ഷുഗര്‍ ലെവല്‍ നിര്‍ണയിക്കാന്‍ ഇനി രക്തം നല്‍കേണ്ട

ഇനി മുതല്‍ ഷുഗര്‍ ലെവല്‍ അറിയാന്‍ ലാബില്‍ പോകേണ്ട കാര്യമോ, രക്തം നല്‍കേണ്ട കാര്യമോ ഇല്ല. ഗൂഗിളിന്റെ പുതിയ സ്മാര്‍ട് കോണ്ടാക്ട് ലെന്‍സ് ഇനി മുതല്‍ ഷുഗര്‍ ലെവല്‍ പറഞ്ഞു തരും. പൊതുവെയുള്ള ലെന്‍സുകളെ പോലെയല്ല ഗൂഗിളിന്റെ സ്മാര്‍ട് ലെന്‍സ്. ഇത് ധരിക്കുന്നവരുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവു വരെ ലെന്‍സിന് അളക്കാന്‍ പറ്റുമെന്നാണ് റിപ്പോര്‍ട്ട്.
ലെന്‍സ് ധരിക്കുന്നവരിലെ കണ്ണുനീര് ടെസ്റ്റ് ചെയ്ത് ഗ്ലൂക്കോസ് ലെവല്‍ ലെന്‍സ് പറഞ്ഞു തരും. ഇതിലുടെ ലെന്‍സ് ധരിക്കുന്നയാളുടെ ശരീരത്തില്‍ എത്ര ശതമാനം ഷുഗര്‍ ഉണ്ടെന്ന് മനസിലാക്കാമെന്നാണ് റിപ്പോര്‍ട്ട്. ലെന്‍സ് ടെസ്റ്റ് ചെയ്യുന്നതിനായി യു എസിലെ ഫുഡ് ആന്റ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി തേടിയിരുന്നു. തുടര്‍ന്ന് അടുത്ത് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്മാര്‍ട് ലെന്‍സുകള്‍ ആവശ്യകാര്‍ക്ക് ലഭ്യമാക്കാനുള്ള നിലപാടിലാണ് ഗൂഗിള്‍ എന്നാണ് റിപ്പോര്‍ട്ട്.
ലോകത്ത് എല്ലാ രാജ്യങ്ങളിലും സ്മാര്‍ട് കോണ്ടാക്ട് ലെന്‍സ് എത്തിക്കാനുള്ള നീക്കത്തിലാണ് ഗൂഗിള്‍ എന്നാണ് റിപ്പോര്‍ട്ട്. ഒരേ സമയം തന്നെ ലോകത്ത എല്ലായിടത്തും ലെന്‍സ് എത്തിക്കുന്നതിനായുള്ള നടപടികള്‍ ഗൂഗിള്‍ ആരംഭിച്ച് കഴിഞ്ഞു. 44 അനുബന്ധ കമ്പനികളെ ഉള്‍പ്പെടുത്തിയാണ് ഗൂഗിള്‍ സ്മാര്‍ട് കോണ്ടാക്ട് ലെന്‍സ് നിര്‍മ്മിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha