ആര്‍ത്തവ വിരാമവും ഹൃദ്രോഗവും

ആര്‍ത്തവ വിരാമവും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. ഹൃദയത്തെയും രക്‌തക്കുഴലുകളെയും പ്രത്യേകം സംരക്ഷിക്കുന്നത് സ്ത്രീ ഹോർമോണായ ഈസ്ട്രജനാണ്. ആർത്തവവിരാമത്തോടെ ഹോർമോൺ നില താഴുന്നതുകൊണ്ട് സ്ത്രീകളിലെ ഹൃദ്രോഗസാധ്യത പൊടുന്നനെ കൂടും. ഈ സമയത്തെ പ്രമേഹം, രക്‌തസമ്മർദം, കൊളസ്ട്രോൾ എന്നിവയുടെ നിയന്ത്രണത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.
ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച് പൊതുവെ സ്ത്രീകൾക്ക് ചൂടുകൂടുതൽ അനുഭവപ്പെടാറുണ്ട്. ഹൃദയസംബന്ധമായ പ്രവർത്തനങ്ങളിലെ മാറ്റവുമായി ബന്ധപ്പെട്ട ഈ അത്യുഷ്ണാനുഭവം ആർത്തവ വിരാമത്തിന് മുമ്പാണ് അനുഭവപ്പെടുക. ആര്‍ത്തവ വിരാമത്തിനു ശേഷം സ്ത്രീകളില്‍ ഭാരം കൂടുകയും പ്രായം തോന്നിക്കുകയും ചെയ്യും .
ആർത്തവ വിരാമത്തോടനുബന്ധിച്ച് കഠിനമായ ചൂടും അസ്വസ്ഥപ്പെടുത്തുന്ന വിയർപ്പും സ്ത്രീകളിൽ അനുഭവപ്പെടാം. ഇറുകിയ വസ്ത്രങ്ങൾ ധരിക്കുക, സമ്മർദം അനുഭവിക്കുക എന്നിവ മൂലമോ കാപ്പി, എരിവു കൂടിയ ഭക്ഷണം, മദ്യം ഇവയുടെ ഉപയോഗം മൂലമോ അത്യുഷ്ണം വർധിക്കാം. അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. ഇടയ്ക്കിടെ തണുത്ത വെള്ളം കുടിക്കുകഎന്നിവ ഉഷ്ണം അല്പം കുറയ്ക്കാൻ സാധിക്കും.
70 ശതമാനം സ്ത്രീകൾക്കും ഉണ്ടാകാവുന്ന ഈ അവസ്ഥ, മൂന്നിലൊന്ന് പേർക്കും പതിവായും കഠിനമായും അനുഭവപ്പെടുന്നു.ഹൃദയത്തിന്റെയും എല്ലിന്റെയും തലച്ചോറിന്റെയും ആരോഗ്യവുമായും അത്യുഷ്ണം ബന്ധപ്പെട്ടിരിക്കുന്നു.ഷ്ണാനുഭവം ആർത്തവ വിരാമത്തിന് മുമ്പാണ് അനുഭവപ്പെടുക.
മുൻപ് കരുതിയിരുന്നതിലും വളരെ നേരത്തെ അതായത് ആർത്തവ വിരാമത്തിന് ഒരു ദശകം മുൻപേ തന്നെ അത്യുഷ്ണം അനുഭവപ്പെട്ടു തുടങ്ങുമെന്ന് പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നു.
ആർത്തവവിരാമത്തിൽ തലച്ചോറ്, ഹൃദയം, അസ്‌ഥികൾ എന്നിവയൊക്കെ ക്രമേണ ദുർബലമാകാൻ തുടങ്ങും. സ്ത്രീഹോർമോണുകൾക്കു മസ്തിഷ്ക പ്രവർത്തനങ്ങളിൽ വലിയ പങ്കുണ്ട്. ആർത്തവ വിരാമത്തോടെ ചില സ്ത്രീകളിൽ ഓർമക്കുറവു കണ്ടുവരാറുണ്ട്. ചിലരിൽ വിഷാദവും മാനസിക പിരിമുറുക്കവും വർധിക്കുന്നു.
40 മുതൽ 60 വയസ്സുവരെ പ്രായമുള്ള പുകവലിക്കാത്ത 272 സ്ത്രീകളിൽ നടത്തിയ പഠനത്തിൽ, അത്യുഷ്ണവും രക്തക്കുഴലുകളുടെ ആന്തരിക പാളിയായ എൻഡോതീലിയൻ കോശങ്ങളും തമ്മിലുള്ള ബന്ധം പരിശോധിച്ചു.
അത്യുഷ്ണത്തിന് രക്തക്കുഴലുകളെ വലുതാക്കാനുള്ള കഴിവ് പഠനസാമ്പിളിലെ ചെറുപ്പക്കാരായ സ്ത്രീകളിൽ മാത്രമാണ് രേഖപ്പെടുത്തിയത്.
54 മുതൽ 60 വയസ്സുവരെ പ്രായമുള്ള സ്ത്രീകളിൽ അത്യുഷ്ണാനുഭവവും ഹൃദ്രോഗവും തമ്മിൽ ബന്ധം കണ്ടില്ല. എന്നാൽ ആര്‍ത്തവവിരാമത്തിനു വളരെ മുൻപേ തന്നെ അനുഭവപ്പെടുന്ന അത്യുഷ്ണവും ഹൃദ്രോഗവും തമ്മിൽ ബന്ധം ഉണ്ടെന്ന് പഠനത്തിൽ കണ്ടു. ഈ പഠനം മെനോപോസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha