വെളുത്തുള്ളി നിസ്സാരക്കാരനല്ല

പാചകത്തിനും ഔഷധത്തിനുമായി ഉപയോഗിക്കുന്ന വെളുത്തുള്ളി (Garlic). നിരവധി രോഗങ്ങള്‍ക്കുള്ള ഉത്തമ മരുന്നാണ്.ഇതിന്റെ കാണ്ഡമാണ് ഉപയോഗയോഗ്യമായ ഭാഗം. പാചകത്തില്‍ രുചിയും മണവും കൂട്ടുന്നതിന് വെളുത്തുള്ളി ഉപയോഗിക്കുന്നു. വെളുത്തുള്ളി, വെള്ളുള്ളി, വെള്ളവെങ്കായം, പൂണ്ട് എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയ നാമം അല്ലിയം സാറ്റിവം (Allium sativum) എന്നാണ്. ഇത് ലിലിയാസീ (Liliaceae) എന്ന സസ്യകുടുംബത്തില്‍ പെടുന്നു.
വെളുത്തുള്ളി ഏകദേശം 5000 വര്‍ഷം മുന്‍പ്, ബാബിലോണിയന്‍ സംസ്‌കാരത്തില്‍ ഏകദേശം 4500 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 4000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചൈനീസ് സംസ്‌കാരത്തില്‍ സൂചിപ്പിച്ചു. മധ്യേഷ്യയില്‍ നിന്നാരംഭിച്ച വിളയാണ് 'ഉത്ഭവ കേന്ദ്രം' എന്നറിയപ്പെടുന്നത്. ഇവിടെ വിവിധയിനം വെളുത്തുള്ളി ഇനങ്ങള്‍ ഇവിടെ കാണാം. ആദ്യകാലങ്ങളില്‍ വെളുത്തുള്ളിക്ക് പ്രത്യേക തരം ഇല്ലായിരുന്നു.
കഴിഞ്ഞ 1000 വര്‍ഷങ്ങളില്‍ തെക്കേ യൂറോപ്പില്‍ വെളുത്തുള്ളി കൃഷി ചെയ്തതിനുശേഷം മൃദുകലുകളും കഴുത്ത് വെളുത്തുള്ളിയും ഇനങ്ങള്‍ ശ്രദ്ധയില്‍പ്പെടാന്‍ തുടങ്ങി. വെളുത്തുള്ളി ലോകത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിപ്പിക്കപ്പെട്ട പോലെ പ്രശസ്തമായ ആയിത്തീര്‍ന്നിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്നു. ഇന്ന്, ഓരോ വര്‍ഷവും 10 ദശലക്ഷം മെട്രിക് ടണ്‍ വെളുത്തുള്ളി ലോകത്താകമാനം ഉല്‍പ്പാദിപ്പിക്കപ്പെടുന്നു, ചൈനയാണ് വെളുത്തുള്ളി മുന്‍പന്തിയില്‍.
ര്ക്തസമ്മര്‍ദ്ദത്തിന് മികച്ച ഒരു പ്രതിവിധിയാണ് വെളുത്തുള്ളി. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന പോളിസള്‍ഫൈഡിനെ ചുവന്ന രക്താണുക്കള്‍ ഹൈഡ്രജന്‍ സൾഫൈഡ് ആക്കി മാറ്റുന്നു. ഈ ഹൈഡ്രജന്‍ സള്‍ഫൈഡും ര്കതത്തില്‍ കലര്‍ന്ന് രക്തസമ്മര്‍ദം കുറയ്ക്കുന്നു
ര്ക്തസമ്മര്‍ദ്ദത്തിന് മികച്ച ഒരു പ്രതിവിധിയാണ് വെളുത്തുള്ളി. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന പോളിസള്‍ഫൈഡിനെ ചുവന്ന രക്താണുക്കള്‍ ഹൈഡ്രജന്‍ സള്‍ഫൈഡ്് ആക്കി മാറ്റുന്നു. ഈ ഹൈഡ്രജന്‍ സള്‍ഫൈഡും ര്കതത്തില്‍ കലര്‍ന്ന് രക്തസമ്മര്‍ദം കുറയ്ക്കുന്നു
പ്രായമാകുമ്പോള്‍ ഹൃദയത്തിലെ രകത ധമനികള്‍ക്ക് വികസിക്കാനുള്ള കഴിവ് നഷ്ടപ്പെടാറുണ്ട്. ഇങ്ങനെ ഫ്രീ ഓക്‌സിജന്‍ റാഡിക്കലുകളുടെ അഭാവം മൂലമുള്ള പ്രശ്‌നങ്ങള്‍ മറികടക്കാന്‍ വെളുത്തുള്ളി സഹായിക്കുന്നു. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ രക്തകുഴലുകളില്‍ തടസ്സങ്ങളുണ്ടാകാതെ സംരക്ഷിക്കുന്നു
ബാക്ടീരിയകളേടും വൈറസിനോടും രോഗണുക്കളോടും പ്രതിരോധം തീര്‍ത്ത് ശരീരത്തെ സംരക്ഷിക്കാനുള്ള ശക്തി വെളുത്തുള്ളിക്കുണ്ട്. ഭക്ഷ്യ വിഷബാധ തടയുവാനും വെളുത്തുള്ളിക്ക് സാധിക്കുന്നു.
പച്ചവെളുത്തുള്ളി തേന്‍ കൂട്ടി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഉത്തമം എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പാകം ചെയ്യുമ്പോള്‍ ചൂട് കൊണ്ട് വെളുത്തുള്ളിയിലെ 'അഹഹശരശി' ന്റെ ഗുണങ്ങള്‍ നശിപ്പിക്കപെടുന്നു. വെളുത്തുള്ളി ചവയ്ക്കുകയോ ചതയ്ക്കുകയോ ചെയ്യുമ്പോള്‍ അല്ലിസിന്‍ വിഘടിക്കുകയും മറ്റൊരു സള്‍ഫര്‍ മിശ്രിതമായ 'അഷീലില' ഉത്പാദിപ്പിക്കപെടുകയും ചെയ്യുന്നു.
വെളുത്തുള്ളിയിലെ Allyl sulfides, വിറ്റമിന്‍ C എന്നിവ രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു. ശരിയായ ദഹനത്തിലൂടെ പോക്ഷകങ്ങള്‍ മുഴുവനായി ശരീരം ആഗിരണം ചെയ്യുന്നതിന് വെളുത്തുള്ളി ഭഷണത്തിനു മുന്പ് വെറും വയറ്റില്‍ കഴിയ്ക്കുന്നത് ഗുണം ചെയ്യുന്നു. വെളുത്തുള്ളിയുടെ എരിവ് രുചി കുറയ്ക്കുന്നതിന് കൂട്ടത്തില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് നന്നായിരിക്കും. ധാരാളം ഔഷധഗുണങ്ങളുള്ള തേനും വെളുത്തുള്ളിയും ഒന്നിച്ച് ഭക്ഷിക്കുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയ്ക്കുകയും വെളുത്തുള്ളിയുടെ അപ്രിയ ഗന്ധം കുറയുകയും ചെയ്യുന്നു.
വെളുത്തുള്ളി ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക വെളുത്തുള്ളി നിരന്തരം ഉപയോഗിക്കുന്നത് വിയര്‍പ്പിലും ശ്വാസത്തിലും ദുര്‍ഗന്ധമുണ്ടാക്കും. ചിലരില്‍ നെഞ്ചരിച്ചല്‍ ഉണ്ടാവും ഹൃദയാഘാതം സംഭവിച്ച രോഗികളും ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ മരുന്ന കഴിക്കുന്നവരും വെളുത്തുള്ളിയുടെ ഉപയോഗം കുറയ്ക്കണം. ഇത് രക്തസ്രാവ സാധ്യത വര്‍ധിപ്പിക്കും.
https://www.facebook.com/Malayalivartha