ആല്‍ബ്യൂട്ടോര്‍ പ്ലസ് മരുന്നുകള്‍ സംസ്ഥാനത്ത് നിരോധിച്ചു

സെഞ്ചോര്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ആല്‍ബ്യൂട്ടോര്‍ പ്ലസ് മരുന്നുകള്‍ സംസ്ഥാനത്ത് നിരോധിച്ചു. മരുന്നിന്റെ പേര് മാറ്റി നാല്‍പത് ശതമാനത്തിലധികം വില വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളിങ് വിഭാഗം മരുന്ന് നിരോധിച്ചത്. അല്‍ ബ്യുട്ടമോള്‍ എന്നായിരുന്നു ഈ മരുന്നിന്റെ പേര്. ഈ സമയത്ത് ഒരു സ്ട്രിപ്പിന് നാല് രൂപ 71 പൈസ ആയിരുന്നു വില. എന്നാല്‍ കമ്പനി മരുന്നിന്റെ പേര് ആല്‍ബ്യൂട്ടാമോള്‍ പ്ലസ് എന്നാക്കി വില 42 ലേക്ക് വര്‍ദ്ധിപ്പിക്കുകയായിരുന്നു.
ദേശീയ ഔഷധവില നിയന്ത്രണ നിയമം അട്ടിമറിച്ചാണ് കമ്പനി മരുന്നുകള്‍ക്ക് വില കൂട്ടിയത്. വില നിയന്ത്രണ പട്ടികയില്‍ ഉള്ള മരുന്നുകള്‍ക്ക് വര്‍ഷത്തില്‍ ഒരു തവണ പത്ത് ശതമാനം വില കൂട്ടാന്‍ മാത്രമാണ് അനുമതിയുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha