Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചെറുനാരങ്ങയും ഇഞ്ചിയും ഏലവും മസാലയും ചേർത്ത വിവിധ തരം ചായ നിങ്ങൾ രുചിച്ചിട്ടുണ്ടാകും. എന്നാൽ പൂക്കളും ഇലകളും ചേർത്ത ചായ കുടിച്ചു നോക്കിയിട്ടുണ്ടോ? രുചിയിൽ മാത്രമല്ല ആരോഗ്യത്തിനും ഇത്തരം ചായകൾ വളരെ നല്ലതാണ്

03 JUNE 2019 11:48 AM IST
മലയാളി വാര്‍ത്ത

ചെറുനാരങ്ങയും ഇഞ്ചിയും ഏലവും മസാലയും ചേർത്ത വിവിധ തരം ചായ നിങ്ങൾ രുചിച്ചിട്ടുണ്ടാകും. എന്നാൽ പൂക്കളും ഇലകളും ചേർത്ത ചായ കുടിച്ചു നോക്കിയിട്ടുണ്ടോ? രുചിയിൽ മാത്രമല്ല ആരോഗ്യത്തിനും ഇത്തരം ചായകൾ വളരെ നല്ലതാണ്.

ഇപ്പോൾ കടുത്ത വേനൽ കഴിഞ്ഞു മഴക്കാലത്തിന്റെ വരവായി. ഒപ്പം ജലദോഷം മുതൽ പകർച്ചപ്പനികൾ വരെ പിടിപെടാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. . ഇത്തരം അസുഖങ്ങളെ ഒരു പരിധി വരെയെങ്കിലും മാറ്റി നിർത്താൻ സഹായിക്കുന്നതാണ് പൂക്കളും ഇലകളും ചേർത്തുണ്ടാക്കുന്ന ഈ വ്യത്യസ്ത തരം ചായകൾ. ഭാരം കൂടുന്നത്​ തടയാനും ശരീരത്തിന്​ സ്വഭാവിക കാന്തി നൽകുന്നതിനും ഇവ സഹായിക്കുമെന്നാണ്​ വിദഗ്​ദർ പറയുന്നത്​. കാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുള്ള ആൻറി ഒാക്​സിഡൻറൽ ഗുണങ്ങൾക്കൊപ്പം പൂജ്യം കലോറി എന്നിവ പൂക്കളിട്ട ചായയിൽ നിന്ന്​ ലഭിക്കുന്നു.
വിവിധതരം ചായകളും അവയുടെ ആരോഗ്യഗുണകളും എന്തെല്ലാമെന്ന് നോക്കാം

കാലാവസ്​ഥ മാറ്റത്തിനൊപ്പം പിടിപെടുന്ന ജലദോഷത്തിന്​

ജലദോഷത്തിന് ജമന്തി പൂവിട്ട ചായ ഏറെ ഗുണപ്രദമാണ്. തിളച്ച വെള്ളത്തിൽ ചായപ്പൊടിയോടൊപ്പം ജമന്തി പൂവിതൾ കൂടി ഇടണം.. അൽപ്പം തേനോ പഞ്ചസാരയോ ചേർത്ത് കുടിക്കാം ..

ശ്വാസകോശ രോഗങ്ങള്‍ പ്രതിരോധിക്കാന്‍

പല രോഗങ്ങള്‍ക്കുമുളള മരുന്നാണ് തുളസി. തുളസി കൊണ്ടുളള ചായക്കും പല ഗുണങ്ങളുമുണ്ട്. തണുപ്പ്​ അനുഭവപ്പെടു​മ്പോൾ, തൊണ്ടയിൽ അസ്വസ്​ഥത അനുഭവപ്പെടുമ്പോള്‍, വിശ്രമം ആഗ്രഹിക്കുമ്പോള്‍, രാത്രി ഉറക്കമൊഴിച്ചിരിക്കു​മ്പോള്‍ എല്ലാം തുളസി ചായ നല്ലതാണ്

തുളസിയില, ഇഞ്ചി, ഏലയ്ക്കാ എന്നിവ ചേർത്ത് തിളപ്പിച്ച വെള്ളത്തിൽ നാരങ്ങാനീരും തേനും ചേർത്താൽ തുളസി ചായ റെഡി. തുളസി ചായയുടെ ആരോഗ്യ ഗുണങ്ങള്‍ നോക്കാം

1. ശ്വാസകോശ രോഗങ്ങള്‍ പ്രതിരോധിക്കും..

തുളസിക്ക് ശ്വാസകോശ രോഗങ്ങളെ പ്രതിരോധിക്കാനുളള കഴിവുണ്ട്. ജലദോശം, ചുമ, ആസ്തമ എന്നിവയ്ക്കൊക്കെ തുളസി ചായ കുടിക്കുന്നത് നല്ലതാണ്. രോഗപ്രതിരോധശേഷിക്കും തുളസി ചായ നല്ലതാണ്.

2. മാനസിക പിരിമുറുക്കം കുറയ്ക്കാന്‍..

തുളസി മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ നല്ലതാണ്. മാനസിക പിരിമുറുക്കം സൃഷ്ടിക്കുന്ന ഹോര്‍മോണിനെ നിയന്ത്രിക്കാന്‍ തുളസി ചായയ്ക്ക് കഴിയും. അതുകൊണ്ട് വിഷാദം പോലുളള അവസ്ഥക്കും തുളസിചായ കുടിക്കാം. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും തുളസി ചായ്ക്ക് കഴിയും

3. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും..

പാല്‍ ചായയുമായി താരത്മ്യം ചെയ്താല്‍ തുളസി ചായ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.

4. പല്ലുകള്‍ക്ക്..

പല്ലുകളുടെ ആരോഗ്യത്തിനും തുളസി ചായ നല്ലതാണ്. പല്ലുകളില്‍ ഉണ്ടാകുന്ന ബാക്ടീരിയ നശിപ്പിക്കാനുളള കഴിവും തുളസി ചായയ്ക്കുണ്ട്.

5. കൊളസ്ട്രോള്‍ നിയന്ത്രിക്കും..

രക്തത്തിലെ കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കും. കൂടാതെ ഇവ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

6. ശരീരഭാരം നിയന്ത്രിക്കും..

തുളസി ചായ ശരീരഭാരം നിയന്ത്രിക്കുവാനും തുളസി ചായ നല്ലതാണ്. തുളസി ചായയില്‍ അടങ്ങിയിരിക്കുന്ന ഇഞ്ചി, നാരങ്ങ എന്നിവ ശരിയായ ദഹനത്തിന് സഹായിക്കുന്നു.

മുല്ലപ്പൂ ചായ
ചൂടുവെള്ളത്തിൽ ടീ ബാഗിനൊപ്പം ചതച്ചെടുത്ത മൂല്ലപ്പൂവും കൂടെ ചേർത്ത്​ രണ്ട്​ മുതൽ നാല്​ മിനിറ്റ്​ വരെ വെക്കുക. ആഗ്രഹിക്കുന്ന കടുപ്പമെത്തിയാൽ ഇവ മാറ്റുക. കൂടുതൽ നേരം ഇവ വെക്കുന്നത്​ ചവർപ്പിനിടയാക്കും.ശേഷം പഞ്ചസാര​യോ ​തേനോ ചേർത്ത്​ കഴിക്കുക. പാലും ചേർത്ത്​ കഴിക്കാം. മാനസിക പിരിമുറുക്കം കുറയ്​ക്കാനും രക്​ത സമ്മർദം ഉയരാതിരിക്കാനും ഇൗ മിശ്രിതം സഹായിക്കും.

കൊളസ്​ട്രോൾ നിയന്ത്രിക്കാൻ ​പനിനീർ (റോസ്​) ചായ
റോസ്​ ചെടികൾ ഉൽപ്പാദിപ്പിക്കുന്ന വിത്ത്​ ഉൾപ്പെടുന്ന റോസ്​ ഹിപ്പ്​, ചെമ്പരത്തി എന്നിവയും ഏതാനും തേയിലയും അൽപ്പസമയം ചൂടുവെള്ളത്തിൽ ചേർത്തു കടുപ്പമാകു​​മ്പോള്‍ മാറ്റുക. ആവശ്യമായ മധുരവും ചേർത്ത്​ കഴിക്കുക. വിറ്റാമിൻ സി കൂടുതലായി ലഭിക്കാനും പ്രതിരോധ ശേഷി കൂട്ടാനും ഇത്​ സഹായിക്കും. മോശം കൊളസ്​ട്രോൾ നിയന്ത്രണത്തിനും രക്​തസമ്മർദം കുറക്കുന്നതിനും ഇത്​ സഹായിക്കുമെന്നാണ്​ പോഷകാഹാര വിദഗ്​ദർ പറയുന്നത്​.

അഴകൊത്ത ശരീരത്തിന് ശംഖുപുഷ്​പം

ചൂടുള്ള വെള്ളത്തിൽ ശംഖുപുഷ്​പവും അൽപ്പം ചെറുനാരങ്ങാനീരും മൂന്ന്​ മിനിറ്റ്​ നേരം ചേർത്തുവെക്കുക. പാനീയം പർപ്പിൾ നിറത്തിലേക്ക്​ മാറുന്നത്​ കാണാനാകും. ഹൈഡ്രജൻ പൊട്ടൻഷ്യൽ കാരണമാണ്​ ഇൗ നിറംമാറ്റം. നിറംമാറ്റം വന്നുകഴിഞ്ഞാൽ ആവശ്യമായ മധുരം ചേർത്തുകഴിക്കാം. ശരീരഭാരം അമിതമാകാതെയും കൊളസ്​ട്രോൾ നിയന്ത്രിക്കാനും ഇത്​ സഹായിക്കും. ആന്‍റി ഒാക്​സിഡന്‍റ്​ ഘടകങ്ങളും ഇതുവഴി ലഭിക്കും. പ്രതിദിനം രണ്ട്​ കപ്പ്​ ചായ കുടിക്കുന്നത് ഗുണം ചെയ്യും

മുരിങ്ങചായ

മുരിങ്ങയില പൊടിച്ചതിന് ശേഷം ആ പൊടി ചായയിലോ കോഫിയിലോ ചേര്‍ത്താണ് മുരിങ്ങയില ചായ ഉണ്ടാക്കുന്നത്. ധാരാളം ആരോഗ്യ ഗുണങ്ങളുളളതാണ് മുരിങ്ങചായ.

1. ശരീരഭാരം കുറയ്ക്കാന്‍
വിറ്റാമിനുകളുടെയും മിനറല്‍സിന്‍റെയും കലവറയാണ് മുരിങ്ങ. മുരിങ്ങ ചായയില്‍ ധാരാളം ആന്‍റി ഓക്സിഡന്‍സ് അടങ്ങിയിട്ടുണ്ട്. മുരിങ്ങയിലയില്‍ ഫാറ്റ് ഒട്ടും തന്നെയില്ല. മുരിങ്ങചായ ദിവസവും രാവിലെ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

2. രക്ത സമ്മര്‍ദ്ദം കുറയ്ക്കും
രക്തസമ്മർദ്ദം മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. മുരിങ്ങയില ചായ ദിവസവും കുടിക്കുന്നത് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

3. പ്രമേഹ രോഗികള്‍ക്ക്
പ്രമേഹ രോഗികള്‍ക്കും ഒരു ആശ്വാസമാണ് മുരിങ്ങ ചായ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഇവ സഹായിക്കും. മുരിങ്ങയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി, ആന്‍റി ഓക്സിഡന്‍സ് എന്നിവ ഇതിന് സഹായിക്കും.

മുരിങ്ങയില അല്‍പ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്തു വഴറ്റി എടുത്ത ശേഷം സ്ഥിരമായി രാവിലെ കഴിക്കുന്നതും പ്രമേഹ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

4. കൊളസ്ട്രോള്‍ കുറയ്ക്കാന്‍
കൊളസ്ടോളിന്‍റെ അളവ് കുറയ്ക്കാന്‍ മുരിങ്ങയില ചായ കുടിക്കുന്നതിലൂടെ സാധിക്കും. ഇതുവഴി ഹൃദ്രോഗസാധ്യതയും കുറയും.

അപ്പോൾ വെറൈറ്റി ചായകുടിക്കാൻ റെഡിയല്ലേ?

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം 2026 മുതൽ ഡിസ്‌പോസിബിൾ ഉൽപ്പന്നങ്ങൾക്ക് പൂർണ്ണ വിലക്ക്  (5 hours ago)

പ്രവാസികളേ 2026 ൽ നാട്ടിലേയ്ക്ക് വരുന്നുണ്ടോ ? യുഎഇയിൽ നീണ്ട അവധി വിമാനടിക്കറ്റ് ഇപ്പോഴേ എടുക്കൂ !!  (5 hours ago)

കള്ളൻ...കള്ളൻ....ജീവൻ പോയി...കള്ളനാണെന്ന് ആരോപ്പിച്ച് ആൾക്കൂട്ട മർദനം...ഇതരസംസ്ഥാന തൊഴിലാളി മരിച്ചു...ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്  (5 hours ago)

സംസ്ഥാനത്തിന് കനത്ത ആഘാതമേൽപ്പിച്ചു കേന്ദ്രസർക്കാർ...വായ്പാ പരിധിയിൽ 5900 കോടി രൂപയുടെ കുറവ് വരുത്തിയെന്ന് ധനമന്ത്രി  (6 hours ago)

ഇതാണോ ഹേ..നിങ്ങളുടെ സ്ത്രീ സുരക്ഷ..! ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക...വി ഡി സതീശൻ  (6 hours ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (6 hours ago)

മുഖ്യമന്ത്രിയുടെ ഇടപെടൽ, സ്ത്രീയെ പൊലീസ് മർദ്ദിക്കുന്നതിന്റെ സിസി‌ടിവി ദൃശ്യം പുറത്ത്...അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി പിണറായി വിജയൻ....സംഭവം നടന്നത് 2024ൽ  (6 hours ago)

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അക്രമണം..കൂടുതൽ വിവരങ്ങൾ പുറത്ത്..'നിയമപാലകർ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യും? സ്റ്റേഷനിലെ ആക്രമണം കണ്ട് കുട്ടികൾ പേടിച്ചു, നിയമപോരാട്ടം തുടരും  (6 hours ago)

സി പി എം മടങ്ങുന്നു... 2019 ജനുവരിയിലേക്ക്... വീണ്ടും ബിന്ദു അമ്മിണിയും സംഘവും നടേശ - നായർ കളിക്ക് കർട്ടൻ  (6 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (7 hours ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (7 hours ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (8 hours ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (8 hours ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (10 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (10 hours ago)

Malayali Vartha Recommends