Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിട്ടു മാറാത്ത വരണ്ട ചുമ വൈറസ് ബാധയാണോ... സ്വാഭാവിക പരിഹാരങ്ങൾ ഇവയാണ്

22 MAY 2020 04:56 PM IST
മലയാളി വാര്‍ത്ത

More Stories...

കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം; മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമോ..?

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം, കേസ് വര്‍ധിക്കാന്‍ സാധ്യത: മന്ത്രി വീണാ ജോര്‍ജ്

ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്...  ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു....

കാന്‍സറിനെതിരെ കേരളം ഒറ്റക്കെട്ടായി അണിചേരണം: മന്ത്രി വീണാ ജോര്‍ജ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍: ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും


കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വരുന്ന രോഗമാണ് ചുമ.ചുമയെ തന്നെ രണ്ടു വിധത്തില്‍ തരം തിരിയ്ക്കാം. കഫക്കെട്ടുള്ള ചുമയും വരണ്ട ചുമയും. വരണ്ട ചുമ ഡ്രൈ കഫ് എന്നാണ് അറിയപ്പെടുന്നത്. അലര്‍ജിയുള്ളവര്‍ക്ക് ഡ്രൈ കഫ് സാധാരണമാണ്.
കഫക്കെട്ടുള്ള ചുമയ്ക്ക പലര്‍ക്കും ആന്റിബയോട്ടിക് മരുന്നുകള്‍ കഴിയ്‌ക്കേണ്ടി വരാറുണ്ടെങ്കിലും വരണ്ട ചുമ ഇത്രത്തോളം അപകടകാരിയല്ല. എന്നിരുന്നാലും കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, നിങ്ങൾക്കു വരണ്ട ചുമ ഉണ്ടെങ്കിൽ മറ്റു ലക്ഷണങ്ങളായ കടുത്ത പനി, രുചിയും ഗന്ധവും നഷ്ടപ്പെടുന്ന അവസ്ഥ, ശ്വാസതടസം, ഉദരപ്രശ്നങ്ങൾ ഇവയും ഉണ്ടോ എന്ന് നോക്കേണ്ടതാണ് . ഇവയൊന്നും ഇല്ലെങ്കിൽ സ്വാഭാവികമായ പ്രതിവിധികളിലൂടെ വരണ്ട ചുമയെ നിയന്ത്രിക്കാം

പെട്ടെന്നുണ്ടാവുന്ന കാലാവസ്ഥാ വ്യതിയാനങ്ങളോടുള്ള പ്രതികരണമാണ്‌ ചുമ, ജലദോഷം, പനി എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ ..സാധാരണയായി മിക്ക ആളുകളിലും ഉണ്ടാകാറുള്ള കഫ ചുമയിൽ നിന്നും അൽപം വ്യത്യസ്തമാണ് വരണ്ട ചുമ. പ്രധാനമായും ചുമയ്ക്കുമ്പോൾ ഇത് കഫത്തെ പുറംതള്ളുന്നില്ല എന്നതാണ് വ്യത്യാസം. സ്വാഭാവികമായും തൊണ്ടയിലുണ്ടാകുന്ന ചെറിയ അസ്വസ്ഥതകളും തരിതരിപ്പും ഒക്കെ ഒരാളിൽ ചുമയ്ക്കാനുള്ള പ്രവണത ഉണ്ടാക്കുന്നു.

വരണ്ട ചുമയ്ക്കുള്ള ചില സ്വാഭാവിക പരിഹാരങ്ങൾ ഇവയാണ്

1. ഇഞ്ചി

ഇഞ്ചിയിൽ ആൻറി ബാക്ടീരിയൽ, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ചുമയെ പ്രതിരോധിക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. വരണ്ട ചുമ ഉണ്ടാവുമ്പോൾ തൽക്ഷണ ആശ്വാസത്തിനായി നിങ്ങൾക്ക് ഒരു കപ്പ് ചൂടുള്ള ഇഞ്ചി ചായ തയ്യാറാക്കി കുടിക്കാം. അതുപോലെ തന്നെ നിങ്ങൾ ദിവസവും കഴിക്കുന്ന വ്യത്യസ്ത ഭക്ഷണങ്ങളിൽ ഇഞ്ചി ചേർക്കുന്നത് വഴി ചുമയുടെ പ്രശ്നങ്ങളിൽ നിന്ന് വളരെ എളുപ്പം ആശ്വാസം കണ്ടെത്താനാവും.


2. തേൻ

തേനിന് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ചുമയ്ക്ക് കാരണമാകുന്ന ശരീരത്തിലെ അണുബാധകളെ പ്രതിരോധിക്കാൻ ഇത് സഹായിക്കും. ദൈനംദിനമുള്ള നിങ്ങളുടെ ഭക്ഷണത്തിൽ തേൻ ചേർക്കുന്നത് ചുമ കുറയാൻ സഹായിക്കും . ഏതെങ്കിലും ഹെർബൽ ടീ അല്ലെങ്കിൽ ഇഞ്ചി ചായയിലേക്ക് നിങ്ങൾക്ക് കുറച്ച് തേൻ ചേർക്കാവുന്നതാണ്. ചുമയുള്ളപ്പോൾ ഇഞ്ചിനീരും തേനും ചേർത്ത മിശ്രിതം കഴിക്കുന്നതും ഫലപ്രദമായ പ്രതിവിധിയാണ്. ഒരു ടേബിൾ സ്പൂൺ തേനിൽ കുറച്ച് തുള്ളി ഇഞ്ചി നീര് കലർത്തി ദിവസത്തിൽ ഒരു തവണ വീതം കഴിച്ചാൽ വരണ്ട ചുമയുടെ പ്രശ്നങ്ങളിൽനിന്ന് വേഗം സുഖം പ്രാപിക്കാനാകും.

3. മഞ്ഞൾ

ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങൾക്കും ഉള്ള പ്രതിവിധിയാണ് മഞ്ഞൾ. വരണ്ട ചുമയുടെ പ്രശ്നങ്ങളെ നേരിടാൻ ഒരു ഗ്ലാസ് ചൂടുള്ള മഞ്ഞൾ പാൽ അല്ലെങ്കിൽ മഞ്ഞൾ ചേർത്ത ചായ കുടിക്കുന്നത് രീതി ഫലപ്രദമാണ്.


4. ആവി പിടിക്കൽ

ആവി പിടിക്കുന്നത് ഏതു തരാം ചുമയിൽ നിന്നും പെട്ടെന്ന് ആശ്വാസം കണ്ടെത്താൻ സഹായിക്കും .ജലദോഷവും മൂക്കൊലിപ്പും ഒക്കെ ഉള്ളപ്പോൾ ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും പ്രകൃതിദത്തമായ പ്രതിരോധ മാർഗ്ഗം കൂടിയാണ് ആവി പിടിക്കൽ.

5. ഉപ്പുവെള്ളം

വരണ്ട ചുമയെ പ്രതിരോധിക്കാനായി ഉപ്പുവെള്ളം വായിൽ കൊള്ളുന്നത് ഒരു പ്രധാന പ്രതിരോധ മാർഗമാണ്. ഉപ്പിൽ അടങ്ങിയിരിക്കുന്ന ധാതുക്കളെല്ലാം വരണ്ട ചുമയുടെ ലക്ഷങ്ങളെ പെട്ടെന്ന് കുറയ്ക്കാൻ ശേഷിയുള്ളവയാണ്.

6. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ

വരണ്ട ചുമയെ എളുപ്പത്തിൽ നേരിടാൻ ഏറ്റവും ആദ്യം വേണ്ടത് ശക്തമായ രോഗപ്രതിരോധ ശേഷിയാണ്. രോഗപ്രതിരോധ ശേഷിക്കായി വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കാൻ ശ്രമിക്കുക. ചീര, ബ്രൊക്കോളി, മീൻ, മുട്ട, എന്നിവയെല്ലാം പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറെ മികച്ചതാണ്. ആരോഗ്യകരമായതും സന്തുലിതമായതുമായ ഭക്ഷണക്രമം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ചുകൊണ്ട് രോഗങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാൻ സഹായിക്കും.

ശൈത്യകാല ദിനങ്ങളിലാണ് ചുമയുടെ പ്രശ്നങ്ങൾ എല്ലാവരേയും കൂടുതലായി വേട്ടയാടുന്നത്. ശരീര താപനിലയിൽ പെട്ടെന്ന് കടന്നുവരുന്ന മാറ്റം അല്ലെങ്കിൽ ശരീരത്തിലെ അണുബാധയുടെ വർദ്ധനവ് എന്നിവയൊക്കെ ഇതിന് ഒരു കാരണമാകുന്നുണ്ട്.

ഈ പ്രതിവിധികൾ ഉപയോഗിച്ചിട്ടും നിങ്ങളുടെ ചുമയുടെ ലക്ഷണങ്ങൾക്ക് കുറവില്ല എങ്കിൽ തീർച്ചയായും വൈദ്യസഹായം തേടണം . ഒരുപക്ഷേ മറ്റേതെങ്കിലും ആരോഗ്യ പ്രശ്നങ്ങളുടെ സൂചന ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ ഒരു ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകൾ നടത്തുകയും വേണ്ട നിർദ്ദേശങ്ങൾ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (9 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (9 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (9 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (10 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (10 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (13 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (13 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (14 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (14 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (14 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (14 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (15 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (16 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (16 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (16 hours ago)

Malayali Vartha Recommends