കാന്‍സറിനെ പ്രതിരോധിക്കാം

മാറിയ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ രീതികളും ലഹരിയുടെ അമിത ഉപയോഗവുമാണ് കാന്‍സര്‍ വ്യാപകമാകാന്‍ കാരണം. സ്ത്രീകളുടെ ഇടയില്‍ സ്തനാര്‍ബുദമാണ് ഒന്നാം സ്ഥാനത്ത്. അടുത്തായി തൈറോ യിഡ് കാന്‍സറും സ്ത്രീകളില്‍ വര്‍ധിക്കുന്നുണ്ട്. കാന്‍സര്‍ വന്നാല്‍ ജീവിതം തീര്‍ന്നു എന്നു ഭയക്കേണ്ട കാലമൊക്കെ കഴിഞ്ഞു. ഇതുവരെ കണ്ടെത്തിയിട്ടുള്ള മുന്നൂറോളം കാന്‍സറുകളില്‍ നൂറിലേറെയും പൂര്‍ണമായും ചകിത്സിച്ചു ഭേദമാക്കാ വുന്നവയാണ്. തുടക്കത്തില്‍ത്തന്നെ കണ്ടെത്തണമെന്നു മാത്രം. അതോടൊപ്പം നല്ല ഭക്ഷണ ശീലങ്ങളും നല്ല പാചകരീതികളും പിന്തുടര്‍ന്നാല്‍ കാന്‍സറിനെ തടയാനും കഴിയും.
വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങളും ടിന്നിലടച്ചു വരുന്ന വിഭവങ്ങളും ഫാസ്റ്റ് ഫുഡും വേണ്ടെന്നു വയ്ക്കണം. രുചി വര്‍ധിപ്പിക്കാനും നിറം കൂട്ടാനുമൊക്കെയായി ചേര്‍ക്കുന്ന രാസവസ്തുക്കളിലും പ്രിസര്‍വേറ്റീവുകളിലുമൊക്കെ കാന്‍സ റിനു കാരണമാകുന്ന കാര്‍സിനോജനുകള്‍ അ!ടങ്ങിയിട്ടുണ്ട്.
പോത്തിറച്ചി, ആട്ടിറച്ചി,പന്നിയിറച്ചി തുടങ്ങിയ ചുവന്ന മാംസങ്ങ ളുടെ ഉപയോഗം മിതമാക്കണം. ഉപ്പിന്റെ അമിത ഉപയോഗവും ആമാശയ കാന്‍സറിനു കാരണമാകുമെന്നതിനാല്‍ ഒഴിവാക്കണം. ഫ്രിഡ്ജില്‍ വച്ചിരുന്ന ഭക്ഷണം പല തവണ ചൂടാക്കി ഉപയോഗി ക്കുന്ന രീതി നല്ലതല്ല. ചുവന്ന മാംസത്തിലും കൊഴുപ്പു കൂടിയ പാലിലും മുട്ടയിലുമൊക്കെ അടങ്ങിയിരിക്കുന്ന പൂരിത എണ്ണയു ടെയും ബേക്കറി പലഹാരങ്ങളിലുള്ള ടോണ്‍സ്ഫാമിന്റെയും അമിത ഉപയോഗവും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും.
സസ്യഭക്ഷണത്തില്‍ ധാരാളമടങ്ങിയിരിക്കുന്ന ദഹനപ്രക്രിയ യ്ക്കു വഴങ്ങാത്ത നാരുകള്‍ (ഫൈബര്‍)കാര്‍സിനോ!ജനുകളെ പുറന്തള്ളാന്‍ സഹായിക്കുന്നു. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ഇലക്കറികള്‍, ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നവയിലൊക്കെ നാരുകള്‍ ധാരാളമടങ്ങിയിട്ടുണ്ട്. ധാന്യങ്ങള്‍ ഉപയോഗിക്കു മ്പോള്‍ തവിടു കളയാത്ത അരി, ഗോതമ്പ് എന്നിവ ഉപയോഗി ക്കണം. പയറു വര്‍ഗങ്ങള്‍ മുളപ്പിച്ച് ഉപയോഗിക്കുന്നതും വേവി ക്കാത്ത പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നാരു പയോഗം വര്‍ധിപ്പിക്കും.
പഴങ്ങള്‍ , ജ്യൂസാക്കാതെ നേരിട്ടു കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. നാരുകള്‍ കൂടാതെ നിറമുള്ള പഴങ്ങളിലും പച്ചക്കറിക ളിലുമൊക്കെ ധാരാളമടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിന്‍, വൈറ്റമിന്‍ സി, സെലീനിയം തുടങ്ങിയ ആന്റി ഓക്‌സിഡന്റു കളും വിവിധതരത്തിലുള്ള ഫൈറ്റോ കെമിക്കലുകളും കാന്‍സറിനെ പ്രതിരോധിക്കും. പഴങ്ങളും പച്ചക്കറികളും കീടനാശിനി കലരാത്തവയാണെന്ന് ഉറപ്പാക്കണം.
കാന്‍സറിനെ തടയാന്‍ ഭക്ഷണവിഭവങ്ങള്‍ ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്നതോടൊപ്പം തന്നെ പാചകരീതിയിലും കരുതലുണ്ടാകണം. എണ്ണയില്‍ വറുത്ത് ഉപയോഗിക്കുന്നതിന് പകരം ബേക്കിങ്, ആവി കയറ്റല്‍, തിളപ്പിക്കല്‍ തുടങ്ങിയ പാചക രീതികള്‍ക്കു പ്രാധാന്യം നല്‍കണം. ഇറച്ചിയും മീനുമൊക്കെ വറുത്തും പൊരിച്ചും ഉപയോഗിക്കുന്നതിനു പകരം കറി വച്ചു കഴിക്കുന്നതാണു നല്ലത്. എണ്ണയില്‍ വറുത്തും പുക കൊള്ളിച്ചുമൊക്കെയുളള പാചകരീതി വ്യാപകമായ ജപ്പാന്‍കാരില്‍ ആമാശയകാന്‍സര്‍ കൂടുതലാണ്. പാചകം ചെയ്ത എണ്ണ ഉയര്‍ന്ന ചൂടില്‍ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുമ്പോള്‍ ഹൈഡ്രോലൈസിസ്, ഓക്‌സിനേഷന്‍, പോളിമറൈസേഷന്‍ തുടങ്ങിയ ഹാനികരമായ രാസപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നു. പാചകത്തിനാവശ്യമായ എണ്ണമാത്രം അളന്നെടുത്ത് ഉപയോഗിക്കുക. മൈക്രോവേവ് ചെയ്യുമ്പോള്‍ ഭക്ഷണ സാധനങ്ങള്‍ പൊതിയാന്‍ പ്ലാസ്റ്റിക് പേപ്പറിനു പകരം വാക്‌സ് പേപ്പര്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha