന് അയച്ച ഇ മെയിലിന്റെ കോപ്പിയും വച്ചിരുന്നു. മുഖ്യമന്ത്രിയെ കാണാനുള്ള അപ്പോയ്‌മെന്റ് സമയമായിരുന്നു ആ ഇ മെയിലില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ പരാതി സമര്‍പ്പിക്കേണ്ട സമയം വന്നപ്പോള്‍ വക്കീല്‍ ശ്രീധരന്‍ നായരെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അന്നേരം ശ്രീധരന്‍ നായരെ ബന്ധപ്പെടാന്‍ വക്കീലിന് കഴിഞ്ഞില്ല. സരിതയുടെ ഇ മെയിലെ അപ്പോയ്‌മെന്റ് ലെറ്റര്‍ കണ്ടിട്ട് ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു എന്നു വക്കീല്‍ തെറ്റിദ്ധരിച്ചു. കേസിന്റെ ബലത്തിന് മുഖ്യമന്ത്രിയെ കണ്ടെന്നു ചേര്‍ത്തേ മതിയാവൂ. അങ്ങനെയാണ് ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടു എന്ന വിവരം കൂടി വക്കീലിന്റെ ഓഫീസ് ചേര്‍ത്തത്.
ഒരു പത്രത്തില്‍ വന്ന സോളാറിനെപറ്റിയുള്ള പരസ്യം കണ്ടാണ് ശ്രീധരന്‍ നായര്‍ അതിനെപ്പറ്റി അന്വേഷിച്ചത്. പിറ്റേന്ന് സരിത എസ് നായരും തുടര്‍ന്നുള്ള ദിവസം ബിജു രാധാകൃഷ്‌ണനും വീട്ടില്‍ വന്നു ശ്രീധരന്‍ നായരെ കണ്ടു. സര്‍ക്കാരിന്റെ അംഗീകാരവും സഹായവുമുള്ള പദ്ധതിയാണെന്നും മുഖ്യമന്ത്രിയെ നേരിട്ടു കാണാമെന്നും പറഞ്ഞാണ് സരിത പോയത്. മുഖ്യമന്ത്രിയെ കാണാനുള്ള അനുമതിക്കുള്ള സമയം കാണിച്ചു കൊണ്ടുള്ള സരിതയുടെ ഇമെയില്‍ വന്നു.
സരിതയുടെ ഇ മെയില്‍ കണ്ടാണ് മുഖ്യമന്ത്രിയെ കാണാനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശ്രീധരന്‍ നായര്‍ പോയത്. സരിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയപ്പോള്‍ അവിടത്തെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ ബഹുമാനം കണ്ടെപ്പോഴാണ് സരിത ആളൊരു വിഐപി ആണെന്ന് ശ്രീധരന്‍ നായര്‍ക്ക് മനസിലായത്. മുഖ്യമന്ത്രിയുടെ പിഎ ആയിരുന്ന ടെനി ജോപ്പനെ സരിത പരിചയപ്പെടുത്തി.
മുഖ്യമന്ത്രി തിരക്കാണ് ഇപ്പോള്‍ കാണാന്‍ കഴിയില്ലെന്നും പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരമുണ്ടെന്നും ജോപ്പന്‍ സാക്ഷ്യപ്പെടുത്തി. അങ്ങനെയാണ് സോളാര്‍ കരാറില്‍ ശ്രീധരന്‍ നായര്‍ ഒപ്പിട്ടതും, നാല്‍പ്പതു ലക്ഷം കൈമാറിയതും.
സരിത കഴിഞ്ഞ ജൂണ്‍ ഒന്നുവരെ വിളിക്കുകയും മെസേജ് അയയ്‌ക്കുകയും ഒക്കെ ചെയ്‌തിരുന്നു. പണം പൂര്‍ണമായും നഷ്‌ടപ്പെട്ടു എന്നു ബോധ്യമായപ്പോള്‍ മുഖ്യമന്ത്രിയുടെ മുന്‍ പിഎ ആയ ടെനി ജോപ്പനെ വിളിച്ചു. എന്നാല്‍ ജോപ്പന്‍ ഫോണ്‍ എടുത്തതേയില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha