അപകടകാരിയായ ന്യൂമോണിയ

ശ്വസനേന്ദ്രിയത്തിലെ വായു അറകളില്‍ രോഗാണുക്കള്‍ പെരുകി ശ്വസനേന്ദ്രിയ മൃദൂതകത്തില്‍ വീക്കവും പഴുപ്പും ഉണ്ടാകുന്ന അവസ്ഥയാണ് ന്യൂമോണിയ. ലോകത്താകമാനം കുട്ടികളുടെ മരണകാരണമാകുന്ന രോഗങ്ങളില്‍ ഒന്നാം സ്ഥാനമാണ് ന്യൂമോണിയയ്ക്ക്. ബാക്ടീരിയ, വൈറസുകള്‍, പൂപ്പലുകള്‍ എന്നിങ്ങനെ പലതരം അണുക്കളാണ് പ്രധാനമായും ന്യൂമോണിയ ഉണ്ടാക്കുതെങ്കിലും അണുബാധയിലേക്ക് നയിക്കുന്ന ദ്വിതീയ ഘടകങ്ങളേയും രോഗകാരണമായിത്തന്നെ കണക്കാക്കാറുണ്ട്.
ചുമ, കഫക്കെട്ട്, നെഞ്ചില്‍ പഴുപ്പ്, പനി, ശ്വാസം മുട്ടല്‍. നെഞ്ചുവേദന എന്നിവയാണ് ന്യൂമോണിയയുടെ മുഖ്യലക്ഷണങ്ങള്‍. ശ്വാസകോശത്തിലെ പഴുപ്പുബാധയുടെ സ്ഥാനമനുസരിച്ച് ലക്ഷണങ്ങള്‍ വ്യത്യാസപ്പെടാം. അണുബാധയെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ആന്റിബയോട്ടിക്കുകളാണ് മുഖ്യമായും ന്യൂമോണിയ ചികിത്സിക്കാന്‍ ഉപയോഗിക്കുന്നത്. ഇതിനോടൊപ്പം ശ്വാസകോശത്തിലെ നീര്‍ക്കെട്ടോ ശ്വസനീസങ്കോചങ്ങളോ കഫമോ കുറയ്ക്കാനുള്ള മരുന്നുകളും ഉപയോഗിക്കപ്പെടുന്നു. ആന്റിബയോട്ടിക്കുകളുടെ വ്യാപകമായ ഉപയോഗം രോഗഗതിയെ വളരെയധികം സ്വാധീനിക്കുകയും ന്യൂമോണിയാബാധയെത്തുടര്‍ന്നുള്ള മരണനിരക്കിനെ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്.
ക്ഷയരോഗം ഒരു ക്രോണിക് ന്യൂമോണിയ ആയി കരുതാം. ആര്‍.എന്‍.ടി.സി.പി മുഖേന നല്‍കുന്ന ആറുമാസക്കാലമുള്ള ആന്റിബയോട്ടിക് ചികിത്സകൊണ്ട് നിശ്ശേഷം മാറ്റാന്‍ സാധിക്കും. ഡയബറ്റീസ്, കാന്‍സര്‍, ഓര്‍ഗണ്‍ ട്രാന്‍സ് പ്ലാന്റേഷന്‍ ഇവ കഴിഞ്ഞ രോഗികളില്‍ പ്രതിരോധശക്തി താരതമ്യേന കുറവായതിനാല്‍ ന്യൂമോണിയ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഇവര്‍ക്ക് പ്രതിരോധ കുത്തിവയ്പുകള്‍ സഹായകമാകും. ജന്മനാ ഉള്ള ശ്വാസകോശ വൈകല്യങ്ങളും അപകടം മൂലമുണ്ടാകുന്ന ക്ഷതങ്ങളും ന്യൂമോണിയ ഉണ്ടാകാനുള്ള സാദ്ധ്യത കൂട്ടുന്നു.
രക്തം, കഫം എന്നിവയുടെ പരിശോധനയിലൂടെയും എക്‌സ് റേ സി.ടി സ്‌കാന്‍, ക്ലിനിക്കല്‍ എക്‌സാമിനേഷന്‍ എന്നിവയിലൂടെയുമാണ് ന്യൂമോണിയ സ്ഥിരീകരിക്കുന്നത്. ചെറിയ അസ്വസ്ഥത മുതല്‍ ജീവഹാനിക്കുവരെ ഇടയാക്കുന്നതുകൊണ്ട് അനുയോജ്യചികിത്സ ആവശ്യമാണ്.
ഏറ്റവും വ്യാപകമായി ന്യൂമോണിയയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളായ ന്യൂമോക്കോക്കസ്, ഹീമോഫിലസ് എന്നിവയ്ക്കും വൈറല്‍ ഇന്‍ഫെക്ഷന്‍ മൂലമുണ്ടാകുന്ന ഇന്‍ഫഌവന്‍സ എന്നിവയ്‌ക്കെതിരെയും ഫലപ്രദമായ പ്രതിരോധകുത്തിവയ്പുകള്‍ ഇപ്പോള്‍ ലഭ്യമാണ്. വില്ലന്‍ചുമ, മണ്ണന്‍ തുടങ്ങിയവയ്ക്ക് കാരണമാകുന്ന വൈറസുകള്‍ക്കെതിരെയും പ്രതിരോധകുത്തിവയ്പുകള്‍ നല്‍കുന്നത് ന്യൂമോണിയയെനിയന്ത്രിക്കാന്‍ സഹായിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha