Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

ഒന്‍പത് വയസുകാരി വിനോദിനിക്ക് ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം: വിനോദിനിക്ക് 21 വയസ്സാകുന്നതു വരെ മുഴുവന്‍ ചികിത്സാ ചെലവും വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന് ഹൈക്കോടതി

09 MARCH 2026 11:29 PM IST
മലയാളി വാര്‍ത്ത

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന ഒന്‍പത് വയസുകാരി വിനോദിനിക്ക് 21 വയസ്സാകുന്നതു വരെ മുഴുവന്‍ ചികിത്സാ ചെലവും വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. കൈ നഷ്ടപ്പെട്ടത് വിനോദിനിക്ക് ഭാവിയില്‍ ജോലി കിട്ടുന്നതിന് തടസ്സമാകരുതെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ ഗുരുതരമായ ചികിത്സാ പിഴവിന്റെ ഇരയാണ് കുട്ടിയെന്നും ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍, ജസ്റ്റിസ് വി.എം.ശ്യാംകുമാര്‍ എന്നിവരുടെ വ്യക്തമാക്കി.

തൃശൂര്‍ സ്വദേശിയായ പി.ഡി.ജോസഫ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി നടപടി. കുറ്റക്കാരായവര്‍ക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ 24ന് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ വീണു പരുക്കേറ്റ വിനോദിനിക്ക് പാലക്കാട് ജില്ലാ ആശുപത്രിയില്‍ നല്‍കിയ ചികിത്സയെ തുടര്‍ന്നാണ് അണുബാധയുണ്ടാകുന്നതും പിന്നീട് കൈ മുറിച്ചു മാറ്റേണ്ടി വന്നതും.

കുട്ടികളെ ഉള്‍പ്പെടെ പരുക്കുകള്‍ ചികിത്സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു സ്റ്റാന്‍ഡേഡ് ഓപ്പറേറ്റിങ് പ്രൊസീജ്യര്‍' (എസ്ഒപി) ഉണ്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഈ എസ്ഒപി നടപ്പില്‍ വരുത്തണമെന്നും ഇത് നിലവില്‍ ഇല്ലെങ്കില്‍ എത്രയും വേഗം രൂപം കൊടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

വിനോദിനിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലെ 2 ഡോക്ടര്‍മാരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരെ ഡോ. സര്‍ഫറാസ് കേരള അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണലിനെ സമീപിക്കുകയും സസ്‌പെന്‍ഷന്‍ റദ്ദാക്കിക്കുകയും ചെയ്തു. കേസില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുകയും സമിതി റിപ്പോര്‍ട്ട് അനുസരിച്ച് ആരോഗ്യ വിഭാഗം ഡയറക്ടര്‍ കണ്‍വീനറായ ഒരു ഉന്നതതല സമിതി ഇക്കാര്യം പരിശോധിക്കുകയും ചെയ്യുന്നുണ്ട്. വിനോദിനിയുടെ ചികിത്സാ ചെലവിനായി അടിയന്തരാശ്വാസം എന്ന നിലയില്‍ 2 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിനോദിനിയുടെ കൈയില്‍ രണ്ട് ഒടിവുകള്‍ കണ്ടതിനെ തുടര്‍ന്ന് പ്ലാസ്റ്ററിട്ടു. എന്നാല്‍ കൈയിലുണ്ടായ മുറിവ് ഡോക്ടര്‍മാര്‍ അവഗണിച്ചെന്ന് മാതാപിതാക്കളായ വിനോദും പ്രസീദയും പിന്നീട് ആരോപിച്ചിരുന്നു. വിനോദിനിയുടെ കൈയില്‍ നീര്‍ക്കെട്ടുണ്ടായി. അണുബാധ വ്യാപിച്ചതോടെ കുടുംബം കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. അണുബാധ മാറ്റാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി ഡോക്ടര്‍മാര്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി വലതുകൈ മുറിച്ചു മാറ്റുകയായിരുന്നു.

 

അടുത്തിടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ചെലവില്‍ കുട്ടിക്ക് കൊച്ചിയില്‍ വച്ച് കൃത്രിമ കൈ പിടിപ്പിച്ചിരുന്നു. ഇതുമായി വിനോദിനി ഇപ്പോള്‍ സ്‌കൂളില്‍ പോകുന്നുണ്ട്. ഇതിനിടെയാണ്, വിദ്യാഭ്യാസ ചെലവ് അടക്കം സര്‍ക്കാര്‍ വഹിക്കണമെന്ന നിര്‍ണായക ഉത്തരവ് ഹൈക്കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (18 minutes ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (29 minutes ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (1 hour ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (1 hour ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (2 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (2 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (2 hours ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (2 hours ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (3 hours ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (3 hours ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (3 hours ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (3 hours ago)

അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?  (4 hours ago)

Malayali Vartha Recommends