ജീവിത ശൈലിയിൽ മാറ്റം വരുത്തി ഹൃദ്രോഗ സാധ്യത കുറക്കാം

ഹൃദ്രോഗം ഇപ്പോൾ ഒരു സാധാരണ അസുഖമായിക്കഴിഞ്ഞു. ഏതുപ്രായത്തിലുള്ളവർക്കും സ്ത്രീ പുരുഷ ഭേദമെന്യേ ഇപ്പോൾ ഹൃദ്രോഗം വരുന്നുണ്ട്. ഫാസ്റ്റ് ഫുഡ് സമ്പ്രദായവും വ്യായാമമില്ലായ്മയുമാണ് ഇതിനു പ്രധാന കാരണം.
ഹൃദ്രോഗ സാധ്യത കുറക്കാൻ ജീവിത ശൈലിയിലുള്ള മാറ്റത്തിലൂടെ കഴിയും
ഹൃദ്രോഗമുള്ളവര്‍ക്കെല്ലാം പതിവായി ലക്ഷണങ്ങള്‍ കണ്ടുകൊള്ളണമെന്നില്ല. അതുകൊണ്ട് തന്നെ 20 വയസ് പൂര്‍ത്തിയായ എല്ലാവരും അഞ്ച് വര്‍ഷം കൂടുന്തോറും കൊളസ്ട്രോളും രണ്ടുവര്‍ഷം കൂടുന്തോറും രക്ത സമ്മര്‍ദവും പരിശോധിച്ചിരിക്കണം. എല്ലാ തവണ ഡോക്ടറെ കാണുമ്പോഴും ബോഡി മാസ് ഇന്‍ഡെക്സും പരിശോധിക്കുകയും വേണം. 45 വയസ് കഴിഞ്ഞ എല്ലാവരും മൂന്നുവര്‍ഷം കൂടുന്തോറും ബ്ളഡ് ഗ്ളൂകോസ് പരിശോധിക്കണം.
വ്യായാമം ആണ് ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ സുപ്രധാനം
പുകവലി ഹൃദ്രോഗ സാധ്യത പതിന്മടങ്ങ് വർധിപ്പിക്കുന്ന ഒന്നാണ്. കൂടുതലായും പുകവലിയിലൂടെയാണ് ഹൃദ്രോഗങ്ങളുണ്ടാവുന്നത്.
കൊളസ്‌ട്രോള്‍, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കുന്നത് മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലുള്ള അസുഖങ്ങള്‍ ഉണ്ടാവതിരിക്കാന്‍ സാധിക്കും.
ഏത് പ്രായത്തിലുള്ളവരായാലും, കുടുംബത്തില്‍ പ്രത്യേക ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെങ്കില്‍, മൊത്തം കൊളസ്‌ട്രോള്‍ അളവ് 200ല്‍ കുറവായിരിക്കണം. ശരീരത്തിന് ആവശ്യമായ നല്ല കൊളസ്‌ട്രോള്‍50ല്‍ കൂടുതലാകാം. ചീത്ത കൊളസ്‌ട്രോള്‍ (LDL) 110ല്‍ കുറവായിരിക്കണം. അതേ സമയം ഹൃദ്രോഗമുള്ളവര്‍ മൊത്തം കൊളസ്‌ട്രോള്‍ അളവ് 160ല്‍ കുറക്കാന്‍ ശ്രദ്ധിക്കണം.
ശരീരഭാരം കുറയ്ക്കുക- ഭാരം കുറയ്ക്കുന്നത് അത്യാവശ്യം വേണ്ട കാര്യമാണ്. അതിനായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കുറയ്ക്കുകയും ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുകയും പഞ്ചസാരയുടെയും ഉപ്പിന്റെയും അളവു കുറയ്ക്കുകയും ചെയ്യണം.
https://www.facebook.com/Malayalivartha