കൈയെത്തും ദൂരത്തു നിൽക്കും കറ്റാർവാഴ തരും ഗുണങ്ങൾ

നമ്മുടെ തൊടിയിലും പറമ്പിലുമൊക്കെ നാം നട്ടു പിടിപ്പിക്കുന്ന ഒരു ചെടിയാണ് കറ്റാർവാഴ.ആരോഗ്യപരമായ പല കാര്യങ്ങൾക്കും വളരെയധികം ഫലപ്രദമായിട്ടുള്ള ഒന്നാണ് കറ്റാർവാഴ. വിറ്റാമിന്‍ സി, എ, ഇ, ഫോളിക് ആസിഡ്, ബി-1, ബി-2, ബി-3, ബി-6, ബി-12 തുടങ്ങി എല്ലാ ഘടകങ്ങളും കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുണ്ട്. മുടി, ചർമ്മം എന്നിവയുടെ പ്രശ്നങ്ങൾക്ക് മാത്രമല്ല അകമേ ഉള്ള പ്രശ്നങ്ങൾക്കും പരിഹാരം കറ്റാർവാഴയിൽ ഉണ്ട്. അവ എന്തൊക്കെ ആണെന്ന് നോക്കാം ;
ഏറെ സ്ത്രീകളും വളരെയധികം കരുതലോടെ സൂക്ഷിക്കുന്ന ഒന്നാണ് അവരുടെ തലമുടി. തലമുടി വളരാനും പൊട്ടിപ്പോകാതിരിക്കാനും താരൻ പോകാനുമൊക്കെ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യുന്നവരാണ് നാം. കറ്റാർവാഴയും മുടിയുടെ സൃഹൃത്താണ് കേട്ടോ. തല മുടി പൊഴിയുന്നതിനെ തടയാൻ കറ്റാർവാഴ കൊണ്ട് സാധിക്കും. അതിനായി നമ്മുടെ തല മുടി കോതുന്ന ചീപ്പിൽ കറ്റാർവാഴയുടെ ജെൽ പുരട്ടിയ ശേഷം കോതുക. മുടിക്ക് ഇത് ഗുണം ചെയ്യും. കറ്റാര്‍വാഴ ചേർത്തു കാച്ചിയ എണ്ണ തലയില്‍ തേക്കുന്നത് മുടിയുടെ ആരോഗ്യത്തിനും അഴകിനും ഉത്തമമാണ്. കറ്റാർവാഴ നീര് അരച്ച് ശിരസ്സില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനുശേഷം കഴുകിക്കളഞ്ഞാല്‍ തല തണുക്കുകയും താരന്‍ മാറിക്കിട്ടുകയും ചെയ്യും
വരണ്ട ചർമ്മത്തിനു നല്ലൊരു പരിഹാരം ആണ് കറ്റാർവാഴ. കറ്റാർവാഴയുടെ ജെൽ മുഖത്തും കഴുത്തിലുമൊക്കെ സ്ഥിരം തേച്ചു പിടിപ്പിക്കാവുന്നതാണ്.
വയറു വേദനയ്ക്ക് ഉടനടി പരിഹാരം നൽകാൻ കറ്റാർ നീരിന് കഴിയും. കറ്റാർവാഴയുടെ പച്ച പുറം ഭാഗം മാറ്റിയിട്ട് അതിന്റെ ജെൽ കഴിക്കുന്നത് വയറു വേദനയെ ശമിപ്പിക്കും.
കക്ഷത്തിൽ പുരട്ടാവുന്ന ഡിയോഡ്രണ്ട് ആയി കറ്റാർവാഴയെ ഉപയോഗിക്കാവുന്നതാണ്. ഒലിവു ഓയിൽ, വെജിറ്റബിൾ ഗ്ലിസറിൻ, കറ്റാർ നീര്, ബേക്കിംഗ് സോഡ ഇവ ഒന്നിച്ചു ചേർത്ത് ചൂടാക്കിയ ശേഷം ഒരു കുപ്പിയിൽ മറ്റോ പകർന്നു ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക . ഇതു കൈ കുഴിയിൽ തേക്കാവുന്നതാണ്.
ഉറക്കം കിട്ടുന്നതിനും കുടവയര്‍ കുറയ്ക്കുന്നതിനും, മുറിവ്, ചതവ് എന്നിവ അതിവേഗം ഉണങ്ങുന്നതിനും കറ്റാര്‍വാഴയുടെ ചാര്‍ ഉപയോഗിക്കാവുന്നതാണ്.
കറ്റാര്‍വാഴ ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.
മോണകളില്‍ കറ്റാർവാഴ ജെല്‍ തേക്കുന്നത് വേദനകളും ബാക്ടീരിയകളും നീക്കം ചെയ്യാന്‍ സഹായിക്കും. കറ്റാര്‍വാഴ ജ്യൂസ് കഴിക്കുന്നത് മോണയുടെ ആരോഗ്യത്തിനും ഇന്‍ഫെക്ഷന്‍ അകറ്റാനും സഹായിക്കും.
കറ്റാർവാഴ നീരും പച്ചമഞ്ഞളും അരച്ചു ചേർത്തു വ്രണങ്ങളിലും കുഴിനഖത്തിലും തേച്ചു പുരട്ടാവുന്നതാണ്. വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് ഇത്. അത് കൊണ്ട് തന്നെ ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർവാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























