അള്‍സറിനെ തുരത്താന്‍ മണിത്തക്കാളി

മണിത്തക്കാളിയെന്ന് അറിയപ്പെടുന്ന സസ്യം വായിലും വയറ്റിലുമുണ്ടാകുന്ന അള്‍സറിനെ അകറ്റാന്‍ പര്യാപ്തമാണ്. പോഷക സമൃദ്ധമായ ഒരു പച്ചക്കറിയാണിത്. വഴുതന വര്‍ഗത്തില്‍ പെടുന്ന ഈ സസ്യം സമൂലം ആയുര്‍വേദത്തില്‍ ഉപയോഗിച്ചു വരുന്നു. ധാരാളം ശാഖകളോടെ വളരുന്ന മണിത്തക്കാളി നാലടിയോളം ഉയരത്തില്‍ വളരുന്നുണ്ട്. കായ്കള്‍ക്ക് നീല കലര്‍ന്ന കറുപ്പ് നിറമാണുള്ളത്. പഴുത്ത കായ്കള്‍ ഭക്ഷ്യയോഗ്യമാണ്. വായിലും വയറ്റിലുമുണ്ടാകുന്ന അള്‍സറിനെ ഉത്തമമായ പ്രതിവിധിയാണിത്.
ത്രിദോഷങ്ങളെയും ശമിപ്പിക്കുന്നതാണ് ഈ ഔഷധ സസ്യം. കരള്‍ രോഗങ്ങള്‍, മഞ്ഞപ്പിത്തം, വാതരോഗങ്ങള്‍, ചര്‍മ്മ രോഗങ്ങള്‍ എന്നിവയ്ക്കും പ്രതിവിധിയായി മണിത്തക്കാളി ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നു. നൂറ് ഗ്രാം മണിത്തക്കളായില്‍ 8ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. 11മിലിഗ്രാം ജീവകം സി അടങ്ങിയിട്ടുണ്ട്. കൂടാതെ നിയാസിന്‍, റൈബോഫ്‌ളേവിന്‍, അയണ്‍, കാല്‍സ്യം, ധാന്യകം എന്നിവയും അടങ്ങിയിട്ടുണ്ട്.
ഈ പോഷകങ്ങള്‍ അടിങ്ങിയിട്ടുള്ള മണിത്തക്കാളി ദിവസവും പാകം ചെയ്ത് കഴിച്ചാല്‍ വയറ്റിലെ അള്‍സറിനെ പരിഹരിക്കാം. മണിത്തക്കാളിയുടെ കായ്കള്‍ പാകം ചെയ്യുന്നത് പോലെ തന്നെ ഇലകള്‍ ചീര പോലെ കറിവെച്ചും ഉപയോഗിക്കാവുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha