Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഇന്ന് ലോക ഓട്ടിസം ദിനം. ഐസക്ക് ന്യുട്ടൺ , കലാകാരനായ മൈക്കലാഞ്ജലോ, മൈക്രോസോഫ്റ്റ് അതികായന്‍ ബില്‍ഗേറ്റ്സ് എന്നിങ്ങനെ മലയാളികൾ നെഞ്ചിലേറ്റിയ ഏഷ്യാനെറ്റിലെ ഐഡിയ സ്‌റ്റാര്‍ സിംഗറില്‍ സുകേഷ്‌കുട്ടന്‍ ഉൾപ്പടെയുള്ളവർ ഓട്ടിസം ബാധിതരായിരുന്നു..ഓട്ടിസത്തെ കുറിച്ച് കൂടുതൽ അറിയാം

02 APRIL 2019 02:30 PM IST
മലയാളി വാര്‍ത്ത

പകരംവയ്ക്കാൻ മലയാളഭാഷയിൽ മറ്റൊരു പദമില്ലാത്ത ഓട്ടിസം എന്ന വാക്ക് കേരളത്തിന് സുപരിചിതമായിട്ട് ഏതാണ്ട് പത്തുവർഷത്തോളമേ ആയിട്ടുള്ളൂ. ദി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ ആഗോളതലത്തിൽ നടത്തിയ ഏറ്റവും പുതിയ അവലോകനങ്ങൾ പ്രകാരം എട്ടുവയസ്സിൽ താഴെയുള്ള 59 കുട്ടികളിൽ ഒരാൾ ഓട്ടിസ്റ്റിക്കാണ്.

ഇന്ത്യയില്‍ തന്നെ ഏതാണ്ട 1.7 നും 2 മില്യണും ഇടയിലുള്ള കുട്ടികള്‍ ഓട്ടിസം ബാധിതരാണെന്നാണ് കണക്കുകള്‍ പറയുന്നത് . ഇത്രയുമേറെ കുട്ടികള്‍ ഓട്ടിസം ബാധിതരായുണ്ടായിരുന്നിട്ടും രാജ്യത്ത് ഇതുസംബന്ധിച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വളരെ കുറവാണ് എന്നതാണ് സത്യം

ആദ്യം തന്നെ മനസ്സിലാക്കേണ്ട കാര്യം ഓട്ടിസം ഒരു രോഗമല്ല എന്നതാണ്. മസ്തിഷ്ക പ്രവർത്തനങ്ങളുടെ വ്യത്യസ്തത മൂലമുണ്ടാകുന്ന അവസ്ഥയാണിതെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ നമുക്ക് സാധിച്ചിട്ടില്ല.

പലപ്പോഴും ഇത് ബുദ്ധി മാന്ദ്യമായി തെറ്റി ധരിക്കാറുമുണ്ട്. അങ്ങനെ അല്ല എന്ന് മാത്രമല്ല ഓട്ടിസം ബാധിച്ചവർ ചിലപ്പോൾ അതി ബുദ്ധിമാന്മാരും ആകാം. ഉദാഹരണത്തിന് ഐസക്ക് ന്യുട്ടൺ .ഓട്ടിസം ബാധിച്ച കുട്ടികൾ കുട്ടികാലം മുതൽക്കേ തന്നെ കടുത്ത സംഗീത വാസന പ്രകടിപ്പിക്കാറുണ്ട് .ഏഷ്യാനെറ്റിലെ ഐഡിയ സ്‌റ്റാര്‍സിംഗറില്‍ സുകേഷ്‌കുട്ടന്‍ എന്ന ഓട്ടിസം ബാധിച്ച മത്സരാര്‍ത്ഥിയെ മലയാളികൾ മനസ്സിലേറ്റിയിരുന്നു.

കലാകാരനായ മൈക്കലാഞ്ജലോ, മൈക്രോസോഫ്റ്റ് അതികായന്‍ ബില്‍ഗേറ്റ്സ് എന്നിങ്ങനെ ലോകചരിത്രത്തിലെ പല പ്രമുഖരും ഓട്ടിസം ഉള്ളവരായിരുന്നു

പഠനവൈകല്യമുള്ളതും, സംസാരശേഷി തീരെ കുറഞ്ഞതുമായ അവസ്ഥ മുതൽ ഉയർന്ന തലത്തിൽ ചിന്തിക്കുവാനും, സ്വന്തമായി കുടുംബം പുലർത്താനും, വരുമാനം ആർജിക്കാനും സാധിക്കുന്ന വിധത്തിൽ ബുദ്ധിമാനം (ഐ ക്യു) ഉള്ള അവസ്ഥ വരെ ഓട്ടിസത്തിൽ കാണാം

രണ്ടാം വയസിലെങ്കിലും ഓട്ടിസം തിരിച്ചറിഞ്ഞ് തെറാപ്പി ആരംഭിക്കാൻ കഴിഞ്ഞാൽ വളരെ ഫലപ്രദമായി ചികിൽസിക്കാനും മികച്ച ഫലം ലഭിക്കാനും കഴിയും .എന്നാൽ മിക്ക മാതാപിതാക്കളും നേരിടുന്ന വെല്ലുവിളി ഓട്ടിസം തിരിച്ചറിയാൻ വൈകുന്നു എന്നതാണ്.

കുട്ടികളിൽ ഇനി പറയുന്ന വിധം അസ്വാഭാവികമായ സ്വഭാവ സവിശേഷതകൾ ശ്രദ്ധയിൽ പെട്ടാൽ മാതാപിതാക്കൾ അവരെ  നിരീക്ഷിക്കണം.

1. ഒറ്റക്ക് തന്റേതായ ലോകത്ത് മുഴുകിയിരിക്കുക.
2. മറ്റുളളവരെ അഭിമുഖീരിക്കാനുളള പ്രയാസം.
3. യാതൊരു പ്രകോപനവുമില്ലാതെ മറ്റുളളവരെ ഉപദ്രവിക്കുക.
4. ഫാനുകള്‍ കറങ്ങുന്നതും ബള്‍ബുകള്‍ പ്രകാശിക്കുന്നതും
കുറെ നേരം നോക്കിനില്‍ക്കുക.
5. കൈകളും ശരീരഭാഗങ്ങളും പ്രത്യേക രീതിയില്‍ ചലിപ്പിക്കുക.
6. പ്രത്യേകതരം ശബ്ദങ്ങളും പ്രയോഗങ്ങളും ആവര്‍ത്തിക്കുക.
7. അലക്ഷ്യമായി ഇറങ്ങി നടക്കുക, ഒരേ സ്ഥലത്തേക്കോ വസ്തുവിലേക്കോ കുറെ നേരം നോക്കിനില്‍ക്കുക.
8. കളിപ്പാട്ടങ്ങളും മറ്റു വസ്തുക്കളും നിരനിരയായി വെക്കുക.
9. ആശ്ലേഷണം, ലാളന തുടങ്ങിയ ശാരീരിക സ്പര്‍ശം ഇഷ്ട
പ്പെടാതിരിക്കുക.
10. കൈയില്‍ കിട്ടുന്ന സാധനങ്ങള്‍ മണത്ത് നോക്കുക, ഒരു കാരണവുമില്ലാതെ ചിരിക്കുക, കരയുക, കോപിക്കുക, വാശിപിടിക്കുക, സ്വയം മുറിവേല്‍പ്പിക്കുക തുടങ്ങിയവ ഇത്തരം അവസ്ഥകളിലുള്ള കുട്ടികളിൽ ഏറിയും കുറഞ്ഞും കാണപ്പെടാറുണ്ട്.

ദൈനംദിനകാര്യങ്ങള്‍ ഒരേമാതിരി ചെയ്യാനാണ് ഇവര്‍ക്കിഷ്ടം. ഉദാഹരണത്തിന്, ഭക്ഷണം കഴിക്കുവാന്‍ ഒരേ പ്ലേറ്റ്, ഇരിക്കാന്‍ ഒരേ കസേര, ഒരേ ഡ്രസ്സ് എന്നിങ്ങനെയുള്ള സ്വഭാവം പ്രകടിപ്പിക്കാറുണ്ട്, താമസസ്ഥലം മാറുന്നതോ ഗൃഹോപകാരങ്ങൾ മാറ്റുന്നതോ ഒന്നും ഇവർക്ക് ഉൾക്കൊള്ളാൻ കഴിയില്ല.

ഒന്നര വയസിനു മുന്നേ തന്നെ ഓട്ടിസത്തിന്റെ റിസ്ക് ഫാക്ടർ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങളും സംവിധാനങ്ങളും ഇന്ന് കേരളത്തിലുണ്ട്. ചികിത്സ വൈകുന്നത് കുട്ടികളുടെ ബുദ്ധിവളർച്ചയെ ബാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (3 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (4 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (4 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (4 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (5 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (5 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (5 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (5 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (6 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (9 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (11 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (12 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (12 hours ago)

Malayali Vartha Recommends