തേന്‍ കഴിച്ച് ക്യാന്‍സര്‍ പ്രതിരോധിക്കാം

മധുരത്തേക്കാള്‍ ഇരട്ടിയാണ് തേനിന്റെ ഔഷധ ഗുണങ്ങള്‍. തേനിന്റെ ഔഷധ ഗുണങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിടുണ്ട്. അപൂര്‍വ്വ രാസപദാര്‍ത്ഥങ്ങളാല്‍ നിര്‍മിതമായ തേന്‍ ഉപകാരപ്രദമായ ധാരളം ബാക്ടീരിയകളാല്‍ സമ്പുഷ്ടമാണ്. ഇന്ത്യയില്‍ നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തേന്‍ ആയുര്‍വേദ മരുന്നായി ഉപയോഗിച്ചിരുന്നു. തേനിന്റെ ചില ഔഷധ ഗുണങ്ങളിതാ.
തേനില്‍ അടങ്ങിയിരിക്കുന്ന ഫ്‌ലെവനോയിഡ്, ആന്റിഓക്‌സിഡന്റ്‌സ് എന്നിവ ക്യാന്‍സറിനെ പ്രതിരോധിക്കുന്നു. ഹ!ൃദ് രോഗങ്ങളെ തടയാനും തേന്‍ അത്യുത്തമമാണ്.
ബാക്ടീരയ മൂലം മുണ്ടാകുന്ന ഉദരസംബന്ധ രോഗങ്ങളെ പ്രതിരോധിക്കാനുള്ള തേനിന്റെ കഴിവ് ശാസ്ത്രിയമായി തെളിഞ്ഞിട്ടുണ്ട്.
ഫംഗസ്, ബാക്ടീരിയ എന്നിവയെ തേന്‍ പ്രതിരോധിക്കുന്നു. തേനീച്ചകള്‍ ഹൈഡ്ര!ജന്‍ പെറോക്‌സൈഡ് ഉണ്ടാക്കുന്ന എന്‍സൈമുകളെ ഉല്പാദിപ്പിക്കുന്നതിനാലാണ് തേന്‍ ആന്റി ബാക്ടീരിയയായി പ്രവര്‍ത്തിക്കുന്നത്.
കായിക താരങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ തേന്‍ ഉത്തമമാണ്. ശരീരത്തിലെ അന്നജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിലൂെട കായികതാരങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ തേനിന്റെ ഉപയോഗത്തിലൂടെ സാധിക്കും.
തൊണ്ടവേദന,ചുമ എന്നിവയ്ക്കുള്ള ഔഷധമായും തേന്‍ ഉപയോഗിക്കുന്നുണ്ട്. കുട്ടികള്‍ക്ക് രാത്രിയില്‍ ഉണ്ടാകുന്ന ചുമയ്ക്ക് തേന്‍ നല്ല പ്രതിവിധിയാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാക്കാനും തേനിന് കഴിവുണ്ട്. തേനില്‍ അടങ്ങിയിരിക്കുന്ന ഫ്രക്‌റ്റോസും ഗ്ലുകോസും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
മൂത്രനാളിയിലുണ്ടാകുന്ന രോഗങ്ങള്‍, ആസ്ത്മ, അതിസാരം, തുടങ്ങിയവയ്ക്കും തേന്‍ പ്രതിവിധിയാണ്. ശരീരഭാരം കുറയ്ക്കാനും, കാഴ്ച്ച ശക്തി വര്‍ദ്ധിപ്പിക്കാനും തേനിന്റെ ഉപയോഗത്തിലൂടെ സാധിക്കും.
ശരീരത്തിലുണ്ടാകുന്ന പൊള്ളല്‍, മുറിവ് എന്നിവ സുഖപ്പെടുത്താനും തേനിന് കഴിവുണ്ട്. തേനില്‍ അടങ്ങിയിട്ടുള്ള ആന്റി ബാക്ടിരിയല്‍ ഘടകങ്ങള്‍ മുറിവുണക്കാന്‍ അത്യുത്തമമാണ്.
തേന്‍ നല്ലൊരു സൗന്ദര്യ വര്‍ധക വസ്തു കൂടിയാണ്. ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ തേനിന്റെ ഉപയോഗത്തിലൂടെ സാധിക്കും. മോയ്‌സ്ച്ചറൈസറായും തേന്‍ പ്രവര്‍ത്തിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha