ബ്രയിൻ ട്യൂമയറിന്റെ കാരണങ്ങൾ ..............

വളര്‍ന്നു വരുന്ന തലമുറക്ക് ഉണ്ടാവുന്ന അസുഖങ്ങളെ കുറിച്ച് നമുക്ക് പറയാനാവില്ല . അസുഖങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ അത് വരാതെ നമുക്ക് സൂക്ഷിക്കാം. കുട്ടികളിലും മുതിര്‍ന്നവരിലും സാധാരണയായി കണ്ടുവരുന്ന ക്യാന്‍സര്‍ ആണ് നട്ടെല്ലിലും തലയിലും കണ്ടുവരുന്ന മുഴ.
ബ്രെയിന്‍ ട്യൂമറിന്‍റെ ലക്ഷണങ്ങള്‍ പലതാണ്. തലവേദന ഇതിന്‍റെ ഒരു ലക്ഷണമാണ്. തലയോട്ടിക്കകത്തു തലച്ചോറിന് സ്ഥിതി ചെയ്യാന്‍ ആവശ്യമായ സ്ഥലം മാത്രമേ ഉണ്ടകയുകയുള്ളു. മുഴ വലുതാകുന്നതിനനുസരിച് തലയ്ക്കുള്ളില്‍ അസഹ്യമായ വേദന അനുഭവപ്പെടുകയും ചെയ്യുന്നു. ഉറങ്ങുമ്പോഴായിരിക്കും കൂടുതല്‍ വേദന അനുഭവപ്പെടുന്നത്. അതുപോലെ മനംപുരട്ടല്‍ അല്ലെങ്കില്‍ ഛര്‍ദി, അസഹനീയമായ തലകറക്കം.
ബ്രെയിന്‍ ട്യൂമര്‍ നിര്‍ണ്ണയിക്കുന്നത് .ശരീരത്തിന്റെ സമതുലനാവസ്ഥ, ഇന്ദ്രിയങ്ങളുടെ സ്വഭാവം എന്നിവ അനുസരിച്ചാണ്. ഇത് നീക്കം ചെയ്യാനുള്ള വഴി ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയോതെറാപ്പി, പ്രോട്ടോണ്‍ തെറാപ്പി എന്നിവയാണ്. ട്യൂമര്‍ കണ്ടു പിടിച്ചു അതിനെ നീക്കം ചെയ്തതിനു ശേഷം അത് മാരകമാണോ അല്ലയോ എന്നറിയാന്‍ ഡോക്ടര്‍ അതിനെ ബിയോപ്സി ടെസ്റ്റിന് വിധേയമാക്കും
https://www.facebook.com/Malayalivartha