കുടലിലെ ക്യാന്‍സര്‍ : പുരുഷന്മാരിൽ അപകട സാധ്യത കൂടുതൽ-തുടക്കത്തിലേ ചികിൽസിച്ചാൽ പൂര്‍ണമായും മാറും

സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കുന്ന കാൻസറുകളിൽ മൂന്നാം സ്ഥാനത്താണ് കുടലിലെ കാൻസർ. പൊതുവെ സ്ത്രീകളെക്കാൾ കൂടുതൽ ഈ കാൻസർ ബാധിക്കുന്നത് പരുഷന്മാരെയാണ്.
കുടലിലെ കാന്‍സറാണ് കാന്‍സറിന്റെ കൂട്ടത്തില്‍ ഏറ്റവും ഭീകരന്‍. ഡി എന്‍ എയിലുണ്ടാകുന്ന തകരാറാണ് പലപ്പോഴും ക്യാന്‍സര്‍ കോശങ്ങള്‍ക്ക് വളരാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കുന്നത്. പ്രാരംഭ ലക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയാത്തതാണ് ക്യാന്‍സറിനെ ഭീകരമാക്കുന്നത്. ആരംഭത്തില് ചികിത്സ ലഭ്യമായാൽ പല കാൻസറുകളും പൂർണമായും മാറ്റാവുന്നതാണ്.
പ്രധാന ലക്ഷണങ്ങൾ
ഭക്ഷണത്തില്‍ യാതൊരു വിധത്തിലുള്ള നിയന്ത്രണവും വെയ്ക്കാതെ തടി കുറയുന്ന അവസ്ഥയുണ്ടെങ്കില്‍ അത് ശ്രദ്ധിക്കേണ്ടതാണ്.ശോധനയിലുണ്ടാകുന്ന വ്യത്യാസമാണ് മറ്റൊന്ന്. മലബന്ധം,
ശോധനയില്ലാത്ത അവസ്ഥ, മലത്തില്‍ രക്തം , നിറം വ്യത്യാസം ,അടിവയറ്റില്‍ വേദന എന്നിവ കാണുന്നെങ്കിൽ ഡോക്ടറെ കണ്ട് ആവശ്യമായ ടെസ്റ്റുകൾ നടത്തണം. ഇതോടൊപ്പം ഛര്‍ദ്ദിയും മനംപിരട്ടലും ഉണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കാന്‍ മറക്കരുത്
മുഖത്തും ശരീരത്തിലും കാണുന്ന വിളര്‍ച്ച ശരീരത്തില്‍ രക്തം കുറവാണെന്നും ഉള്ള രക്തം പല വഴികളിലൂടെയും നഷ്ടപ്പെടുന്നു എന്നതിന്റേയും സൂചനയാണ്. മലത്തിലോ മറ്റ് ശാരീരികാവശിഷ്ടങ്ങളിലോ രക്തം കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക. ഇത് കുടലിലെ ക്യാന്‍സറിന്റെ പ്രത്യക്ഷ ലക്ഷണമാണ് .അകാരണമായ നീണ്ടു നിൽക്കുന്ന ക്ഷീണവും കുടലിലെ കാൻസറിന്റെ ലക്ഷണമാണ്.
ഭക്ഷണക്കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നത് വഴി കുടലിലെ കാൻസറിനെ പ്ര പരിധിവരെ തടയാം. പുകവലി,അമിത മദ്യപാനം എന്നിവ രോഗം വിളിച്ചുവരുത്തും. ചുവന്ന നിറമുള്ള മാംസം കൂടിയ അളവിൽ ഉപയോഗിക്കുന്നത് നേരിട്ട് കുടലിനെ ബാധിക്കും.അലസമായ ജീവിതശൈലിയും കുടലിലെ ക്യാൻസറിന് കാരണമാകുന്നതാണ്. വ്യായാമങ്ങൾ ചെയ്യുന്നത് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കും.
ഓസ്‌ട്രേലിയയിലെ ആഡേലെയ്ഡ സര്‍വ്വകലാശാലയിലെ ഗവേഷകർ കുടലിലെ ക്യാന്‍സര്‍ കോശങ്ങളെ 93%വും നശിപ്പിക്കുന്നതിന് വെളിച്ചെണ്ണയ്ക്ക് കഴിയുമെന്നു കണ്ടെത്തിയിട്ടുണ്ട് . വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുള്ള ലോറിക് ആസിഡ് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുമെന്നാണ് പഠന റിപ്പോർട്ട് .
വെളുത്തുള്ളിയിലെ ആൻറ്റി ഓക്സിഡന്റ് കാൻസർ കോശങ്ങളെ നശിപ്പിക്കുമെന്നതിനാൽ ഭക്ഷണത്തോടൊപ്പം കൂടുതൽ വെളുത്തുള്ളി ഉപയോഗിക്കുന്നതും കുടൽ കാൻസറിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗമായി കണക്കാക്കുന്നു.
https://www.facebook.com/Malayalivartha