ഇനി മുതല്‍ തുമ്മല്‍ കാരണം ബുദ്ധിമുട്ടേണ്ട.., പരിഹാരങ്ങള്‍ വീട്ടില്‍ തന്നെ ഉണ്ട്!, നിര്‍ത്താതെയുള്ള തുമ്മലിന് ഈ വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കൂ

ഇന്ന് തുമ്മല്‍ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന പലരുമുണ്ട്. സാധാരണയായി ഇത് വളരെപ്പെട്ടെന്ന് തന്നെയാണ് മാറുന്നത്. എന്നാല്‍ ഇത് കുറച്ച് അധികം നേരത്തേയ്ത്ത് നിലനില്‍ക്കുകയാണെങ്കില്‍ അത് ശ്രദ്ധേക്കണ്ടത് തന്നെയാണ്. ഓറഞ്ച്, നാരങ്ങ, മധുര നാരങ്ങ എന്നിവ സിട്രസ് പഴങ്ങളാണ്.
ഈ പഴങ്ങളില്‍ ഫ്‌ലേവനോയ്ഡുകള്‍ എന്നറിയപ്പെടുന്ന സസ്യ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. അനാവശ്യ ബാക്ടീരിയകളോട് പോരാടാനും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും സഹായിക്കുന്ന ശക്തമായ ആന്റി ഓക്‌സിഡന്റാണ് ഫ്‌ലേവനോയ്ഡ്. ഈ പഴങ്ങള്‍ ദിവസവും കഴിക്കുന്നത് ശരീരത്തിലെ ജലദോഷത്തിന്റെയും മറ്റ് അലര്‍ജികളുടെയും ദോഷ ഫലങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.
തുമ്മലിന് വളരെ സാധാരണമായ കാരണം കഫം പുറത്തേക്ക് പോകുന്നത് നേരിടുന്ന തടസ്സമാണ്. കഫം പുറത്തേക്ക് ഒഴുകുന്നത് നിയന്ത്രിക്കുകയാണെങ്കില്‍ തലച്ചോറ് തുമ്മലിനോട് പ്രതികരിക്കും. രണ്ടോ മൂന്നോ കറുത്ത ഏലയ്ക്ക കഴിക്കുന്നത് തുമ്മലില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങളെ സഹായിക്കും.
ഇഞ്ചിയില്‍ ആന്റി സെപ്റ്റിക് ഗുണങ്ങളുണ്ട്, ഇത് ജലദോഷം മൂലമുണ്ടാകുന്ന കഫക്കെട്ട് കുറയ്ക്കാന്‍ സഹായിക്കുന്നു. കഫം കുറയുമ്‌ബോള്‍, തുമ്മല്‍ കുറയുന്നു. നിങ്ങളുടെ ചായയില്‍ ഇഞ്ചി ചേര്‍ത്ത് കുടിക്കാം. നിങ്ങള്‍ക്ക് സ്ഥിരമായി തുമ്മലുണ്ടങ്കില്‍ ഇഞ്ചിയും തേനും ചൂടുവെള്ളവും ചേര്‍ത്ത് രാത്രി ഉറങ്ങുന്നതിന് മുമ്ബ് കുടിക്കാം.
നിരന്തരമായ തുമ്മല്‍ മൂക്കൊലിപ്പ്, വീക്കം എന്നിവ കുറയ്ക്കാന്‍ തുളസിയിലെ ആന്റി ഓക്സസിഡന്റുകള്‍ സഹായിക്കുന്നു. നിങ്ങളുടെ ചായയില്‍ തുളസി ചേര്‍ക്കാം, അല്ലെങ്കില്‍ തുളസി ഇലകള്‍ ചവയ്ക്കുക, അല്ലെങ്കില്‍ തുളസിയില്‍ നിന്ന് എണ്ണ വേര്‍തിരിച്ചെടുത്ത് ഉപയോഗിക്കാം. ഇവയെല്ലാം തുമ്മല്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha