Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അവരുടെ നേട്ടങ്ങളുടെ നെറുകയിലെ പൊൻതൂവലാണ് വയനാട് ടൗൺഷിപ്പ്..മമ്മൂട്ടി പറഞ്ഞതിൽ സത്യമുണ്ട് ..റഫീക്ക് അദ്ദേഹത്തെ വിടാതെ നടന്നാൽ സന്ദർശനം സി പി എം ഒത്തുകളിയാണെന്ന് കരുതേണ്ടിവരും...

09 MARCH 2026 01:36 PM IST
മലയാളി വാര്‍ത്ത

നടൻ മമ്മൂട്ടിയെ വയനാട് ടൗൺഷിപ്പ് സന്ദർശിക്കുന്നതിനായി ക്ഷണിച്ചു വരുത്തിയത് സിപിഎമ്മെന്ന്  ആരോപണം. മൂന്നാം പിണറായി ഭരണം ലക്ഷ്യമിടുന്ന സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അവരുടെ നേട്ടങ്ങളുടെ നെറുകയിലെ പൊൻതൂവലാണ് വയനാട് ടൗൺഷിപ്പ്. മോഹൻലാലിന്റെ പിണറായി വിജയൻ അഭിമുഖത്തിന് ശേഷം പിണറായി സർക്കാർ ഏറ്റവും അധികം മൈലേജ് പ്രതീക്ഷിച്ചത് വയനാട് ടൗൺഷിപ്പിലേക്കുള്ള മമ്മൂട്ടിയുടെ സന്ദർശനത്തിനാണ്.  മമ്മൂട്ടി എത്തുന്നതിന് തൊട്ടുമുമ്പ് സിപിഎം അഖിലേന്ത്യാ സെക്രട്ടറി എം എ ബേബി സ്ഥലം സന്ദർശിച്ചിരുന്നു.   ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളെയാണ് സിപിഎമ്മിന്റെ നേതൃത്വത്തിൽ വയനാട് ടൗൺഷിലേക്ക് വിളിച്ചുവരുത്തുന്നത്.  ഇത്തരത്തിൽ എത്തിച്ചേരുന്നവർ സർക്കാരിന്റെ നേട്ടത്തെ പ്രകീർത്തിക്കുകയും  അതിന് പരമാവധി പ്രചരണം നൽകുകയും ചെയ്യുന്നു.

 

വിദേശികളെയും വിദേശ മാധ്യമങ്ങളെയും ക്ഷണിച്ചു വരുത്തുന്നു. മമ്മൂട്ടി പറഞ്ഞതിൽ സത്യമുണ്ട് .റഫീക്ക് അദ്ദേഹത്തെ വിടാതെ നടന്നാൽ സന്ദർശനം സി പി എം ഒത്തുകളിയാണെന്ന്  കരുതേണ്ടിവരും. സർക്കാർ ക്ഷണിച്ചു വരുത്തുന്നുണ്ട്. ഇതെല്ലാം പറയുമ്പോഴും വയനാട് ടൗണിലെ  അതിമനോഹരമായ കാഴ്ചകൾ പിണറായി സർക്കാരിനുള്ള ഒരു നേട്ടം തന്നെയാണെന്ന  കാര്യത്തിൽ സംശയമില്ല.  ഇത്തരം ഒരു നേട്ടം പരമാവധി ഭംഗിയായി വിനിയോഗിക്കാൻ  പിണറായി സർക്കാരിന്റെ പബ്ലിക് റിലേഷൻസ്  കൈകാര്യം ചെയ്യുന്ന വൻകിട ഏജൻസികൾ ശ്രമിക്കുന്നുണ്ട്.ഇക്കാര്യം തന്ത്രപൂർവം ഫലപ്രദമായി പ്രയോഗിക്കുകയാണ് പി.ആർ. കമ്പനികൾ. മമ്മൂട്ടിയെ  വയനാട്ടിലേക്ക് കൊണ്ടുവന്ന സൽപേരിന്റെ  നേട്ടം പൂർണ്ണമായും വയനാട് ജില്ലാ സെക്രട്ടറി ഇല്ലാതാക്കി എന്നാണ് പാർട്ടിയിൽ ഒരു വിഭാഗം  കരുതുന്നത്.

 

 അതു കൊണ്ടാണ് മമ്മൂട്ടിയെ കൊണ്ടുതന്നെ വിവാദം തണുപ്പിക്കാൻ സി പി എം ശ്രമിച്ചത്. സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് നടൻ മമ്മൂട്ടി ഫോണിൽ  സംസാരിച്ചു. വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ റഫീഖിനോട് മാറി നിൽക്കാൻ മമ്മൂട്ടി ആവശ്യപ്പെട്ടത് വിവാദമായതിനു പിന്നാലെയാണ് ഫോൺ കോൾ. രണ്ടു തവണ മമ്മൂട്ടി തന്നെ വിളിച്ചതായി റഫീഖ് സ്ഥിരീകരിച്ചു. വിഡിയോ കോളിലൂടെയും മമ്മൂട്ടി സംസാരിച്ചു. അപമാനിക്കാൻ ഉദ്ദേശിച്ചല്ല താൻ സംസാരിച്ചതെന്ന് മമ്മൂട്ടി റഫീഖിനോട് പറഞ്ഞു. ഇത് സി പി എമ്മിന്റെ ഉന്നത നേതാക്കളുടെ സമ്മർദ്ദഫലമാണെന്ന്  പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.സ്വകാര്യമായി പറഞ്ഞ കാര്യമാണ്. അത് ഇത്രയും വലിയ വിവാദമാവുമെന്ന് കരുതിയില്ലെന്നും മമ്മൂട്ടി റഫീഖിനോട് പറഞ്ഞു. സ്വകാര്യ സന്ദർശനത്തിനായിട്ടായിരുന്നു മമ്മൂട്ടി ടൗൺഷിപ്പിൽ എത്തിയത്. ടൗൺഷിപ്പിലെ വിവിധയിടങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് മമ്മൂട്ടി റഫീഖിനോട് നീരസം പ്രകടിപ്പിച്ചത്.

 

‘‘നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ’’ എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. മമ്മൂട്ടി റഫീഖിനോട് സംസാരിക്കുന്ന വിഡിയോ വലിയ തോതിൽ പ്രചരിച്ചതിനു പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് മമ്മൂട്ടിക്കെതിരേ സമൂഹമാധ്യമങ്ങളിലുണ്ടായത്. സിപിഎം പ്രൊഫൈലുകളിൽ നിന്നായിരുന്നു ആക്രമണം. എന്നാൽ‌ മമ്മൂട്ടിക്ക് എതിരെ സിപിഎം നേതാക്കളാരും പ്രതികരിച്ചില്ല. മലയാളത്തിന്റെ മഹാനടൻ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി ഒരുക്കിയ ടൗൺഷിപ്പിൽ എത്തിയത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണെന്ന് റഫീഖ് ഫെയ്സ്ബുക്കിൽ കുറിച്ചു. ‘‘അദ്ദേഹം അവിടെ എത്തുമ്പോൾ മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന പൊതുപ്രവർത്തകൻ എന്ന നിലയിലാണ് തിരക്കും ബഹളവും പ്രിയപ്പെട്ട മമ്മൂട്ടിക്ക് അലോസരമാകരുതെന്ന നിലയിൽ ജാ​ഗ്രതയോടെ ആ സമയം അവിടെ ഇടപെട്ടത്.

 

ഇത്തരം ഇടപെടലുകൾ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന കൺസേൺ ആണ് മമ്മൂട്ടി എന്നോട് പങ്കുവച്ചത്. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ടൗൺഷിപ്പിൽ വരുന്നവരെ നമ്മൾ അവിടെ ഉണ്ടെങ്കിൽ സ്വീകരിക്കുന്നത് എപ്പോഴും നമ്മുടെയെല്ലാം രീതിയാണ്. എന്നാൽ അത് മറ്റൊരു നിലയിൽ വായിക്കപ്പെട്ടേക്കാം  എന്നതാണ് അദ്ദേഹം സൂചിപ്പിച്ചതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇന്ന് മമ്മൂട്ടി എന്നെ നേരിൽ വിളിക്കുകയും ഈ കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.ടൗൺഷിപ്പ് സന്ദർശനത്തിനിടെ മമ്മൂട്ടി എന്നോട് വളരെ വ്യക്തിപരമായി പറഞ്ഞ ഒരു കൺസേൺ വ്യക്തിപരമായി അപമാനിക്കുന്ന നിലയിൽ എനിക്കെതിരായി ചില മാധ്യമങ്ങളും വലത് സൈബർ കേന്ദ്രങ്ങളും പ്രചരിപ്പിച്ചതാണ് വിഷയം ഈ നിലയിൽ വഷളാക്കിയത് എന്നാണ് മനസ്സിലാക്കുന്നത്.

ഈ വിഷയത്തിൽ വൈകാരികമായി മുറിപ്പെട്ട് പ്രതികരിച്ചവരുടെയെല്ലാം ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. എന്നാൽ ഒരു സർക്കാരിന്റെ ഇച്ഛാശക്തിയിലും മാനവികതയിലും സഹജീവി സ്നേഹത്തിലും പുടുത്തുയർത്ത, ലോകത്തിനു മുഴുവൻ മാതൃകയാക്കാവുന്ന ഒരു ഇടപെടലിന്റെ തിളക്കം കുറയ്ക്കുന്ന നിലയിൽ ഈ വിവാദങ്ങൾ വളരരുത് എന്നാണ് എല്ലാവരോടും സ്നേഹത്തോടെ അഭ്യർഥിക്കാനുള്ളത്. മലയാളിയുടെ പ്രിയപ്പെട്ട നടനായി എല്ലാക്കാലവും നമ്മളെല്ലാം ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന മമ്മൂട്ടി നമ്മുടെ ടൗൺഷിപ്പിലെത്തിയത് വളരെ പോസിറ്റീവായി മാത്രം ചർച്ച ചെയ്യപ്പെടട്ടെ. എല്ലാവരും വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. മമ്മൂട്ടി മഹാനായ മലയാളിയാണ്. അദ്ദേഹം മനപൂർവ്വം എന്നെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് നേരിൽ തന്നെ എന്നോട് വ്യക്തമാക്കിയിട്ടുണ്ട്.

 

ആ വലുപ്പത്തിൽ എല്ലാവരും ഈ വിഷയം കാണണമെന്നും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ വാദപ്രതിവാദങ്ങളും അവസാനിപ്പിക്കണമെന്നുമാണ് എല്ലാവരോടും അഭ്യർഥിക്കാനുള്ളത്. ദുരന്തം ജീവിതം താറുമാറാക്കിയ നമ്മുടെ പ്രിയപ്പെട്ടവരുടെ പുഞ്ചിരിയാണ് നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞാൽ പരിഭവങ്ങളും തർക്കങ്ങളും മാറ്റിവച്ച് നമുക്ക് ചേർന്ന് നിൽക്കാൻ എന്താണ് തടസ്സം’’ – റഫീഖ് ഫെയ്സ്ബുക്കിൽ കുറിച്ചു.റഫീഖിനെ പിന്തുണക്കാനും മമ്മൂട്ടിയെ എതിർക്കാനുമായി സിപിഎം സൈബർ ഏറ്റവുമധികം ഉപയോഗിച്ചത് പ്രതിപക്ഷ നേതാവ് വിഡി  സതീശന്റെ വീഡിയോ ആണ്. ഷാനിമോൾ ഉസ്മാനും സതീശനും റഷീദിന് കൈകൊടുക്കുന്ന വീഡിയോ ആണ് സിപിഎം വൈറൽ  ആക്കിയത്.   റഫീഖ്  ആരാണെന്ന് വി ഡി  സതീശന് പോലും അറിയാം എന്നായിരുന്നു ഹാഷ് ടാഗ്. മന്ത്രി മുഹമ്മദ് റിയാസ് മമ്മൂട്ടിക്കെതിരെ രംഗത്തുവന്നതോടെ വിവാദം  പുതിയ തലത്തിലെത്തി.

 

റിയാസിന്റെ വിമർശനം എത്തിയതോടെ മമ്മൂട്ടി റഫീക്കിനെ വിളിച്ചു. റഫീക്ക് ഒരിക്കലും സ്വകാര്യ സന്ദർശനത്തിനെത്തുന്ന മമ്മൂട്ടിയുടെ പിറകെ പോകുന്നയാളല്ല. അദ്ദേഹത്തിന് തന്റെതായ നിലപാടുണ്ട്. മമ്മൂട്ടിയുടെ പരിപാടി കൃത്യമായി ആസൂത്രണം ചെയ്തിരുന്നതാണ്. എം. എ ബേബി സ്ഥലത്ത് നിന്നും മടങ്ങുന്നതുവരെ മമ്മൂട്ടി കാത്തിരുന്നു .ബേബി മമ്മൂട്ടിയുടെ അടുത്ത സുഹ്യത്താണ്.ഒരിക്കലും ഇതൊരു പ്ലാൻഡ് അറ്റംപ്റ്റാണെന്ന് നാട്ടുകാർ അറിയരുതെന്ന കൃത്യമായ പ്ലാനിംഗ് ഇക്കാര്യത്തിൽ ഉണ്ടായിരുന്നതായി പ്രതിപക്ഷം പറയുന്നു.  വയനാട് ദുരന്തത്തിലെ പുനരധിവാസം പാളിയെന്ന കാര്യം സർക്കാരിനറിയാം. കേന്ദ്രത്തിന് എഴുതി കൊടുത്തത് പോലും കള്ള കണക്കാണ്. വയനാട് ദുരന്തത്തിലെ പാളിച്ച മറയ്ക്കാനാണ് കേരള സർക്കാർ ഇത്തരം ഗിമിക്കുകൾ കാണിക്കുന്നത്.  വയനാട് ദുരന്തത്തിൽ   കേന്ദ്ര സർക്കാരിന് മുന്നിൽ അതീവരഹസ്യമായി സമർപ്പിച്ച കള്ള കണക്കാണ് യഥാർത്ഥത്തിൽ വിനയായത്. 

 

യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ കഴിയാത്ത കണക്കാണ് കേരളം നൽകിയത്. ദുരിതാശ്വാസമായി ലഭിക്കുന്ന ധനത്തിൽ നിന്നും അടിച്ചു മാറ്റാൻ ലക്ഷ്യമിട്ട കണക്കാണ് നൽകിയതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഇതേ കണക്ക് ഹൈക്കോടതിക്കും നൽകിയതോടെയാണ് പ്രശ്നം വഷളായത് .  കണക്ക് സെക്രട്ടേറിയറ്റിൽ നിന്നും ചോർന്നു. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ അതീവ രഹസ്യമായി  തയ്യാറാക്കിയ റിപ്പോർട്ട് റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ മാത്രമാണ് കണ്ടത് .റവന്യുമന്ത്രി പോലും പ്രൊപ്പോസൽ കണ്ടത് ഏറ്റവും അവസാനമാണ്. ചീഫ് സെക്രട്ടറിയായിരുന്ന വി. വേണുവാണ്  റിപ്പോർട്ട് തയാറാക്കിയത്. മുഖ്യമന്ത്രിയുടെ പൂർണനിർദ്ദേശ പ്രകാരമാണ് അദ്ദേഹം പ്രവർത്തിച്ചത്. കള്ളകണക്ക് കേന്ദ്രസർക്കാരിന്  മുന്നിൽ  സമർപ്പിച്ചതു കൊണ്ടാണ് പ്രധാനമന്ത്രി വന്നു പോയിട്ടും കേരളത്തിന് സഹായം ലഭിക്കാതെ പോയത്. കള്ള കണക്ക് പുറത്തു വന്ന സാഹചര്യത്തിൽ ഇനി കേന്ദ്ര സഹായം ലഭിക്കുന്ന കാര്യം ഗോവിന്ദയാവും.

 

ഒരു മൃതദേഹം സംസ്കരിക്കാൻ 75000 രൂപ ചെലവായതായാണ് കണക്കുകൾ. യാത്രാ ചെലവ് ഭക്ഷണ ചെലവ് എന്നിങ്ങനെ 1220 കോടിയുടെ കണക്കുകൾ വേറെയുമുണ്ട്. സന്നദ്ധ സംഘടനകൾ നൽകിയ സഹായങ്ങൾ പൂർണമായി മറച്ചു വച്ചു വോളണ്ടിയർമാർക്കി ഭക്ഷണത്തിനും യാത്രക്കും 14 കോടി ചെലവായെന്ന്  പച്ചക്കള്ളം പറയുകയാണ് സർക്കാർ . ഗതാഗതത്തിന് നാലു കോടി, ജനറേറ്ററിന് 7 കോടിയും ചെലവായതായി കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിൽ പറയുന്നു. സൈന്യം നിർമ്മിച്ച ബെയ്ലി പാലത്തിനും കോടി വകയിരുത്തി.  സന്നദ്ധസംഘടനകളാണ് യാതൊരു പ്രതിഫലവും പറ്റാതെ മൃതദേഹങ്ങൾ  സംസ്കരിച്ചത്. എന്നാൽ  കേന്ദ്രത്തിന്  സമർപ്പിക്കാൻ വേണ്ടി തയ്യാറാക്കിയതാണ് കള്ള കണക്കുകൾ എന്നാണ് പിണറായി വിജയൻ പറയുന്നത്. ഇതാണ് വിനയായത്. കേന്ദ്രത്തിൽ സഹായം നൽകുന്നത് നരേന്ദ്ര മോദി നേരിട്ടല്ല.  അദ്ദേഹത്തിന് നയപരമായ തീരുമാനങ്ങൾ എടുക്കാൻ മാത്രമേ കഴിയുകയുള്ളു.സഹായം  നൽകുന്ന കാര്യങ്ങൾ തീരുമാനിക്കുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ്.

 

അവർക്ക് തോന്നിയ മട്ടിൽ പണം അനുവദിക്കുന്ന  പതിവില്ല. കൃത്യമായ കണക്കില്ലാത്ത ഒന്നിനും  കേന്ദ്രത്തിൽ സ്ഥാനമില്ല.കേരളം ഇത്തരം കള്ള കണക്കുകൾ എഴുതി നൽകുമ്പോൾ അത് പ്രഥമദൃഷ്ടാ കള്ളമാണെന്ന് മനസിലാക്കാം അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് . ഇതിൽ നരേന്ദ്രമോദിക്ക് ഒരു റോളുമില്ല.ദുരന്തത്തിൽ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. അതിൽ വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകൾ രേഖപ്പെടുത്തിയിരുന്നു.  ഇനി മുഖ്യമന്ത്രിയുടെ വിശദീകരണം കേൾക്കുക.വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം നേടാനുള്ള സംസ്ഥാനസർക്കാരിന്റെ ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്ന സമീപനമാണ് ഇത് എന്നാണ് പിണറായി വിജയൻ പറയുന്നത്.

  മാനദണ്ഡമനുസരിച്ച് പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും അടക്കം ഉൾപ്പെടുത്തി കേന്ദ്ര സർക്കാറിന് സമർപ്പിച്ച മെമ്മോറാണ്ടമാണ് ബഹു.ഹൈക്കോടതിയിൽ നൽകിയത്. ആ മെമ്മോറാണ്ടത്തെ  ഉദ്ധരിച്ചുകൊണ്ട് തെറ്റായ രീതിയിൽ സംസ്ഥാന സർക്കാർ കണക്കുകളും ബില്ലുകളും  പെരിപ്പിച്ചു കാട്ടി എന്നും മറ്റുമുള്ള പ്രചാരണമാണ് നടക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് എതിരാണ്. വയനാടിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനം ആവിഷ്കരിക്കുന്ന  പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണ്.ദുരന്തബാധിതർക്ക് അർഹതപെട്ട സഹായം നിഷേധിക്കാനുള്ള ഗൂഢനീക്കമായി വേണം ഇതിനെ കാണുവാൻ. ചൂരൽമല ദുരന്തവുമായി  ബന്ധപ്പെട്ട ഹർജിയിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ  കാര്യങ്ങള്‍ കൃത്യമായി വിശദീകരിക്കുന്നുണ്ട്.  ചൂരല്‍മല ദുരന്തത്തില്‍ ആകെ ചെലവഴിച്ച തുകയോ, നഷ്ടമോ അല്ല.

 

കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ദുരന്ത നിവാരണ നിയമം അനുസരിച്ച് കേരളത്തിന് ക്ലയിം ചെയ്യാവുന്ന തുകയുടെ ഏകദേശ കണക്കാണ് എന്നാണ്. മെമ്മറോണ്ടം എന്നത് ഒരു ദുരന്തഘട്ടത്തിൽ അടിയന്തര സഹായത്തിനായി പ്രാഥമിക കണക്കുകളുടെയും തുടർന്ന് കൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനമുൾപ്പെടെയുള്ള ചെലവുകൾ സംബന്ധിച്ചുള്ള പ്രതീക്ഷിത കണക്കുകളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കി സമർപ്പിക്കുന്നതാണ്. ഇത് ചിലവഴിച്ച തുകയുടെ കണക്കുകൾ അല്ല. മറിച്ച് ദുരന്തമുണ്ടായ പ്രദേശത്തെ രക്ഷപ്രവർത്തനവും പുനരധിവാസവും ഉൾപ്പെടെ മുന്നിൽ കണ്ട്  തയ്യാറാക്കുന്ന നിവേദനമാണെന്നാണ് മുഖ്യമന്ത്രി  പറയുന്നത്. എന്നാൽ  ഇത്തരത്തിൽ തയ്യാറാക്കിയ  നിവേദനം  മാധ്യമങ്ങൾക്ക് അതേ മട്ടിൽ ചോർത്തി നൽകിയത് കോൺഗ്രസുകാരോ ബി.ജെ.പി ക്കാരോ അല്ല.ഹൈക്കോടതിയിൽ റിപ്പോർട്ട്  സമർപ്പിച്ചതായി ഉറപ്പാക്കിയ ശേഷം  ചോർത്തുകയായിരുന്നു. ഹൈക്കോടതിയിൽ   സർക്കാർ രഹസ്യ സ്വഭാവത്തോടെ നൽകുന്ന കടലാസുകൾ ചോർത്തുക എളുപ്പമല്ല.അപ്പോൾ അത് സെക്രട്ടേറിയറ്റിൽ നിന്നു തന്നെ ചോരണം.

അതാണ് ഇപ്പോൾ നടന്നിരിക്കുന്നത്. സർക്കാർ ജീവനക്കാർ പൂർണമായും സർക്കാരിന് എതിരാണ് . ഇതിൽ സർക്കാർ ജീവനക്കാരായ സി.പി.എ മ്മുകാരാണ് വിവരം ചോർത്തിയത്. കാരണം കോൺഗ്രസ് അനുഭാവമുള്ള ഉദ്യോഗസ്ഥർക്ക് ഇപ്പോൾ സെക്രട്ടേറിയറ്റിൽ പ്രവേശനമില്ല. സി.പി.എമ്മുകാരും സിപിഐ ക്കാരുമാണ് സെക്രട്ടേറിയറ്റ് ഭരിക്കുന്നത്. ഇത്തരം പാകപിഴകൾ മറയ്ക്കുന്നതിന് വേണ്ടിയാണ് പുനരധിവാസ പദ്ധതി പൊടുന്നനെ നടപ്പിലാക്കി അതിനെ അതിനെ ഒരു പിആർ എക്സർസൈസ് ആക്കി മാറ്റിയത്. സിനിമാ താരങ്ങളെ ഉപയോഗിച്ചാണ് പിണറായിയുടെ നേട്ടങ്ങൾ പ്രകീർത്തിക്കുന്നത്. മോഹൻ ലാലുമായുള്ള അഭിമുഖം ഗുണം ചെയ്തതായി പിണറായിക്കറിയാം. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത പെരുമ്പളം പാലത്തിനും മമ്മൂട്ടിയുടെ ശബ്ദമാണ്  ഉപയോഗിച്ചത്.ഇതും പി.ആർ. പണിയാണെന്ന് ആരോപണം ഉയർന്നിരുന്നു. മമ്മൂട്ടി സി പി എം സഹയാത്രികനാണ്. കൈരളിയുടെ ചെയർമാനാണ്.

 

ജോൺ ബ്രിട്ടാസിന്റെ വിശ്വസ്തനാണ്. ബ്രിട്ടാസിന്റെ ബുദ്ധിയാണ് ഇത്തരം പരിപാടികൾക്ക് പിന്നിലുള്ളത്. അപ്പോൾ മമ്മൂട്ടിക്കൊപ്പം ചിത്രമെടുക്കാൻ നിന്ന റഫീക്കിനോട് സി പി എമ്മിന് വിരോധം വരാതിരിക്കുന്നത് എങ്ങനെയാണ്? റഫീക്കിനെ വിഷമിപ്പിക്കാതിരിക്കാനാണ് റിയാസ് അദ്ദേഹത്തെ അനുകൂലിച്ചത്. റിയാസിന്റെ നോമിനിയാണ് റഫീക്ക്. പിണറായിയോ എം.വി. ഗോവിന്ദനോ ഇക്കാര്യത്തിൽ പ്രതീകരിക്കാത്തതും ഇതുകൊണ്ടാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (25 minutes ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (2 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (2 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (2 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (2 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (2 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (2 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (3 hours ago)

Malayali Vartha Recommends