സിക വൈറസിനെ പിടിച്ചുകെട്ടി ഇന്ത്യ, പ്രതിരോധിക്കാന്‍ കഴിയുന്ന വാക്‌സിന്‍ കണ്ടെത്തിയെന്ന് ഇന്ത്യയിലെ ശാസ്ത്രലോകം

ലോകത്തില്‍ ഭീതി വിതച്ച് കൊതുക് പരത്തുന്ന സിക വൈറസ് രോഗം പടര്‍ന്ന് പിടിക്കുമ്പോള്‍ പ്രത്യാശയുമായി ഇന്ത്യയിലെ ശാസ്ത്രലോകം. ഹൈദരാബാദിലെ ലാബില്‍ സിക വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുന്ന വാക്‌സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായാണ് ശാസ്ത്രജ്ഞര്‍ എത്തുന്നത്. ഒന്നല്ല, സികയ്‌ക്കെതിരായ രണ്ട് വാക്‌സിനുകള്‍ കണ്ടുപിടിച്ചുവെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ലോകാരോഗ്യ സംഘടന ലോകത്തെ സിക വൈറസ് പടര്‍ന്ന് പിടിക്കുന്നതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ജനിതക വൈകല്യങ്ങളും തലച്ചോര്‍ ചുരുങ്ങുന്ന അവസ്ഥയുമാണ് രോഗത്തെ ഭീതിദമാക്കുന്നത്. ലാറ്റിന്‍ അമേരിക്കയിലെ 20 രാജ്യങ്ങളില്‍ രോഗം ഭീതി വിതച്ചു കഴിഞ്ഞു. ലൈംഗിക ബന്ധത്തിലൂടെയും രോഗം പടരുമെന്ന് തെളിഞ്ഞിട്ടുണ്ട്.
ഭാരത് ബയോടെക് ലിമിറ്റഡാണ് ലോകത്തിലെ ആദ്യ സിക വൈറസ് വാക്‌സിന്‍ കണ്ടുപിടിച്ചതായി അവകാശപ്പെടുന്നത്. 9 മാസങ്ങള്‍ക്ക് മുമ്പ് തന്നെ വാക്‌സിന്‍ കാന്‍ഡിഡേറ്റ് പേറ്റന്റ് സമര്‍പ്പിച്ചിട്ടുണ്ടെന്നും കമ്പനി എംഡി കൃഷ്ണ എല്ല പറയുന്നു. സിക വൈറസിനെ ലാബിലെത്തിച്ചാണ് വാക്‌സിനുകള്‍ വികസിപ്പിച്ചെടുത്തത്. മൃഗങ്ങളിലും മനുഷ്യരിലും പരീക്ഷിക്കുന്നത് വലിയ കാലതാമസം എടുക്കുന്ന പ്രക്രിയയാണെന്നും അദ്ദേഹം പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ സഹായം ഇതിനായി അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സഹായത്തിന് സന്നദ്ധരാണെന്നും എല്ല പറയുന്നു
ഒരു മില്യണ്‍ ഡോസ് നാല് മാസത്തിനകം നിര്‍മ്മിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. ചുവപ്പ് നാടയില്‍ കുടുക്കിയിടാതെ പെട്ടെന്ന് തന്നെ വാക്‌സിന്‍ ജനങ്ങളിലെത്തിക്കാന്‍ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha