ആസ്തമയെന്ന രോഗത്തെ പ്രതിരോധിക്കാന്‍

ചുമയോടുകൂടിയ വലിവും ശ്വാസതടസവും ചേര്‍ന്ന് പെട്ടെന്നാണ് ആസ്തമയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ശരിയായ മരുന്നുകള്‍ തക്കസമയത്ത് ഉപയോഗിച്ചാല്‍ ഇത്തരം ലക്ഷണങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കും. അലര്‍ജിയുണ്ടാക്കുന്ന പദാര്‍ഥങ്ങള്‍, പൊടി, പുക മുതലായവയടക്കം പൊതുവേ രോഗലക്ഷണങ്ങളെ തീവ്രമാക്കാനുള്ള കഴിവുണ്ട്. ശക്തമായ രോഗാവസ്ഥയില്‍ ശരീര ആയാസം പോലും രോഗലക്ഷണങ്ങളെ വര്‍ധിപ്പിക്കും.
രണ്ടു വ്യത്യസ്തതരം മരുന്നുകളാണ് ഈ രോഗത്തെ നിയന്ത്രിച്ചു നിര്‍ത്തുന്നതിനായി ഉപയോഗിക്കുന്നത്. പെട്ടെന്ന് ആശ്വാസം നല്‍കുന്നവയും രോഗപ്രതിരോധത്തിനു സഹായിക്കുന്നവയും. പെട്ടെന്ന് ആശ്വാസം കിട്ടാന്‍
സങ്കോചിച്ചിരിക്കുന്ന ശ്വാസനാളത്തെ വികസിപ്പിച്ച് പ്രാണവായുവിന്റെ പ്രവാഹം സുഗമമാക്കുന്ന ബ്രോങ്കോഡയലേറ്റേസ് മരുന്നുകള്‍ ലക്ഷണങ്ങളെ പെട്ടെന്ന് കുറച്ച് ആശ്വാസം നല്‍കും. അങ്ങനെ വായുവിന്റെ വഴി സുഗമമാകുന്നു. ആശ്വാസമായാല്‍ മരുന്നു നിര്‍ത്താം. ഒരു തവണ ഉപയോഗിച്ചിട്ട് ആശ്വാസമില്ലെങ്കില്‍ ഒരിക്കല്‍ക്കൂടി ഉപയോഗിക്കുകയും ചെയ്യാം.
വളരെ പെട്ടെന്ന്, അതായത് 10,15 മിനിട്ടിനുള്ളില്‍ രോഗിക്ക് ആശ്വാസം കിട്ടും. മണിക്കൂറുകളോളം മരുന്നിന്റെ പ്രവര്‍ത്തനം നിലനില്‍ക്കുകയും ചെയ്യും. അസുഖലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനേ തന്നെ ഉപയോഗിക്കേണ്ടവയാണ് ഇവയെന്ന് മനസിലായിക്കാണുമല്ലോ. സാല്‍ബുട്ടമോളോ, ടെര്‍ബ്യൂറ്റാലിനോ പ്രധാന ചേരുവയായുള്ള മരുന്നാണ് ഈ വിഭാഗത്തിലുള്ളത്. അസ്താലിന്‍, സാല്‍ബെയര്‍, അസ്താകൈന്‍ഡ്, ബ്രിക്കാനില്‍, വെന്‍ട്രോലിന്‍എന്നീ ബ്രാന്‍ഡ് പേരുകളില്‍ ഇവ ലഭ്യമാണ്.
ശ്വാസനാളത്തിലുള്ള നീര്‍വീക്കത്തെ കുറയ്ക്കുന്നതുവഴി ലക്ഷണങ്ങള്‍ക്ക് കാരണക്കാരായ പുറത്തുനിന്നുള്ള അലര്‍ജനുകളോടുള്ള അമിതപ്രതികരണത്തെ അമര്‍ത്തിവെയ്ക്കുന്ന മരുന്നുകളാണ് രണ്ടാമത്തെ വിഭാഗം. രോഗം അടിക്കടിവരാതെ ഇവ പ്രതിരോധിക്കുന്നു. ഇവ മുടക്കം കൂടാതെ കുറച്ചുമാസങ്ങളോളം തുടര്‍ച്ചയായി കഴിക്കേണ്ടിവരും. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ മരുന്നു നിര്‍ത്താനും പാടില്ല. ഈ വിഭാഗത്തില്‍ രണ്ടുതരം മരുന്നുകളാണ് ഉള്ളത്. ബിക്‌ളോമെത്താസോണ്‍, ബ്യൂഡിസോണൈഡ് എന്നിവയിലൊന്ന് പ്രധാനചേരുവയായുള്ള മരുന്നുകളാണ് ഒന്നാമത്തേത്. ബെക്‌ളേറ്റ്, ബ്യൂഡികോര്‍ട്ട്, ബ്യൂഡെസ്, പല്‍മികോര്‍ട്ട്, ഫ്‌ലോഹേല്‍ മുതലായ ബ്രാന്‍ഡുകളില്‍ ഈ മരുന്ന് ലഭ്യമാണ്. സോഡിയം ക്രോമോഗൈക്കേറ്റ് പ്രധാന ചേരുവയായ മരുന്നാണ് രണ്ടാമത്തെ വിഭാഗത്തിലുള്ളത്. ഇഫിറാല്‍, ഫിന്റാല്‍, ക്രോമാല്‍എന്നീ ബ്രാന്‍ഡു പേരുകളില്‍ ഈ മരുന്നു ലഭ്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha