മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ രോഗ പ്രതിരോധ ശക്തി വർധിക്കും

ദിവസവും മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധ ശേഷി വർധിപ്പിച്ചു രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കും. . ശരീരത്തിന് ഏറ്റവും ഗുണകരമായ ദാഹ ശനിയാണിത്. കോള്‍ഡ്, ഫ്‌ളൂ എന്നിവയ്ക്കുള്ള നല്ലൊരു മരുന്നൂ കൂടിയാണിത്
. കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയാമിന്‍, നിയാസിന്‍, കരോട്ടിന്‍ എന്നിവ മല്ലിയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പല ജീവിത ശൈലീ രോഗങ്ങൾ മാറാനും അത്യുത്തമമാണ് മല്ലിവെള്ളം എന്ന് പറയുന്നു. മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോള്‍, പ്രമേഹം പോലുള്ള അസുഖങ്ങളെ അകറ്റാനും തടി കുറയ്ക്കാനും സഹായിക്കും.
മല്ലി ഒരു ആന്റി ഡയബറ്റിക് ആയതിനാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ഇന്‍സുലിന്റെ അളവ് നിയന്ത്രിക്കാന്‍ മല്ലി സഹായിക്കും. മല്ലി, വെള്ളത്തില്‍ കുതിര്‍ത്ത് ഒരു രാത്രി വച്ച ശേഷം പിറ്റേന്ന് ആ വെള്ളം കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും
വിളര്‍ച്ച തടയാന്‍ ഏറ്റവും നല്ലതാണ് മല്ലിയിട്ട് തിളപ്പിച്ച വെള്ളം. ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ഉണ്ടാകുന്നത്. ക്ഷീണം, ഹൃദയമിടിപ്പ് കൂടുക, ശ്വാസം എടുക്കാന്‍ പ്രയാസം നേരിടുക, ഓര്‍മക്കുറവ് ഇവയെല്ലാം ഇരുമ്പിന്റെ അംശം കുറയുമ്പോള്‍ ഉണ്ടാകാം. ചര്‍മത്തെ ആരോഗ്യമുള്ളതാക്കുന്നു, ചര്‍മത്തിന്റെ വരള്‍ച്ച, ഫംഗല്‍ അണുബാധകള്‍, എക്‌സിമ ഇവയെല്ലാം സുഖപ്പെടുത്താന്‍ മല്ലിക്ക് കഴിയും.. മല്ലി വെള്ളം ചേര്‍ത്ത് അരച്ച് അതില്‍ അല്പം തേന്‍ ചേര്‍ത്തു പുരട്ടുന്നത് ചര്‍മത്തിലെ പ്രശ്‌നങ്ങളെ അകറ്റും. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്തും.
ആര്‍ത്തവസമയത്ത് മിക്കവര്‍ക്കും ഉണ്ടാകുന്ന പ്രശ്‌നമാണ് അടിവയറ് വേദന. അടിവയറുവേദന തടയാന്‍ മല്ലി വെള്ളം നല്ലതാണ്. മല്ലി വെള്ളത്തില്‍ പഞ്ചസാര ചേര്‍ത്ത് കുടിക്കുന്നത് അടിവയറുവേദന കുറയ്ക്കാന്‍ സഹായിക്കും.
വയറിന്റെ ദഹനത്തിന്, ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ അകറ്റുന്നതിനു സഹായിക്കുന്ന ഒരു മരുന്നാണിത്. ഇതിലെ ഫൈബര്‍ കുടല്‍, ലിവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു സഹായിക്കും. ഇത് ദഹനരസങ്ങള്‍ ഉല്‍പാദിപ്പിച്ചാണ് ഈ ഗുണം നല്‍കുന്നത്. രാത്രി ഒരു പിടി മല്ലി വെള്ളത്തില്‍ ഇട്ടു വച്ച് രാവിലെ ഇതൂറ്റി വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ നല്ലതാണ്
https://www.facebook.com/Malayalivartha