മഴക്കാല രോഗങ്ങളും ലക്ഷണങ്ങളും

മഴക്കാലമായതോടെ മഴക്കാല രോഗങ്ങളും പകർച്ചവ്യാധികളും അകമ്പടിയായി വന്നു തുടങ്ങി. പുറത്തു മഴ കണക്കുന്നതോടെ നാടെങ്ങും പനിച്ചൂടിൽ വിറക്കാൻ തുടങ്ങി. വേണ്ട മുൻകരുതലുകൾ എടുത്തില്ലെങ്കിൽ പകർച്ച വ്യാധികൾ ഏറെ പേരിലേക്ക് പകരാൻ സാധ്യതയുണ്ട്. മഴക്കാല രോഗങ്ങളും ലക്ഷണങ്ങളും ഏതെല്ലാമാണെന്നു നോക്കാം.
ഡെങ്കിപ്പനി : പകർത്തുന്നത് ഈഡിസ് കൊതുകുകൾ
ലക്ഷണങ്ങൾ : പനി , ശരീരത്തിലെ നിറമാറ്റം, ശരീരവേദന, രക്തത്തിലെ പ്‌ളേറ്റ് ലെറ്റുകളുടെ എണ്ണം കുറയുക
മലമ്പനി : പകർത്തുന്നത് അനോഫിലസ് കൊതുകുകൾ
ലക്ഷണങ്ങൾ : തണുപ്പ് , വിറയലോടുകൂടിയ പനി.രോഗം പരത്തുന്ന കൊതുകിന്റെ കടിയേറ്റാല്‍ 7-14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങള്‍ പ്രകടമാകും
മഞ്ഞപ്പിത്തം: പകരുന്നത് മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും
ലക്ഷണങ്ങൾ : കണ്ണിനു മഞ്ഞനിറം,ആഹാരത്തോട് വെറുപ്പ്, മൂത്രത്തിന് നിറവ്യത്യാസം
കോളറ: പകരുന്നത് മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും
ലക്ഷണങ്ങൾ : പനി, വയറിളക്കം , ഛര്‍ദി, ചര്‍മത്തിന് തണുപ്പ്
ചിക്കന്‍ ഗുനിയ : പകർത്തുന്നത് ഈഡിസ് ഈജിപ്തി കൊതുകുകൾ
ലക്ഷണങ്ങൾ : സന്ധികളിലെ നീര്, വേദന
ടൈഫോയ്ഡ് : പകരുന്നത് രോഗികളുടെ വിസര്‍ജ്യ വസ്തുക്കള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും
ലക്ഷണങ്ങൾ : ഇടവിട്ട പനി, വിശപ്പില്ലായ്മ
വൈറല്‍ പനി : വായുവിൽ കൂടി എളുപ്പം ഉള്ളിൽ കടക്കാവുന്ന ഇൻഫ്ലുവൻസാവൈറസാണ് ഈ രോഗം പരത്തുന്നത്. ശരീര വേദന, ജലദോഷം ഇവയാണ് പ്രധാന ലക്ഷങ്ങള്‍. കുളിരും പനിയും മൂക്കൊലിപ്പും തൊണ്ടവേദനയുമൊക്കെയാണ് ആദ്യ ലക്ഷണം. തുടർന്ന് ക്ഷീണം, കൈകാൽ വേദന, പുറംവേദന, തലവേദന, കണ്ണിനുവേദന തുടങ്ങിയ ലക്ഷണങ്ങളോടുകൂടി 105 ഡിഗ്രി വരെ ശരീര താപനില ഉയരും. ശരീരതാപ നില കുറഞ്ഞ് ചുമയും കഫക്കെട്ടും നെഞ്ചുവേദനയുമായി ന്യൂമോണിയ ആയി മാറാനിടയുണ്ട്. വേണ്ട പരിചരണവും ചികിത്സയും ലഭിച്ചില്ലെങ്കിൽ ഹൃദയപേശികൾക്ക് തളർച്ച ബാധിച്ച് അപകടം സംഭവിക്കാം.
മന്തുരോഗം: പകർത്തുന്നത് മാന്‍സോണിയ കൊതുകുകൾ
ലക്ഷണങ്ങൾ : ലിംഫ് ദ്രാവകത്തിന്റെ ഒഴുക്കിന് തടസ്സം. ചിലരിൽ കാലിൽ മുറിവുകളും അണുബാധയും
ഇവ മഴക്കാലത്തു സര്‍വസാധാരണയായി കാണപ്പെടുന്ന ജലജന്യ രോഗങ്ങളാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനായി ഉപയോഗിക്കുക. വൃത്തിഹീനമായ ചുറ്റുപാടില്‍ തയാറാക്കുന്ന ആഹാരങ്ങള്‍ കഴിക്കാതിരിക്കുക, കഴിയുന്നതും പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക.
വയറിളക്കത്തിനും ടൈഫോയിഡിനും ഹെപ്പറ്റൈറ്റിസിനുമുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ കുട്ടികള്‍ക്ക് ഉറപ്പു വരുത്തുക. ശരീരത്തിലെ ജലാംശം നഷ്ടമാകാതിരിക്കാന്‍ വയറിളക്കം വന്നുകഴിഞ്ഞാല്‍ പ്രത്യേകം ശ്രദ്ധിക്കണം.
ചെറു ചൂടോടെ ആഹാരം കഴിക്കുക,വൈറ്റമിന്‍ സി അടങ്ങിയ ആഹാര സാധനങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക,റെയിന്‍ കോട്ട് ധരിക്കുക,മഴ നനഞ്ഞാല്‍ വൃത്തിയുള്ള വെള്ളത്തില്‍ കുളിച്ചു വസ്ത്രം മാറുക,കൈകള്‍ വൃത്തിയായി സൂക്ഷിക്കുക,തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക,പുറത്തുനിന്നുള്ള ആഹാരം കഴിവതും ഒഴിവാക്കുക എന്നിവയെല്ലാം മഴക്കാലത്തു പ്രത്യേകം ശ്രദ്ധിക്കണം
https://www.facebook.com/Malayalivartha