കേരളത്തിൽ ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോർമൈക്കോസിസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വർധന,ഏറ്റവും കൂടുതൽ രോഗികൾ മലപ്പുറത്ത്

മലപ്പുറത്ത് ബ്ലാക്ക് ഫംഗസ് രോഗം ദിനംപ്രതി ഉയരുന്നതായി റിപ്പോർട്ട്. ഇതുവരെ സംസ്ഥാനത്ത് 44 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ . ഇതിൽ പതിനൊന്ന് പേർ മലപ്പുറത്താണെന്നും റിപ്പോർട്ടുകളുണ്ട്.
അതുപോലെ തന്നെ രോഗം മൂലം മരണമടയുന്നവരുടെ സംഖ്യയും ഉയര്തുന്നത് ആശങ്ക കൂട്ടുന്നു .. ഇന്നലെ മാത്രം സംസ്ഥാനത്ത് നാല് പേർ രോഗം ബാധിച്ച് മരിച്ചു ..ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് എണറാകുളം സ്വദേശിയും രണ്ട് പത്തനംതിട്ട സ്വദേശികളുമാണ് മരിച്ചത്.
തിരുവനന്തപുരത്തും കോട്ടയത്തും രോഗം ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ കണക്ക് പ്രകാരം കേരളത്തിൽ 36 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ അറിയിച്ചിരുന്നു. കൊറോണ സ്ഥിരീകരിക്കാത്തവരിലും ഫംഗസ് ബാധ കണ്ടെത്തിയിട്ടുണ്ട് . ഇതുവരെ 5424 പേർക്കാണ് വിവിധ സംസ്ഥാനങ്ങളിലായി രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരിൽ 55 ശതമാനം ആളുകളും പ്രമേഹ രോഗികളാണെന്നും ഹർഷ വർദ്ധൻ അറിയിച്ചിരുന്നു.
അതേസമയം സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മൂലമുള്ള മരണ നിരക്ക് കുറവാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞിരുന്നു. കൊറോണയുടെ സാഹചര്യത്തിൽ ബ്ലാക്ക് ഫംഗസ് പിടിപെടാനുള്ള സാദ്ധ്യത കൂടുതലാണ്. സംസ്ഥാനം കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വീണ ജോർജ് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha