ശരീരഭാരം കുറയ്ക്കാനും ചര്‍മ്മ സംരക്ഷണത്തിനും പപ്പായ

കീടനാശിനികളെ ഭയക്കാതെ വിശ്വസിച്ച് കഴിക്കാവുന്ന ഒരു ഫലമാണ് പപ്പായ. പപ്പയ്ക്ക, കപ്ലങ്ങ, ഓമയ്ക്ക എന്നീ പേരുകളിലും ഈ ഫലം അറിയപ്പെടുന്നുണ്ട്. പറമ്പുകളില്‍ സുലഭമായി ഇവ വളരാറുണ്ട്. അതുകൊണ്ടു തന്നെ അധികം പ്രാധാന്യം പലരും ഈ ഫലത്തിന് നല്‍കാറുമില്ല. പക്ഷേ ഗുണത്തിലും രോഗപ്രതിരോധത്തിലും ഏറെ മുന്നിലാണ് പപ്പായ. ഇതറിയാവുന്നവരാകട്ടെ ഇതിനെ ഒരിക്കലും നിസാരവല്‍ക്കരിക്കുകയുമില്ല.
ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വൈറ്റമിനുകള്‍, മിനറലുകള്‍ എന്നിവയുടെ പ്രകൃതിദത്ത കലവറയാണ് പപ്പായയിലുള്ളത്. കുട്ടികളിലും മുതിര്‍ന്നവരിലും കാണപ്പെടുന്ന കൃമിശല്യത്തിന് ഉത്തമ പരിഹാരമാണ് പപ്പായ.
ദഹനപ്രക്രിയയെ സഹായിക്കുന്നതിന് ഉത്തമമാണ് പപ്പായ. ഇതിലുള്ള പപ്പെയ്ന്‍ എന്ന എന്‍സൈം പ്രോട്ടീനുകളെ വിഭജിക്കുകയും ദഹനവ്യവസ്ഥയിലെ തടസങ്ങള്‍ നീക്കി സുഗമമയ ദഹനം സാധ്യമാക്കുകയും ചെയ്യുന്നു. പ്രോട്ടീന്‍ കൊഴുപ്പായി അടിയുന്നതു തടയുന്നതു വഴി ആര്‍െ്രെതറ്റിസ്, മലബന്ധം, ഡയബറ്റിസ്, രക്തസമ്മര!ദ്ദം തുടങ്ങിയവയില്‍ നിന്നും സംരക്ഷിക്കുക കൂടി ചെയ്യുന്നു.
ശരീരഭാരം കുറയ്ക്കാനായി കഷ്ടപ്പെടുന്നവര്‍ക്ക് ഉത്തമ പ്രതിവിധി കൂടിയാകുന്നു പപ്പായ. ഒരു ചെറിയപാത്രം പപ്പായ രാത്രിയിലോ അതിരാവിലെയോ കഴിക്കുന്നത് ആരോഗ്യത്തിനും ഉത്തമമാണ്. പോഷകങ്ങള്‍ കൂടുതലായി അടങ്ങിയിട്ടുങ്കിലും കാലറി വളരെ കുറവാണ്. അണുബാധയില്‍ നിന്നു സംരക്ഷിക്കാനും ഈ ഫലത്തിനു സാധിക്കും. വിരകളെ നശിപ്പിക്കാനുള്ള കഴിവ് ഇതിനുള്ളതിനാല്‍ത്തന്നെ അതുവഴി പിടിപെടാനുള്ള രോഗങ്ങളെയും തടയാന്‍ സാധിക്കും.
പപ്പായയുടെ വേര് പേസ്റ്റ് രൂപത്തിലാക്കി പല്ലുവേദനയുള്ള ഭാഗത്തു വച്ചാല്‍ വേദനയ്ക്ക് ശമനം ലഭിക്കും. ബ്രെസ്റ്റ്, പാന്‍ക്രിയാസ് തുടങ്ങിയ കാന്‍സറുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ പപ്പായ സഹായിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ചര്‍മസംരക്ഷകന്‍ കൂടിയാകുന്നു പപ്പായ. അതുകൊണ്ടുതന്നെ നിരവധി ക്രീമുകളിലും മസാജിങ്ങിനുമൊക്കെയായി പപ്പായ ഉപയോഗിക്കുന്നുമുണ്ട്. പപ്പായയുടെ കുരുക്കള്‍ ഹൃദയാരോഗ്യത്തിനും ഉത്തമമാണ്. ക്രമം തെറ്റിയുള്ള ആര്‍ത്തവം ക്രമീകരിക്കാന്‍ പച്ച പപ്പായ ഉപയോഗിക്കുന്നുണ്ട്. ഡങ്കിപ്പനിയെ പ്രതിരോധിക്കാനുള്ള ഔഷധമായി പപ്പായ ഇല ഉപയോഗിക്കുന്നുണ്ട്. പപ്പായയുടെ കുരുവിലുള്ള ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ വൃക്കയുടെ തകരാറുകള്‍ തടയുകയും കരളില്‍ നിന്ന് വിഷാംശങ്ങള്‍ നീക്കി ശുദ്ധീകരിക്കുകയും ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha