ശ്രദ്ധിക്കപ്പെടാതെ പോകുന്ന കരൾ രോഗ ലക്ഷണങ്ങൾ

കരൾ രോഗത്തിന് സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ല.അമിത മദ്യപാനം കരൾ രോഗത്തിന് കാരണമാകുമെന്നത് ശരിയാണ്. തുടര്‍ച്ചയായ 10 കൊല്ലങ്ങള്‍ ദിവസവും മൂന്നോ നാലോ പെഗ് മദ്യം കുടിക്കുന്ന ഒരാള്‍ക്ക് ലിവര്‍ സിറോസിസ് വരാനുള്ള സാധ്യത 100 ശതമാനമാണ്.
മനുഷ്യശരീരത്തില്‍ വ്യത്യസ്തധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന ആന്തരികാവയവമാണ് കരള്‍. പിത്തരസത്തിന്റ ഉത്പാദനം, ശരീരത്തിനാവശ്യമായ ഗ്ലൂക്കോസിന്റെ നിര്‍മ്മാണം, ഭക്ഷണത്തിലൂടെ കൂടുതലായെത്തുന്ന ഗ്ലൂക്കോസിനെ കൊഴുപ്പും പ്രോട്ടീനുമായി മാറ്റി സംഭരിക്കുക തുടങ്ങി സംഭരണം, വിഘടനം, സംയോജനം തുടങ്ങി നിരവധി ധര്‍മ്മങ്ങളാണ് ആരോഗ്യമുള്ള കരള്‍ ചെയ്യുന്നത്. കരള്‍ ശരിയായി പ്രവര്‍ത്തിക്കാത്തവരില്‍ ബാക്ടീരിയയും വൈറസും പെട്ടെന്ന് ബാധിക്കും. കരളിന്റെ പ്രവര്‍ത്തനം പതുക്കെയാവുമ്പോള്‍ രക്തശുദ്ധീകരണ പ്രക്രിയ തടസ്സപ്പെടുമ്പോഴാണ് രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നത്.
പക്ഷേ അധികം പ്രകടമാകാത്ത ചില ലക്ഷണങ്ങള്‍ നമ്മളെ പലപ്പോഴും തെറ്റിദ്ധരിപ്പിക്കും.
ഛര്‍ദ്ദിയ്ക്കുന്നതും ഛര്‍ദ്ദിയുടേതായ ലക്ഷണങ്ങളുമാണ് പലപ്പോഴും കരള്‍ പ്രവര്‍ത്തന ക്ഷമമല്ലെന്നതിന്റെ തെളിവ്.എന്നാല്‍ എല്ലാ തരത്തിലുള്ള ഛര്‍ദ്ദികളും കരൾ രോഗ ലക്ഷണമല്ല. ഛർദ്ദിയുടെ ലക്ഷണങ്ങളും അസ്വസ്ഥതയും നീണ്ടു നിൽക്കുകയാണെങ്കിൽ ഡോക്ടറെ കാണാൻ മറക്കരുത്.
രക്തക്കുറവ് കൊണ്ടുണ്ടാകുന്ന പല പ്രശ്‌നങ്ങളും പലപ്പോഴും കരള്‍ രോഗത്തിന്റെ തന്നെ പ്രശ്‌നങ്ങളാകാറുണ്ട്. യാതൊരു വിധ കാരണവുമില്ലാതെ തടി കുറയുന്നത്,ചര്‍മ്മത്തിന് മഞ്ഞ നിറം ,ഇടയ്ക്കിടയ്ക്കുള്ള പനി,കൈകാലുകളിലുണ്ടാകുന്ന നീര്, അമിതമായ മുടികൊഴിച്ചിൽ, അസാധാരണമായ മറവി എന്നിവയും കരൾ പണിമുടക്കാൻ തുടങ്ങുന്നതിന്റെ ലക്ഷണങ്ങളാണ്.
ഈ പറഞ്ഞ ലക്ഷണങ്ങളിൽ രണ്ടോ അതിലധികമോ നീണ്ടു നിൽക്കുന്നു എങ്കിൽ എത്രയും വേഗം ഡോക്ടറെ കണ്ട് സംശയ നിവൃത്തി വരേണ്ടതാണ്.
സി.ടി. സ്‌കാന്‍, ടോമോഗ്രാഫി, അള്‍ട്രാ സൗണ്ട് സ്‌കാന്‍, ലാപ്രോസ്‌കോപ്പി, ലിവര്‍ ബയോപ്സി എന്നിവയാണ് രോഗം തിരിച്ചറിയാനുള്ള പ്രധാന പരിശോധനകള്‍.
https://www.facebook.com/Malayalivartha