അമിതവണ്ണവും സന്ധിതേയ്മാനവും

സന്ധിതേയ്മാനത്തിനുള്ള ചികിത്സയ്ക്കായി എത്തുന്ന നാലില്‍ മൂന്നുപേര്‍ക്കും രോഗകാരണം അമിത വണ്ണമാണ്. ശരീരത്തിന്റെ അമിതഭാരം താങ്ങാനാവാതെ നട്ടെല്ല്, ഇടുപ്പ്, കാല്‍മുട്ട് എന്നിവിടങ്ങളിലെ സന്ധികള്‍ക്കാണ് തേയ്മാനം സംഭവിക്കുന്നത്. സന്ധിതേയ്മാനം സംഭവിച്ച് ചികിത്സതേടി ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഇവരില്‍ ഭൂരിപക്ഷത്തിന്റെയും രോഗത്തിന് പ്രധാന കാരണം ശരീരത്തിന്റെ അമിതഭാരവും. പ്രായാധിക്യംമൂലം 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ മാത്രം കണ്ടുവരുന്ന സന്ധിതേയ്മാനം ഇന്ന് മുപ്പതുവയസിനുതാഴെ പ്രായമുള്ള ചെറുപ്പക്കാരിലും കണ്ടുവരുന്നു.
ചികിത്സയ്ക്കായി എത്തുന്ന നാലില്‍ മൂന്നുപേര്‍ക്കും രോഗകാരണം അമിത വണ്ണമാണ്. ശരീരത്തിന്റെ അമിതഭാരം താങ്ങാനാവാതെ നട്ടെല്ല്, ഇടുപ്പ്, കാല്‍മുട്ട് എന്നിവിടങ്ങളിലെ സന്ധികള്‍ക്കാണ് തേയ്മാനം സംഭവിക്കുന്നത്.
ശരീരത്തില്‍ നിരവധി സന്ധികള്‍ ഉണ്ട്. ഈ സന്ധികളുടെ സുഗമമായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് യഥേഷ്ടം നടക്കാനും ചലിക്കാനും സാധിക്കുന്നത്. രണ്ട് അസ്ഥികള്‍ തമ്മില്‍ യോജിക്കുന്ന ഭാഗമാണ് സന്ധി.
ഈ സന്ധികള്‍ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു. അതേസമയം അവ ഘടിപ്പിക്കുന്ന അസ്ഥികളെപ്പോലെ നല്ല ബലമുള്ളതുമായിരിക്കും. രണ്ടു സന്ധികള്‍ യോജിച്ച് സന്ധിയുണ്ടാകുന്ന ഭാഗത്ത് അസ്ഥികളെ ആവരണം ചെയ്തിരിക്കുന്നത് തരുണാസ്ഥി എന്ന അതിസങ്കീര്‍ണമായതും വളരെ മിനുസമുള്ളതുമായ ഭാഗമാണ്. ശരീരത്തിന്റെ ഭാരംവഴിയുള്ള സമ്മര്‍ദം താങ്ങുകയും സന്ധികളുടെ ചലനംവഴിയുള്ള ഘര്‍ഷണം കുറയ്ക്കുകയും ചെയ്യുന്നത് തരുണാസ്ഥിയാണ്. എന്നാല്‍ അസ്ഥിപോലെയോ ശരീരത്തിലെ മറ്റ് അവയവങ്ങള്‍ പോലെയോ ഈ തരുണാസ്ഥിക്ക് രക്തചംക്രമണം ഇല്ല.
തരുണാസ്ഥിയുടെ നിലനില്‍പ് സന്ധികളിലെ ദ്രാവകത്തില്‍നിന്നും ലഭിക്കുന്ന പോഷകങ്ങള്‍ ഉപയോഗിച്ചാണ്. അസ്ഥികളില്‍ ഒന്ന് ഒടിഞ്ഞാല്‍ അസ്ഥിയുടെ അതേ കോശങ്ങള്‍ അവ വീണ്ടും പൂര്‍വസ്ഥിതിയിലാക്കും.
പക്ഷേ, തരുണാസ്ഥിക്കുണ്ടാകുന്ന തകരാറുകള്‍ ഒരിക്കലും പഴയതുപോലെയുള്ള തരുണാസ്ഥി പുതുതായി ഉണ്ടായി പരിഹരിക്കപ്പെടുന്നില്ല. ഇത് സന്ധിതേയ്മാനത്തിലേക്ക് നയിക്കുന്നു. മാര്‍ബിള്‍പ്രതലംപോലെയുള്ള തരുണാസ്ഥിക്ക് തേയ്മാനം സംഭവിച്ചാല്‍ അവയ്ക്ക് മിനുസഭാവം നഷ്ടപ്പെട്ട് പരുക്കനാകുന്നു. ഈ പ്രതലങ്ങള്‍ തമ്മില്‍ ഉരസുമ്പോള്‍ അസഹ്യമായ വേദന അനുഭവപ്പെടുന്നു.
കാല്‍മുട്ടിനെ ബാധിക്കുന്നു
അമിതശരീരഭാരം ഏറ്റവുംകൂടുതല്‍ ബാധിക്കുന്നത് കാല്‍മുട്ടിനാണ്. ശരീരത്തിന്റെ ഭാരം കാലിലൂടെയാണ് ഭൂമിയിലേക്കു പകരുന്നത്. ഇതില്‍ പ്രധാന പങ്കുവഹിക്കുന്നത് കാലുകളാണ്. കാലുകളില്‍ ചലനത്തിനായി കൂടുതല്‍ ഉപയോഗിക്കുന്നത് കാല്‍മുട്ട് ആയതിനാലാണ് അമിതവണ്ണം ഈ ഭാഗത്തെ വേഗം ബാധിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha