ഗര്ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് ഇളനീർ

ഗര്ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് ഗര്‍ഭകാലത്ത് ഇളനീര്‍ അല്ലെങ്കില്‍ തേങ്ങാവെള്ളം കഴിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുപോലെ നെഞ്ചെരിച്ചിലും ദഹനപ്രശ്‌നങ്ങളും ഉണ്ടാവാതിരിക്കാന്‍ ഇളനീര്‍വെള്ളം നല്ലതാണ്.
മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാനുംഇളനീര്‍ കഴിയ്ക്കാം. ഗര്‍ഭാവസ്ഥയിലെ മലബന്ധത്തിന് നല്ലൊരു മരുന്നായി പ്രവര്‍ത്തിക്കാന്‍ ഇളനീരിനു സാധിക്കും. മൂത്രതടസ്സം ഇല്ലാതാക്കാന്‍ ഇളനീരിനു കഴിയും. ഇതിലെ പൊട്ടാസ്യം, മഗ്നീഷ്യം, മിനറല്‍ എന്നിവയാണ് ഇതിന് സഹായിക്കുന്നത്.
അതുപോലെ ഹൃദയാരോഗ്യത്തിന് നല്ലതാണ് ഇളനീര്‍വെള്ളം. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഇല്ലാതാക്കുന്നതിന് തേങ്ങാ വെള്ളം മികച്ചതാണ്.
https://www.facebook.com/Malayalivartha