പ്രശ്‌നവശാല്‍ ഉമ്മന്‍ ചാണ്ടിക്കിത് ഏഴര ശനി, മാനഹാനി, ശത്രുദോഷം, അധികാര നഷ്‌ടം...? പ്രശസ്‌ത ജ്യോതിഷക്കാരന്‍ ഷാജി ഇടമറുക് മലയാളി വാര്‍ത്തയോട്

മനുഷ്യന്‍ എപ്പോഴും അങ്ങനെയാണ് ഒരു ആപത്ത് വരുന്ന സമയത്താണ് തനിക്കെന്തു പറ്റി എന്നു ചിന്തിക്കുന്നത്. അപ്പോഴാണ് എല്ലാവര്‍ക്കും വിശ്വാസത്തിന്റെ പുറകേ പോകുന്നതും. ജന്മനക്ഷത്രങ്ങള്‍ ഒരു പുരുഷായുസിന്റെ വിധി നിര്‍ണയിക്കുമ്പോള്‍ ജോതിശാസ്‌ത്രം നമുക്ക് വെളിച്ചം വീശുന്നത് സ്വാഭാവികം.
കേരള രാഷ്രീയം തിളച്ചുമറിയുന്ന സമയമാണിത്. നന്നായി ഭരിച്ചുകൊണ്ടിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എവിടെയാണ് ചുവടു പിഴച്ചത്. ഈയൊരന്വേഷണത്തിലായിരുന്നു മലയാളി വാര്‍ത്ത. അത്തരത്തിലുള്ള ഒരു ചര്‍ച്ചയില്‍ യാദൃശ്ചികമായി കടന്നു വരികയായിരുന്നു പ്രശസ്‌ത ജ്യോതിഷക്കാരന്‍ ഷാജി ഇടമറുക്. ഇതിനോടകം തന്നെ പല രാഷ്‌ട്രീയ പ്രവചനങ്ങളും നടത്തി പേരുകേട്ടയാള്‍ കൂടിയാണ് ഷാജി ഇടമറുക്.
ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ചടുത്തോളം ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഷാജി മലയാളി വാര്‍ത്തയോട് പങ്കുവച്ചത്. ഏഴര ശനിയുടെ അപഹാരത്തിലാണ് ഉമ്മന്‍ ചാണ്ടി. ജ്യോതിഷത്തില്‍ തന്നെ ഒരു ചൊല്ലുണ്ട് ഏഴര ശനി കൊണ്ടേ പോകത്തുള്ളൂ എന്ന്. ജീവഹാനിയോ അല്ലെങ്കില്‍ സര്‍വ്വതും അപഹരിച്ചു കൊണ്ടുപോകുകയോ ആകും ഫലം.
അനിഴം നക്ഷത്രത്തില്‍ ജനിച്ചയാളാണ് ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടിയുടെ ജന്മസമയം കൊണ്ടു തന്നെ വളരെ സഹനശക്തിയുള്ള ആളാണ്. അലഞ്ഞു ജീവിക്കുവാന്‍ ഒരു മടിയും തന്നെയില്ല. മാത്രമല്ല കറുത്തവാവില്‍ ജനിച്ചവര്‍ക്ക് വിവേകം കൂടുമെന്നാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ജനിച്ചത് കറുത്തവാവിന്റെ രണ്ടാം ദിവസമാണ്. അതിനാല്‍ തന്നെ ബുദ്ധികൂര്‍മ്മതയില്‍ ആരെക്കാളും മുമ്പിലാണ്.
കഴിഞ്ഞ ഏപ്രില്‍ മുതലാണ് ഉമ്മന്‍ ചാണ്ടിയെ ഏഴര ശനി പിടികൂടിയത്. ഇനി ആറേമുക്കാല്‍ വര്‍ഷം കൂടി ഏഴര ശനിയുണ്ടാവും. ഈ സമയങ്ങളില്‍ വിശ്വസ്ഥരാല്‍ വഞ്ചിക്കപ്പെടാന്‍ സാധ്യത വളരെ കൂടുതലാണ്. അധികാരം നഷ്‌ടപ്പെടും. ശത്രുക്കള്‍ വര്‍ധിക്കും. ഇതോടൊപ്പം മാനഹാനിയും, കുടുബത്തിന് ചീത്തപ്പേരും ഉണ്ടാവും.
കേരളത്തിലെ തന്നെ പ്രമുഖരായ മറ്റുരണ്ട് രാഷ്‌ട്രീയക്കാര്‍ക്ക് ഭരണം നഷ്‌ടപ്പെട്ടത് ഈ ശനിയുടെ അപഹാരത്തിലാണെന്നാണ് ഷാജി ഇടമറുക് പറയുന്നത്. മിഥുന മാസത്തിലെ കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ച കെ കരുണാകരന്‍ ഏഴര ശനിയിലാണ് അപകടത്തില്‍ പെടുന്നതും തുടര്‍ന്ന് ഭരണം നഷ്‌ടപ്പെട്ടതും.
ധനുമാസത്തിലെ മൂലം നക്ഷത്രത്തില്‍ ജനിച്ച എകെ ആന്റണിക്ക് ഭരണം നഷ്‌ടപ്പെട്ടതാകട്ടെ കണ്ടക ശനിയുടെ അപഹാരത്തിലാണ്.
ലോകത്തിലെ എല്ലാമനുഷ്യര്‍ക്കും കാലചക്രമുണ്ട്. കാലദോഷമനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഒരു പരിധിവരെ ശനിയുടെ അപഹാരത്തില്‍ നിന്നും മുക്തിനേടാന്‍ സാധിക്കും. എന്നാല്‍ തിരക്കില്‍ നിന്നും തിരക്കിലേക്ക് പോയ്‌ക്കൊണ്ടിരിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് ഇതൊക്കെ നോക്കാന്‍ എവിടെ സമയം.
https://www.facebook.com/Malayalivartha