Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍

11 MARCH 2026 08:44 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ ദേശീയപാത വികസനം പൂര്‍ത്തിയാകുന്നതിന് മുന്‍പേ നടത്തുന്ന ഉദ്ഘാടന മാമാങ്കങ്ങള്‍ വെറും തിരഞ്ഞെടുപ്പ് ഗിമ്മിക്കാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള പാതയില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. പലയിടങ്ങളിലും നിര്‍മ്മാണത്തിലെ അപാകതകള്‍ മൂലം അപകടങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഔദ്യോഗിക പരിപാടികളില്‍ നിന്ന് സംസ്ഥാനത്തെ മന്ത്രിമാരെ ഒഴിവാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയെയും സതീശന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം പരിപാടികള്‍ ആരുടെയും വീട്ടിലെ സ്വകാര്യ ചടങ്ങുകളല്ലെന്നും പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് ഇവ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ സംസ്ഥാന മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട പൊതുമരാമത്ത് മന്ത്രിയെയും ഇത്തരം ചടങ്ങുകളില്‍ ക്ഷണിക്കേണ്ടത് ജനാധിപത്യപരമായ ഉത്തരവാദിത്തമാണെന്നും അത് ചെയ്യാതിരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

പാലത്തിന്റെ പില്ലറുകള്‍ ഇടുമ്പോഴും റോഡിന്റെ ഓരോ കിലോമീറ്റര്‍ കഴിയുമ്പോഴും ഉദ്ഘാടനം നടത്തുന്ന രീതി ജനപ്രതിനിധികളെ പരിഹാസ കഥാപാത്രങ്ങളാക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. ലോകചരിത്രത്തില്‍ ആദ്യമായാണ് പാറ പൊട്ടിക്കുന്നതിന് പോലും ഒരു ഭരണാധികാരി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതെന്ന് മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് അദ്ദേഹം പറഞ്ഞു. ഒരു കെട്ടിടത്തിന്റെ തറ കെട്ടുമ്പോഴും ഭിത്തി പണിയുമ്പോഴും വെവ്വേറെ ഉദ്ഘാടനം നടത്തുന്നതിന് തുല്യമാണ് ഇപ്പോഴത്തെ ഈ പ്രവണതയെന്ന് അദ്ദേഹം പരിഹസിച്ചു.

 

നിലവില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ ഉദ്ഘാടനങ്ങളെ ചൊല്ലി നടക്കുന്ന തര്‍ക്കങ്ങള്‍ വെറും നാടകമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് മെട്രോ റെയില്‍ പദ്ധതി ഏതാണ്ട് പൂര്‍ത്തിയായതാണെങ്കിലും പൂര്‍ണ്ണമാകാത്തതുകൊണ്ട് അദ്ദേഹം അത് ഉദ്ഘാടനം ചെയ്തിരുന്നില്ലെന്ന് സതീശന്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ വെറും സര്‍വ്വേ നടത്തുന്നത് പോലും ഉദ്ഘാടനം ചെയ്യുന്ന അവസ്ഥയാണെന്നും ഇത്തരം പ്രചരണങ്ങള്‍ രാഷ്ട്രീയ നാടകങ്ങള്‍ക്കപ്പുറം ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (1 hour ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സം​ഗ കേസിൽ പുതിയ നടപടി  (1 hour ago)

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടിയ കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ വിവാഹിതയായി  (1 hour ago)

പുതുതായി നിയമിതനായ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരുക്കേറ്റെന്ന് സ്ഥിരീകരിച്ച് ഇറാന്‍  (1 hour ago)

ലോകത്തിന്റെ സാമ്പത്തിക ഹൃദയമിടിപ്പ്, ഇറാന്റെ 'സ്വിച്ച് ബോർഡ്' അമേരിക്ക തൊട്ടാൽ...  (1 hour ago)

സന്നിധാനത്തെ ബാങ്കുകളില്‍ കോടികളുടെ നിക്ഷേപം; എസ്ബിഐ ശാഖയില്‍ എട്ട് കോടിയിലധികം രൂപയുടെ നിക്ഷേപം; മാളികപ്പുറം മേല്‍ശാന്തിയുടെ അക്കൗണ്ടില്‍ മാത്രം 46 ലക്ഷം  (1 hour ago)

ആയുധപ്പുര തുറന്ന് കിം... ഇറാന് ആണവ ബോംബ് ? വെറും 72 മണിക്കൂര്‍, റഷ്യ വഴി പറന്നിറങ്ങും; തടുക്കാന്‍ US  (2 hours ago)

ജർമനി വിളിക്കുന്നു ... വൻ തൊഴിലവസരം നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം ഉറപ്പായ നിയമനം  (2 hours ago)

പാക് ഏജന്‍സി ഐ.എസ്.ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ കൊച്ചി നേവല്‍ കമാന്‍ഡിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (2 hours ago)

എഴുത്ത് പരീക്ഷയില്ല മില്‍മയില്‍ പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് ട്രെയിനിയാകാം  (2 hours ago)

CPIM-ന്റെ വായിൽ ബോംബിട്ട് ശ്രീനാ ദേവി ഈ കളി അടൂരിൽ നടക്കില്ല...! വാല് വെട്ടി കണ്ണനെ കുടഞ്ഞ് കുഞ്ഞമ്മ...! തീ  (2 hours ago)

ദേശീയപാത ഉദ്ഘാടനത്തില്‍ റിയാസിനെ ക്ഷണിക്കണമായിരുന്നുവെന്ന് ചെന്നിത്തല  (2 hours ago)

ദേ മോദി പിണറായി വലിച്ച് കീറുന്നു...!ചൊറിഞ്ഞതാ ഇരന്ന് വാങ്ങി കൂട്ടി, സ്റ്റേജ് വഴി ഓടിച്ചു..! ഗണേശനെയും വളഞ്ഞു  (2 hours ago)

'ഡേയ് ഇങ്ങോട്ട് വാ, എല്ലാ ബസിലും ഒട്ടിച്ചോ...'; കോഴി തലയിൽ ഗണേശൻ തമ്പാനൂരിൽ KSU-ക്കാരന്മാർ ഇറങ്ങി തീർത്തു,പോലീസിനെ പറപ്പിച്ച് രാഹുൽ  (2 hours ago)

Malayali Vartha Recommends