ചായയെ കാറ്റിലും നല്ലതു ഗ്രീൻ ടി

ചായ കുടിക്കാത്ത ആളുകള്‍ കുറവായിരിക്കും . ഒരു ദിവസം പത്തും ഇരുപതും ചായ കുടിക്കുന്നവര്‍ ഉണ്ടാകും. പക്ഷെ ചായ ഒരു എനര്‍ജി ഡ്രിങ്കാണെങ്കില്‍ പോലും അധികം കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും . ചായക്ക് പകരം ഗ്രീന്‍ ടീ ആയാലോ അത് നമ്മുടെ ആരോഗ്യത്തിന് ഗുണകരമാവുകയും ചെയ്യും.
ഗ്രീന്‍ ടീ എന്ന അധികമാര്‍ക്കും ഇഷ്ടപെടണമില്ല . ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ആളുകള്‍ പച്ചവെള്ളം പോലെയാണ് ഗ്രീന്‍ ടീ കുടിക്കുന്നത്. ഗ്രീന്‍ ടീ ശീലമാക്കിയാല്‍ എന്നും യുവത്വം നിലനിര്‍ത്താം .പ്രായമേറാതെ നമ്മെ സംരക്ഷിക്കുന്നത് ആന്റി ഓക്സിഡന്റുകളാണ്.രക്തത്തിലെ ആന്റി ഓക്സിഡന്റുകളുടെ നില ഉയര്‍ത്തുന്നു ഗ്രീന്‍ ടീ.ശരീരത്തില്‍ ക്യാന്‍സറിന് കാരണമാകുന്ന സെല്ലുകളെ തടയാന്‍ ഇത് സഹായിക്കും.
ഗ്രീന്‍ ടീയില്‍ അടങ്ങിയ ആന്റി ഓക്‌സിഡന്റ് വിറ്റാമിന്‍ സി യേക്കാള്‍ നൂറ് ഇരട്ടിയും വിറ്റാമിന്‍ ഇ യേക്കാള്‍ 24 ഇരട്ടിയും ഫലപ്രദമാണ്. പതിവായി ഗ്രീന്‍ ടീ കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറക്കുകയും അതുവഴി ഹൃദ്രോഗ സാധ്യത കുറക്കുകയും ചെയ്യുന്നു.ഗ്രീന്‍ ടീയില്‍ അടങ്ങിയ വിറ്റാമിന്‍ സി പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ജലദോഷവും പനിയും മാറാനും ഗ്രീന്‍ ടീ സഹായകമാണ്.
https://www.facebook.com/Malayalivartha