Widgets Magazine 

29
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദിയുടെ വമ്പൻ തിരിച്ചടി!ഹൂത്തികളുടെ 5 ആക്രമണങ്ങളും വിഫലം;ഒരെണ്ണം പോലും ഭൂമിയിൽ തൊടിക്കാതെ ആകാശത്തുവെച്ച് പൂത്തിരിയാക്കി..


പൊതുശൗചാലയത്തിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി;സൂര്യനെല്ലി സ്വദേശിനിയായ19-കാരി പോലീസ് പിടിയിൽ..ഗർഭിണിയാണെന്ന വിവരം വീട്ടുകാരും അറിഞ്ഞില്ല!


10 വർഷം പിണറായി പിൻവലിച്ചത്27,653 കേസുകള്‍..!പട്ടികയിൽ മുന്നിൽ ശിവൻകുട്ടി, ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്.. ഗൗരവമായ ചോദ്യങ്ങളാണ് ഈ കണക്കുകൾ ഉയർത്തുന്നത്..


തിരുപ്പരൻകുണ്ഡ്രം ക്ഷേത്രത്തിലെ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ.. പിന്നാലെ ശബരിമല യുവതീ പ്രവേശന വിധിയും വരുന്നു... വിധി വി ഡി സതീശൻ സർക്കാരിനെ പ്രതിസന്ധിയിലാക്കുമോ..?


അമ്മയ്ക്കു പിന്നാലെ മകളും.... അമ്മ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: ചുമ മരുന്നുകളുടെ ഉപയോഗം, കേരളം പ്രത്യേകം മാര്‍ഗരേഖ പുറത്തിറക്കും; മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചു: മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു...

06 OCTOBER 2025 05:00 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരാണ് സമിതിയിലുള്ളത്. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേകം മാര്‍ഗരേഖ പുറത്തിറക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി മരുന്ന് നല്‍കരുത്. ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികള്‍ക്കുള്ള മരുന്ന് നല്‍കരുത്. ഇതുസംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി ബോധവത്ക്കരണവും ശക്തമാക്കും. കുട്ടികള്‍ക്കുള്ള മരുന്നുകള്‍ അവരുടെ തൂക്കത്തിനനുസരിച്ചാണ് ഡോക്ടര്‍മാര്‍ ഡോസ് നിശ്ചയിക്കുന്നത്. അതിനാല്‍ ഒരു കുഞ്ഞിന് കുറിച്ച് നല്‍കിയ മരുന്ന് മറ്റ് കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ പാടില്ല. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. കഫ് സിറപ്പുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ഒരു പ്രശ്‌നവും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും ആശങ്ക പരിഹരിക്കാനും ശക്തമായ ബോധവത്ക്കരണം നല്‍കും. ഇതുമായി ബന്ധപ്പെട്ട് കേസുകള്‍ ഉണ്ടോയെന്ന് പ്രത്യേകം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. ഐഎപിയുടെ സഹകരണത്തോടെ പീഡിയാട്രീഷ്യന്‍മാര്‍ക്കും മറ്റ് ഡോക്ടര്‍മാര്‍ക്കും പരിശീലനം നല്‍കും.

സംസ്ഥാനത്ത് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധനകള്‍ നടന്നു വരുന്നു. കോള്‍ഡ്രിഫ് (Coldrif) സിറപ്പിന്റെ എസ്.ആര്‍. 13 ബാച്ചില്‍ കേരളത്തിന് പുറത്ത് പ്രശ്‌നം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേരളത്തില്‍ കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവയ്പ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് ഒറീസ, മധ്യപ്രദേശ്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് ആ ബാച്ച് മരുന്നുകള്‍ വിതരണം ചെയ്തത്. രാജസ്ഥാനില്‍ മറ്റൊരു കമ്പനിയുടെ കഫ് സിറപ്പിലും പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ബാച്ചുകളുടെ മരുന്നിന്റെ വില്‍പ്പന കേരളത്തില്‍ നടത്തിയിട്ടില്ല എന്നാണ് കണ്ടെത്തിയത്. കേരളത്തില്‍ 8 വിതരണക്കാര്‍ വഴിയാണ് കോള്‍ഡ്രിഫ് മരുന്നിന്റെ വില്‍പ്പന നടത്തുന്നത്. ആയതിന്റെ വിതരണവും വില്‍പനയും നിര്‍ത്തിവയ്പ്പിച്ചു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ഡ്രഗ്‌സ് കണ്‍ട്രോളര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഐഎപി പ്രസിഡന്റ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാന്‍; 17483 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകൾ  (2 hours ago)

മണ്ഡല പുനര്‍നിര്‍ണയ ബില്‍ ; ബിജെപി തങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങളും അധികാരവും ഉറപ്പിക്കാനുള്ള അജണ്ടയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്; ആരോപണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

കോഴിക്കോടുള്ള എസ്.എം.എ. ബാധിത കുട്ടികളുടെ ചികിത്സ; ക്യാമ്പെയിനെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കിയത് തെറ്റിധാരണയ്ക്ക് കാരണമായി; ഏത് ചികിത്സാരീതിക്കുവേണ്ടിയാണ് ധനസമാഹരണമെന്ന് മാധ്യമങ്ങൾ വ്യക്തമാക്കിയില  (3 hours ago)

മിഷൻ സമുദ്ര പദ്ധതി; കൊല്ലം പോർട്ടിനെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉപഗ്രഹ പോർട്ടായി വികസിപ്പിക്കും; നടപടികൾ തുടങ്ങിയതായി മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

#SaudiArabia സൗദിയുടെ വമ്പൻ തിരിച്ചടി!  (3 hours ago)

MUNNAR ഗർഭിണിയാണെന്ന വിവരം വീട്ടുകാരുംഅറിഞ്ഞില്ല!  (3 hours ago)

#PinarayiVijayan പ്രമുഖ നേതാക്കളും പട്ടികയിൽ!  (3 hours ago)

#Thirupparankundram സർക്കാരിനെ പ്രതിസന്ധിയിലാക്കുമോ അതോ രക്ഷിക്കുമോ?  (3 hours ago)

മണ്ഡല പുനർനിർണയ ബില്ലിനെ എതിർക്കാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഇന്ന് പത്രസമ്മേളനം നടത്തും  (7 hours ago)

പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീ ശബ്ദത്തെയും പങ്കാളിത്തത്തെയും ദീർഘകാലം തടയാൻ പ്രതിപക്ഷത്തിനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (7 hours ago)

സംസ്ഥാനത്തെ ജനന-മരണ രജിസ്‌ട്രേഷൻ നടപടികളിൽ മാറ്റങ്ങൾ വരുത്തി സർക്കാർ.... ലിംഗവിവരങ്ങളുടെ പട്ടികയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തി  (8 hours ago)

കണ്ണീർക്കാഴ്ചയായി... ഗേറ്റിൽ കത്തിച്ച വിളക്കിൽ നിന്നും സാരിയിലേക്ക് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (8 hours ago)

ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനും വനിതാ സംവരണം നടപ്പാക്കാനുമുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ ബില്ലുകൾ നാളെ പാർലമെന്റിൽ അവതരിപ്പിച്ചേക്കും  (8 hours ago)

തെക്കൻ കാലിഫോർണിയ തീരത്ത് ഇന്നലെയുണ്ടായ ഭൂചലനം... ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (എൽ.എ.എക്സ്) ഇറങ്ങുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡിങ് ഉപേക്ഷിച്ചു  (9 hours ago)

കെപിഎസിയുടെ 69ാമത് നാടകം "കുറ്റവും ശിക്ഷയും' പ്രദര്‍ശനം ഡിസംബര്‍ എട്ടിന് കൊല്ലത്ത് ഉദ്ഘാടനം ചെയ്യും  (9 hours ago)

Malayali Vartha Recommends