മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാം

മഴക്കാലം തുടങ്ങി, ഒപ്പം രോഗങ്ങളും. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ പലമാര്‍ഗങ്ങളും നാം സ്വീകരിക്കുമ്പോള്‍ തന്നെ ഈ കാലയളവില്‍ ഒന്നും തന്നെ ഫലപ്രദമാകുന്നില്ല. മഴക്കാലത്ത് സാധാരണയായി ബാധിക്കുന്ന ചില രോഗങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം, അവ എങ്ങനെ തടയാമെന്നും നോക്കാം
ഹെപ്പറ്റൈറ്റിസും ടൈഫോയ്ഡും
മഴക്കാലത്ത് പുറത്തുനിന്നുമുള്ള ആഹാര സാധങ്ങള്‍ ഒഴിവാക്കുക. വീട്ടിലെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മാത്രം കഴിക്കുക. കൂടാതെ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. വിദഗ്ദ്ധ ചികില്‍സയ്‌ക്കൊപ്പം, ഇതുകൂടി ശ്രദ്ധിച്ചാല്‍ ഈ രോഗങ്ങളെ ചെറുക്കുവാന്‍ കഴിയും.
എലിപ്പനി
മഴക്കാലമാകുമ്പോള്‍ വീടും പരിസരവും വെള്ളം കെട്ടിക്കിടക്കാറുണ്ട്. ഇത്തരം വെള്ളത്തില്‍ ചവിട്ടുന്നതുമൂലം എലിപ്പനി വരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ചവിട്ടാന്‍ ഇടയായാല്‍ കാലുകള്‍ വീട്ടില്‍ എത്തുമ്പോള്‍ നന്നായി കഴുകാന്‍ ശ്രദ്ധിക്കണം.
കോളറ
മഴക്കാലമെത്തുമ്പോള്‍ സാധാരണയായി കണ്ടുവരുന്ന രോഗമാണ് കോളറ. നന്നായി വേവിച്ച ഭക്ഷണം മാത്രം കഴിക്കുക. ആഹാര സാധനങ്ങള്‍ അടച്ചുസൂക്ഷിക്കുക. കൂടാതെ ആഹാരം കഴിക്കുന്നതിനു മുമ്പ് സോപ്പുപയോഗിച്ച് കൈ കഴുകുക.
മലേറിയയയും ഡെങ്കിപ്പനിയും
മഴക്കാലത്ത് കെട്ടികിടക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ മുട്ടയിട്ടു പെരുകാനുള്ള സാധ്യത കൂടുതലാണ്. കൊതുകു കടി മൂലം ആളുകള്‍ ഈ കാലങ്ങളില്‍ രോഗത്തിന്റെ പിടിയിലാകാറുണ്ട്. കൊതുകുതിരി കത്തിക്കുകയോ, കൊതുകുകളെ കൊല്ലുന്ന സ്‌പ്രേ ഉപയോഗിക്കുകയോ ചെയ്യുക. കൊതുകുവല ഉപയോഗിക്കുന്നതും നല്ലതാണ്. വീട്ടില്‍ വെള്ളം കെട്ടിനില്ക്കാന്‍ അനുവദിക്കരുത്. ചിരട്ട, ഫ്രിഡ്ജ്, ചെടിച്ചെട്ടി എന്നിവിടങ്ങളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഉടന്‍ തന്നെ ഒഴുക്കി കളയുക.
ചുമയും ജലദോഷവും
മഴക്കാലത്ത് ചുമ, ജലദോഷം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. ഇതുകൂടാതെ വീട്ടിലോ ഓഫീസിലോ ആര്‍ക്കെങ്കിലും ജലദോഷം വന്നിട്ടുണ്ടെങ്കില്‍ അത് നിങ്ങളെയും ബാധിക്കും. അതിനാല്‍ എപ്പോഴും ഒരു ടവ്വല്‍ കൈയില്‍ കരുതുക.
വയറുവേദന
മഴക്കാലത്ത് കഴിക്കുന്ന ആഹാരസാധങ്ങള്‍ ദഹിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. അതുമൂലം വയറുവേദനയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഈ കാലയളവില്‍ ധാരാളാം വെള്ളം കുടിക്കുക. മഴക്കാലത്ത് എളുപ്പത്തില്‍ ദഹിക്കുന്ന ആഹാരസാധങ്ങള്‍ മാത്രം കഴിക്കുക. വേവിക്കാത്ത ആഹാരസാധങ്ങള്‍ ഒരുകാരണവശാലും കഴിക്കരുത്.
കാലിനടിഭാഗത്ത് ഉണ്ടാകുന്ന അണുബാധ
ചെരുപ്പ് ഇല്ലാതെ മഴവെള്ളത്തില്‍ ചവിട്ടുന്നതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ പ്രധാനമാണിത്. അതിനാല്‍ മഴക്കാലത്ത് ചെരുപ്പിടാതെ പുറത്തിറങ്ങരുത്. ഇതുകൂടാതെ അണുക്കളെ പ്രതിരോധിക്കുന്ന സോപ്പ് ഉപയോഗിച്ച് പാദങ്ങള്‍ കഴുകുക. സ്വന്തം കാര്യം നോക്കുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ കാര്യത്തിലും ശ്രദ്ധ ചെലുത്തുക. മഴക്കാലരോഗങ്ങളെ കരുതിയിരിക്കുക,
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha