Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

വാക്സിൻ എത്തി ..പക്ഷെ വിപണിയിൽ പലതരം വാക്സിനുകൾ ..ഏത് ഉപയോഗിക്കണം ,തമ്മിലുള്ള വ്യത്യാസമെന്ത്? ഏതിനാണ് കൂടുതൽ ഗുണം ? ആശയക്കുഴപ്പം വേണ്ട ,ഇതാ ഉത്തരം...

16 JANUARY 2021 05:40 PM IST
മലയാളി വാര്‍ത്ത

മനുഷ്യശരീരത്തിൽ അതിക്രമിച്ചു കയറി എസ് 2റെസ്പിരേറ്റർ പ്രോട്ടിനുമായി ബന്ധം സ്ഥാപിച്ച് കോവിഡ് ഉണ്ടാക്കുന്ന സ്പൈക്ക് പ്രോട്ടിനെ നശിപ്പിക്കാനുള്ള ആന്റിബോഡി ഉണ്ടാക്കുക എന്നതാണ് വാക്സീന്റെ ലക്‌ഷ്യം . ഇതിനായി പല തരം വാക്സിനുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്.

ഇന്ത്യയിൽ ആദ്യമായി ഉപയോഗിക്കാൻ അനുമതി ലഭിച്ച കോവിഷീൽഡ് വൈറൽ വെക്ടർ വാക്സീനാണ്. മനുഷ്യ ശരീര കോശങ്ങളിലേക്ക് നിരുപദ്രവകാരിയായ മറ്റു വൈറസുകള്‍ വഴി (വെക്ടർ) കോവിഡിനു കാരണമാകുന്ന സാർസ്–കോവ്–2 വൈറസിന്റെ ജനിതക വസ്തുവിനെ കടത്തിവിടുകയാണ് വൈറൽ വെക്ടർ വാക്സീൻ ചെയ്യുക.

മറ്റൊര് തരത്തിൽ പറഞ്ഞാൽ മുള്ളിനെ മുള്ളുകൊണ്ട് എടുക്കുന്ന രീതി  .... ലോകത്തിലെ ആദ്യ കോവിഡ് വാക്സീൻ എന്നറിയപ്പെടുന്ന റഷ്യയുടെ സ്ഫു‌ട്‌നിക്ക് 5 ഉം ഈയിനത്തിൽപ്പെട്ടതാണ്

കോവിഷീൽഡിൽ ചിംപാൻസിയിൽനിന്നു ശേഖരിച്ച അഡനോവൈറസിനെയാണ് വെക്ടറായി ഉപയോഗിച്ചത്. മനുഷ്യരിൽ ചുമ, പനി, തൊണ്ടവേദന തുടങ്ങി കോവിഡിനു സമാനമായ രോഗലക്ഷണങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവയാണ് അഡനോവൈറസുകൾ. ഈ വൈറസിനൊപ്പം സാർസ്–കോവ്–2 വൈറസിന്റെ സ്പൈക്ക് പ്രോട്ടിനുമുണ്ടാകും. ശരീരത്തിനകത്തു കടക്കുന്ന ഇവയ്ക്കു പക്ഷേ വിഭജിക്കാനുള്ള കഴിവില്ല.

അതിനാൽത്തന്നെ ശരീരത്തിനു ദോഷകരവുമല്ല. ഇത്തരം ‘വെക്ടർ’ വൈറസുകളെ കടത്തിവിട്ട് രോഗ പ്രതിരോധത്തിനായുള്ള ആന്റിബോഡി ഉൽപാദനത്തിന് ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ പ്രേരിപ്പിക്കുന്നതാണ് വാക്സീന്റെ രീതി.

ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ സ്വന്തം കോവാക്സീന്’ അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാനുള്ള അനുമതിയാണ് (എമർജൻസി ഓതറൈസേഷൻ) ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിജിസിഐ) നൽകിയിട്ടുള്ളത്. ഇനാക്ടിവേറ്റഡ് വാക്സീനാണിത്.

രാസവസ്തുക്കൾകൊണ്ടോ പ്രത്യേക താപനില പ്രയോഗിച്ചോ നിർജീവമാക്കപ്പെടുന്ന വൈറസുകൾ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഇത്തരം വാക്സീനുകൾ. പരമ്പരാഗതമായി ഈ രീതിയാണ് വാക്സീൻ നിർമാണത്തിൽ ഉപയോഗിക്കാറുള്ളത്. പോളിയോ, പേപ്പട്ടി വിഷബാധ എന്നിവയ്ക്കെതിരെയുള്ള വാക്സീൻ ഉദാഹരണം

വാക്സീനിലൂടെ ശരീരത്തിലെത്തുന്ന നിർജീവ വൈറസുകൾക്ക് വിഭജിക്കാനോ രോഗമുണ്ടാക്കാനോ കഴിവില്ല. എന്നാൽ ഇവ ശരീരത്തിലേക്ക് പ്രവേശിച്ചാൽ രോഗപ്രതിരോധ സംവിധാനം തിരിച്ചറിയുകയും ആന്റിബോഡി ഉൽപാദിപ്പിക്കുകയും ചെയ്യും. ഭാവിയിൽ യഥാർഥ വൈറസുകൾ വരുമ്പോൾ ശരീരം രോഗപ്രതിരോധത്തിനു സജ്ജമായിട്ടുമുണ്ടാകും.

ഇവയ്ക്കു പ്രതിരോധ കാലാവധി കുറവായതിനാൽ കൂടുതൽ ഡോസുകൾ നൽകേണ്ടി വരും. എന്നാൽ 28 ദിവസത്തെ ഇടവേളയിൽ രണ്ടു ഡോസുകളെടുത്താൽ മതിയെന്നതാണ് കോവാക്സീന്റെ പ്രത്യേകത.

ഇന്ത്യയിലേക്കു വരാനിരിക്കുന്ന വാക്സീനുകൾ സ്‌ഫുട്നിക് 5, എൻവിഎക്സ്–കോവ് 2373, ബീക്കോവ്–2 , ഫൈസർ, മോഡേണ വാക്സീൻ എന്നിവയാണ്

സ്‌ഫുട്നിക് 5 എന്ന വൈറൽ വെക്ടർ വാക്സീന് ഒക്ടോബറിൽ അനുമതി ലഭിച്ചെങ്കിലും പരീക്ഷണം തുടങ്ങിയത് ഡിസംബറിൽ ആണ് . ഫെബ്രുവരിയോടെ അംഗീകാരത്തിന് അപേക്ഷിച്ചേക്കും. ഇന്ത്യയ്ക്കായി ഏകദേശം 30 കോടി ഡോസ് വാക്സീനായിരിക്കും നിർമിക്കുക

എൻവിഎക്സ്–കോവ് 2373 തയ്യാറാക്കുന്നത് അമേരിക്കൻ കമ്പനി നോവാവാക്സ് ആണ് ..ഇന്ത്യയിൽ സീറം ഇൻസ്റ്റിറ്റ്യൂട്ടുമായാണ് ഉൽപാദന കരാർ. യുകെയിൽ അടക്കം മൂന്നാം ഘട്ട ട്രയലിലാണ്. ഏപ്രിലിൽ പൂർത്തിയായേക്കും..നിർജീവമാക്കപ്പെട്ട വൈറസിനെ മൊത്തത്തിൽ കടത്തിവിടുന്നതിനു പകരം രോഗത്തിനു കാരണമാകുന്ന ജനിതക വസ്തുവിനെ മാത്രം (സബ്‌യൂണിറ്റ്) ശരീരത്തിലേക്ക് കടത്തുന്ന വാക്സീനാണിത്. സ്പൈക്ക് പ്രോട്ടിൻ കേന്ദ്രീകരിച്ചാണ് പരീക്ഷണം

ബയോളജിക്കൽ ഇ ഫാർമസ്യൂട്ടിക്കൽസ് (ഹൈദരാബാദ്), ബേലോർ കോളജ് ഓഫ് മെഡിസിൻ (യുഎസ്) എന്നിവ സംയുക്തമായി തയാറാക്കുന്ന ബീക്കോവ്–2 മനുഷ്യരിലെ പരീക്ഷണത്തിന്റെ ഒന്നും രണ്ടും ഘട്ടം തുടങ്ങിയിട്ടേയുള്ളു. ഫെബ്രുവരിയോടെ ആദ്യഘട്ട ഫലം വരും. ആന്റിസെറ വാക്സീനായ ഇത് 2021 അവസാനത്തോടെ പ്രതീക്ഷിക്കുന്നു. നിര്‍ജീവമാക്കപ്പെട്ട സാർസ്–കോവ്–2 വൈറസിനെ കുതിരകളിൽ കുത്തിവച്ച് ഉൽപാദിപ്പിച്ച ആന്റിസെറ ഉപയോഗിച്ചുള്ള വാക്സീൻ രീതിയാണിത്.

ചില പ്രത്യേക ആന്റിജനുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള ആന്റിബോഡികൾ വൻതോതിൽ അടങ്ങിവയാണ് ആന്റിസെറ. കുതിരയുടെ ശരീരത്തിൽ നിർജീവ കൊറോണ വൈറസിനെ കുത്തിവച്ച് 21 ദിവസത്തിനു ശേഷം രക്തത്തിലെ പ്ലാസ്മയിൽനിന്നാണ് ആന്റിസെറ ശേഖരിക്കുക. ഇന്ത്യയുടെ ഈ തദ്ദേശീയ സാങ്കേതികതയ്ക്ക് ഐസിഎംആറിന്റെയും ഡിജിസിഐയുടെയും പിന്തുണയുണ്ട്. 2020 ഒക്ടോബറിൽ മനുഷ്യരിലെ പരീക്ഷണത്തിനും അനുമതി ലഭിച്ചു.

വിവിധ രാജ്യങ്ങളിൽ അനുമതി ലഭിച്ച ‌ഫൈസർ, മോഡേണ എന്നിവ എംആർഎൻഎ വാക്സീൻ ഗണത്തിൽപ്പെട്ടതാണ്. പരമ്പരാഗത വാക്സീനുകളിൽനിന്നു വ്യത്യസ്തമായി, ജനിതക വാക്സീൻ എന്ന വിഭാഗത്തിൽപ്പെടുന്ന ഇവ വഴി വൈറസിന്റെ ജനിതകവസ്തു, അതായത് മെസഞ്ചർ ആർഎൻഎ(mRNA) ആണ് കയ്യിലെ പേശിയിൽ (Upper Arm) കുത്തിവയ്ക്കുക.

തുടർന്ന് പേശിയിലെ കോശങ്ങൾ പ്രതിരോധ കോശങ്ങളോട് (Immune Cells) രോഗത്തിനു കാരണമാകുന്ന വൈറൽ പ്രോട്ടിനുകൾ ഉൽപാദിപ്പിക്കാൻ നിർദേശം നൽകും. ഇതോടെ കോവിഡിനു കാരണമാകുന്ന സ്പൈക്ക് പ്രോട്ടിൻ ശരീരകോശങ്ങൾ സ്വയം ഉൽപാദിപ്പിക്കും

. അതുവഴി ശരീരകോശങ്ങളെ വാക്സീൻ ഫാക്ടറികളാക്കി മാറ്റുകയാണ് വാക്സീൻ ചെയ്യുന്നത്. എന്നാൽ ഇവ വിഭജിക്കാനാകാത്ത വിധം നിരുപദ്രവകാരികളായിരിക്കും. പ്രതിരോധ കോശങ്ങളുടെ പുറത്ത് സ്പൈക്ക് പ്രോട്ടിന്റെ സാന്നിധ്യം തിരിച്ചറിയുന്ന രോഗപ്രതിരോധ സംവിധാനം ആന്റിബോഡി ഉൽപാദിപ്പിക്കാൻ തുടങ്ങും. പിന്നീട് യഥാർഥ വൈറസ് വരുമ്പോഴേക്കും ശരീരം പ്രതിരോധത്തിനു സജ്ജമായിട്ടുണ്ടാകും.

28 ദിവസത്തെ ഇടവേളയിലാണ് ഫൈസർ, മൊഡേണ വാക്സീന്റെ രണ്ടു ഡോസുകൾ നൽകാൻ നിർദേശം. ലോകത്ത് ഏറ്റവും കൂടുതൽ ഫലശേഷി വാഗ്ദാനം ചെയ്യുന്ന വാക്സീനുകൾ കൂടിയാണ് ഫൈസറും മൊഡേണയും. 94.5 ശതമാനമാണ് ഫൈസറിന്റെ ഫലശേഷി, മൊഡേണയുടേത് 94.1 ശതമാനവും.
എംആർഎൻഎ വാക്സീൻ മറ്റു വാക്സീനുകളേക്കാൾ ശക്തമായതും നീണ്ടുനിൽക്കുന്നതുമായ പ്രതിരോധം ഉറപ്പ് നൽകുന്നതുമാണ് .

എന്നാൽ കേരളത്തിലെ സാഹചര്യത്തിൽ ഫൈസർ പോലുള്ള എംആർഎൻഎ വാക്സീനുകൾ ഉപയോഗിക്കാനാകില്ല. മൈനസ് 70 ഡിഗ്രി താപനിലയിൽ സൂക്ഷിച്ചില്ലെങ്കിൽ ഫൈസർ വിഘടിച്ച് ഉപയോഗശൂന്യമാവും. വീടുകളിൽ ഉപയോഗിക്കുന്ന ഫ്രീസറിന് മൈനസ് 18 ഡിഗ്രി സെൽഷ്യസ് വരെയോ മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെയോ മാത്രമേ തണുപ്പിക്കാൻ സാധിക്കൂ.

11 ലക്ഷം വരെ വിലയും ഉയർന്ന ഊർജ ഉപഭോഗമാവും ഉള്ള അൾട്രാകോൾഡ് ഫ്രീസർ സൗകര്യം കേരള ആരോഗ്യവകുപ്പിനു കീഴിലെ എല്ലാ ആശുപത്രികളിലും ഇല്ലാത്തതിനാൽ ഫൈസർ വാക്സീൻ ഇവിടെ വ്യാപക വിതരണത്തിന് സാധ്യത കുറവാണ്.

സൈഡസ് കാഡില (അഹമ്മദാബാദ്) കമ്പനി തയാറാക്കുന്ന ഡിഎൻഎ വാക്സീ‌നായ
സൈകോവ്–ഡിയുടെ രണ്ടു ഘട്ടത്തിലെ പരീക്ഷണം പൂർത്തിയാക്കി. മൂന്നാം ഘട്ടത്തിന് അനുമതിയായില്ല. അംഗീകാര നടപടികൾ 2021 മാർച്ചിലേക്കു നീളുമെന്നാണു വിവരം.

കോവിഡ് വാക്സീൻ നിർബന്ധിതകുത്തിവയ്പ്പ് അല്ലെങ്കിലും എടുക്കുന്നതാണ് ഉചിതമെന്നു സർക്കാർ വ്യക്തമാക്കുന്നു. സമൂഹത്തിലെ നല്ലൊരു ശതമാനം ആളുകൾക്കു രോഗം വന്നുപോയതിലൂടെയോ വാക്സീൻ നൽകുന്നതിലൂടെയോ (മൊത്തം ജനസംഖ്യയിൽ 70% പേർക്കെങ്കിലും) ആന്റിബോ‍ഡി രൂപപ്പെടുമ്പോഴാണ് ഹേഡ് ഇമ്യൂണിറ്റി (സമൂഹ പ്രതിരോധശേഷി) ഉണ്ടാകുന്നത്.

രണ്ടു രീതിയിലൂടെയും കൂടുതൽ ആളുകൾ പ്രതിരോധശേഷി കൈവരിക്കുന്നതോടെ വൈറസ് വ്യാപന സാധ്യതയും പിന്നാലെ രോഗവ്യാപനവും കുറയും. കോവിഡ് വാക്സീൻ നൽകുന്നതു പ്രധാനമായും ഈ പരോക്ഷ പ്രതിരോധം ലക്ഷ്യമിട്ടാണ്.

എന്നാൽ വാക്സീനെടുത്താലും സാമൂഹിക അകലവും മാസ്ക് ഉപയോഗവും തുടരണമെന്ന് യുഎസിലെ പകർച്ചവ്യാധി വിദഗ്ധൻ ഡോ. ആന്തനി ഫൗച്ചിയും യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും ഉൾപ്പെടെ നിർദേശിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (3 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (3 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (4 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (7 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (8 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (8 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (8 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (8 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (8 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (8 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (8 hours ago)

Malayali Vartha Recommends