മലയാളി വാര്‍ത്ത.
                
                
                തിരു: ദേശസാല്‍കൃതബാങ്കുകള്‍ അര്‍ഹതര്‍ക്ക്‌പോലും വായ്‌പ  നിഷേധിക്കുമ്പോള്‍ ഉദാരമനസ്ഥിതിയോടെ വായ്‌പനല്‍കി കെ.എസ്.എഫ്.ഇ-യെ ജനസേവന  കേന്ദ്രമാക്കുമെന്ന് ധനമന്ത്രി കെഎം മാണി. കെഎസ്‌എഫ്‌ഇ ഭാഗ്യശ്രേയസ് ചിട്ടിയുടെ  ഉദ്‌ഘാടനം മാസ്‌കറ്റ് ഹോട്ടലില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
400  ബ്രാഞ്ചുകളിലായി 35,000 ചിട്ടികള്‍ നടത്തുന്ന കെഎസ്‌എഫഇ യുടെ ടേണോവര്‍ 18,000  കോടിയായി വര്‍ധിപ്പിക്കും. 2015 ല്‍ 25,000 കോടിയാക്കും.
കെഎസ്‌എഫ്‌ഇയുടെ  ലാഭം 60.41 കോടിയാണ്. അറ്റാസ്‌തി 218.41 കോടിയും. ഇക്കൊല്ലം 2181 കോടി വായ്‌പ  നല്‍കി. ലാഭമുണ്ടാാക്കുക എന്നതിനേക്കാള്‍ ജനോപകാരപ്രദമായ പദ്ധതികള്‍ ആസൂത്രണം  ചെയ്യുന്നതിന് പ്രാധാന്യം നല്‍കും. സാധാരണക്കാരന്റെ വിശ്വസ്‌ത സ്ഥാപനമാക്കി  കെഎസ്‌എഫ്‌ഇയെ മാറ്റും.
വിദ്യാഭ്യാസവായ്‌പ നല്‍കാന്‍ ബാങ്കുകള്‍ വിമുഖത  കാണിക്കന്ന പശ്ചാത്തലത്തിലാണ് അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന  വിദ്യാര്‍ത്ഥികള്‍ക്ക് മിതവ്യയത്തിലൂടെ ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ തുക  സംഭരിക്കാന്‍ കഴിയുന്ന എഡ്യൂകെയര്‍ ചിട്ടി ആസൂത്രണം ചെയ്‌തതെന്ന് മന്ത്രി  പറഞ്ഞു.
നോണ്‍ ബാങ്കിംഗ് മേഖലയിലെ ഏറ്റവും വലിയ സ്ഥാപനമായി കെഎസ്‌എഫ്‌ഇ  മാറിയിരിക്കുകയാണെന്ന് മന്ത്രി കെഎം മാണി പറഞ്ഞു. കെ. മുരളീധരന്‍ എംഎല്‍എ  അധ്യക്ഷനായിരുന്നു.