സുകേശന് സസ്‌പെന്‍ഷന്‍?

മദ്യകച്ചവടക്കാരന്‍ ബിജുരമേശിനു വേണ്ടി കെ എം മാണി ആരോപണവിധേയനായ ബാര്‍ക്കോഴക്കേസ് അന്വേഷിച്ച വിജിലന്‍സ് എസ്പി സുകേശന്‍ പല ഘട്ടങ്ങളിലും ഇടപെട്ടിരുന്നതായി ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്. സുകേശനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യണമെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഡിജിപി ലോകനാഥ ബഹ്‌റ വൈകാതെ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് കൈമാറും.
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ബാര്‍ക്കോഴ ആരോപണത്തില്‍ കെഎം മാണി നിരപരാധിയാണെന്ന് വെളിപ്പെടുത്തുന്നതാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഇടതു പക്ഷ അനുഭാവിയായ എസ്പി ഉണ്ണിരാജയാണ് കേസന്വേഷിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ചേര്‍ന്നാണ് ബിജുരമേശുമായി അടുപ്പമുണ്ടായിരുന്ന സുകേശനെ മാണിക്കെതിരായ കേസന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്.
സുകേശനെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. വിജിലന്‍സില്‍ നിന്നും സുകേശന്‍ അധികം വൈകാതെ തെറിക്കും. സുകേശനെ വിജിലന്‍സില്‍ വേണ്ടെന്ന് ജേക്കബ് തോമസ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
കെ എം മാണിയെ പോലൊരു നേതാവിനെ ഒതുക്കാന്‍ സുകേശനെ പോലൊരു എസ്പിക്ക് കഴിയുമെന്ന് വിശ്വസിക്കുന്നവര്‍ തീരെയില്ല. രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണ് കെ എം മാണിയെ തുലയ്ക്കാന്‍ തീരുമാനമുണ്ടായത്.
ബിജുവിന്റെ ഡ്രൈവര്‍ അമ്പിളിയുടെയും മദ്യകച്ചവടക്കാരന്‍ സാജുഡൊമിനിക്കിന്റെയും മൊഴി തെറ്റാണെന്നും ഉണ്ണിരാജ കണ്ടെത്തിയിട്ടുണ്ട്. നീതിയുടെ ഭാഗത്ത് നിലകൊള്ളുന്നവര്‍ക്ക് സുകേശനെതിരെ നടപടിയെടുക്കാതിരിക്കാന്‍ കഴിയുകയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha