വിട്ടു മാറാത്ത ചുമക്ക് പരിഹാരം

മഴക്കാലമായാലും മഞ്ഞു കാലമായാലും എല്ലാവർക്കും പിടിപെടുന്ന ഒരസുഖമാണ് ജലദോഷവും ചുമയും. ജലദോഷം മാറിയാലും ചുമ പെട്ടെന്ന് മാറില്ല. കഫ് സിറപ്പുകളാണ് ചുമയെ പ്രതിരോധിക്കാന്‍ മിക്കവരും ഉപയോഗിക്കുന്നത്. എന്നാൽ ഇവയും പലപ്പോഴും ഫലപ്രദമാകണമെന്നില്ല. ശ്വാസനാളിയിലെ സ്രവങ്ങള്‍ പുറത്ത് എത്തിക്കാന്‍ ചുമ സഹായിക്കുമെങ്കിലും നിര്‍ത്താതെയുള്ള ചുമ അസ്വസ്ഥതയുളവാക്കുന്ന ഒരു അനുഭവമായിരിക്കും. പ്രതിവര്‍ഷം ഏകദേശം 30 ദശലക്ഷം ആളുകളാണ് ചുമ മൂലമുള്ള പ്രശ്നങ്ങള്‍ കാരണം ഡോക്ടറെ സന്ദര്‍ശിക്കുന്നത്. ഇതു തന്നെയാവണം ഏറ്റവും കൂടുതല്‍ ആളുകള്‍ ഡോക്ടറെ സന്ദര്‍ശിക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. ജലദോഷത്തിനു ശേഷം ആളുകള്‍ക്ക് ഏറ്റവും അസ്വസ്ഥത പകരുന്ന ഒരു കാര്യമാണ് ആഴ്ചകള്‍ അല്ലെങ്കില്‍ മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന 'വരണ്ട ചുമ'. ദീര്‍ഘകാലം നിലനില്‍ക്കുന്ന ചുമയെ പ്രതിരോധിക്കുന്നതിന് ശരിയായ രീതിയിലുള്ള രോഗ പ്രതിരോധശേഷി ആവശ്യമാണ്.
ചുമയ്ക്കുള്ള കാരണങ്ങള്‍
അണുബാധകള്‍, പൊടിയില്‍ നിന്നും പുകയില്‍ നിന്നുമുള്ള അലര്‍ജികള്‍, പരിസ്ഥിതിയില്‍ നിന്ന് ഉണ്ടാകുന്ന അസ്വസ്ഥതകളോടുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധം എന്നിങ്ങനെ നിരവധി അവസ്ഥകളുടെ സൂചനയായിട്ടാവാം ചുമ ഉണ്ടാവുന്നത്.
ജലദോഷവും പനിയുമാണ് മിക്കപ്പോഴും ചുമയ്ക്കുള്ള കാരണമാവുന്നത്. ഇതിലൂടെ, ബാഹ്യവസ്തുക്കളെ കഫത്തിലൂടെ പുറന്തള്ളാന്‍ ശരീരം ശ്രമിക്കുന്നു. മൂക്കിനു മുകളില്‍ നിന്നുള്ള ഒലിപ്പ്, ആമാശയത്തിലെ ദഹനരസം തിരികെ അന്നനാളത്തിലെത്തുന്ന ആസിഡ് റിഫ്ളക്സ്, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവയും ചുമയ്ക്ക് കാരണാമാവാം.
ചുമയെ പ്രതിരോധിക്കാനുള്ള വഴികള്‍
ചുമയെ പ്രതിരോധിക്കാനുള്ള വളരെ ലളിതമായ വഴികളെ കുറിച്ച് നോക്കാം;
1. കൈകള്‍ കഴുകുകയും അണുവിമുക്തമാക്കുകയും ചെയ്യുക;
അണുബാധ പകരാതിരിക്കാനുള്ള ഏറ്റവും ലളിതമായ വഴിയാണ് കൈകള്‍ വൃത്തിയായി കഴുകുന്നത്. സാധാരണ അണുബാധകള്‍ പ്രതിരോധിക്കാന്‍ കൈകള്‍ ഹാന്‍ഡ് വാഷ് ഉപയോഗിച്ച് വൃത്തിയായി കഴുകുന്നത് സഹായിക്കും. ജലദോഷം മാത്രമല്ല, ഏതൊരു രോഗത്തെ പ്രതിരോധിക്കുന്നതിനും വ്യക്തിശുചിത്വം പാലിക്കുന്നത് സഹായിക്കും.
2. ശ്വാസകോശ അണുബാധയുള്ളവരുമായി സമ്പർക്കത്തിൽ ഏര്‍പ്പെടുന്നത് ഒഴിവാക്കുക;
ശ്വാസകോശ അണുബാധയുള്ളവര്‍ക്ക് ഹസ്തദാനം നല്‍കുക, അവര്‍ കഴിക്കുന്ന പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കുക തുടങ്ങിയ നടപടികള്‍ അണുബാധ പകരാന്‍ കാരണമായേക്കാം. രോഗബാധിതരില്‍ നിന്ന് സൗകര്യപ്രദമായ അകലം സൂക്ഷിക്കുന്നത് എപ്പോഴും നല്ലതാണ്.
3. വസ്ത്രങ്ങളും കൈലേസും മറ്റും അണുവിമുക്തമാക്കുക;
വസ്ത്രങ്ങളും ടവ്വലുകളും കിടക്കവിരിയും മറ്റും കൃത്യമായി അലക്കുകയും പൊടിവിമുക്തമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. കിടക്കമുറിയിലെ തുണികളിലും മറ്റും അടിഞ്ഞുകൂടുന്ന പൊടിയില്‍ ബാക്ടീരിയകള്‍ വളരാന്‍ സാധ്യതയേറെയാണെന്ന് മനസ്സിലാക്കുക. വൃത്തിയാക്കുന്ന അവസരത്തില്‍ ഒന്നോ രണ്ടോ തുള്ളി ഡെറ്റോള്‍ പോലെയുള്ള അണുനാശിനികളും ഉപയോഗിക്കുക. മുഷിയുന്നതിന് അനുസരിച്ച് വസ്ത്രങ്ങള്‍ കഴുകുന്ന ഇടവേളകളും കുറയ്ക്കുക.
4. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുക;
ആവശ്യമായ തോതില്‍ വെള്ളം കുടിക്കുന്നത് കഫം നേര്‍ത്തതാക്കുകയും അത് പുറന്തള്ളുന്നതിന് സഹായകമാവുകയും ചെയ്യും. അയാസരഹിതമായി കഫം പുറത്തു പോകുന്നത് ചുമ കുറയ്ക്കും.
5. വീട്ടില്‍ തന്നെ കഴിയുക;
നിങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കില്‍ ജോലി അല്ലെങ്കില്‍ പഠനത്തില്‍ നിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കുക. മറ്റുള്ളവരിലേക്ക് അണുബാധപകരാനുള്ള സാധ്യത ജോലിസ്ഥലത്തും സ്കൂളിലും വളരെ കൂടുതലാണ്.
6. പ്രതിരോധ കുത്തിവയ്പ്;
വില്ലന്‍ ചുമയെ പ്രതിരോധിക്കുന്നതിന് പെര്‍ട്യൂസിസ് വാക്സിന്‍ എടുക്കുന്നത് സഹായിക്കും. നിങ്ങളുടെ കുട്ടിക്ക് മാത്രമല്ല നിങ്ങള്‍ക്കും പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടതാണ്. ഇക്കാര്യം ഓര്‍ക്കുക, പെര്‍ട്യൂസിസ് വാക്സിന്‍ എടുത്താല്‍ പോലും വില്ലന്‍ ചുമ പിടിപെടാം.
7. ഇടയ്ക്കിടെ മുഖത്ത് സ്പര്‍ശിക്കുന്നത് ഒഴിവാക്കുക;
അണുബാധയുണ്ടാക്കുന്ന സ്രവങ്ങള്‍ വീണ പ്രതലങ്ങളില്‍ (മേശ, പുസ്തകങ്ങള്‍ തുടങ്ങിയവ) സ്പര്‍ശിച്ച ശേഷം മുഖത്ത്, പ്രത്യേകിച്ച് കണ്ണുകള്‍, മൂക്ക്, വായ, സ്പര്‍ശിക്കുന്നത് ജലദോഷവും ചുമയും ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
8. പാസീവ് സ്മോക്കിംഗ് (നിഷ്ക്രിയ ധൂമപാനം) നിര്‍ത്തുക;
ഏതു തരത്തിലുള്ള പുകയില ഉപയോഗവും ശ്വാസനാളിയില്‍ അസ്വസ്ഥത ഉണ്ടാക്കും. അത് വരണ്ട ചുമയുടെ രൂപത്തിലായിരിക്കും പ്രത്യക്ഷമാവുക. പാസീവ് സ്മോക്കിംഗ് ആസ്ത്മയ്ക്കും മറ്റ് ശ്വസന തകരാറുകള്‍ക്കും കാരണമായേക്കാം. നിക്കോട്ടിന്‍ പുനസ്ഥാപന (നിക്കോട്ടിന്‍ റീപ്ളേസ്മെന്റ് തെറാപ്പി) ചികിത്സ നടത്തുന്നതിലൂടെ പുകവലിയില്‍ നിന്ന് മോചനം നേടാന്‍ സാധിക്കും.
9 . ഒരു കപ്പ് വെള്ളത്തില്‍ കുറച്ച് തുളസി ഇലകളും ഇഞ്ചിയും പൊടിച്ച കുരുമുളകും ഇട്ട് തിളപ്പിക്കുക. ദിവസം മൂന്നു നേരം ഈ വെള്ളം കുടിച്ചാല്‍ ചുമ മാറും.
10 .ചെറിയ ഉള്ളി, കല്‍ക്കണ്ടം എന്നിവ ചേര്‍ത്തു ചതച്ച് നീരു കുടിച്ചാലും ചുമ കുറയും. കൊച്ചു കുട്ടികള്‍ക്ക് നല്‍കാവുന്ന മരുന്നാണിത്. സവാള നന്നായി മിക്സിയില്‍ വച്ചു അടിച്ചെടുക്കുക. ഇതു പിഴിഞ്ഞു നീരെടുത്ത ശേഷം ചെറുനാരങ്ങയുടെ നീര് ചേര്‍ത്ത് തിളപ്പിക്കുക. ഈ ലായനി തണുത്ത ശേഷം തേന്‍ ചേര്‍ത്തു കഴിക്കുന്നതും ചുമ മാറാൻ നല്ലതാണ് . കഫം കുറയ്ക്കാനും ഈ മരുന്ന് സഹായിക്കും.
https://www.facebook.com/Malayalivartha